കൊച്ചി ഇനി ചീറിപ്പായും....കൊച്ചി മെട്രോ റെഡി!! തുടക്കത്തില്‍ ആറ് ട്രെയിന്‍, നിരക്ക്....എല്ലാമറിയാം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്കിനു മോക്ഷമാവുന്നു. കൊച്ചി മെട്രോ ചീറിപ്പായാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ട്രെയിനുകളുടെ പരീക്ഷ ഓട്ടം ബുധനാഴ്ച മുതല്‍ ആരംഭിക്കുകയാണ്. മെട്രോയില്‍ അവശേഷിക്കുന്ന ദിശാ ബോര്‍ഡുകളുടെയും സിസിടിവിയുടെയും പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. മെയ് പകുതിയോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക.

പരീക്ഷണയോട്ടം

ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മുഴുവന്‍ സിഗ്നലുകളും ഉപയോഗിച്ചുള്ള പരീക്ഷ ഓട്ടം നടക്കുന്നത്. ദിവസേന നാലു ട്രെയിനുകള്‍ ട്രയല്‍ സര്‍വീസ് നടത്തും. രാത്രി 9.30 വരെയായിരിക്കും ട്രയല്‍ സര്‍വീസ്.

യാത്രക്കാര്‍ക്കും കയറാം

വരാനിരിക്കുന്ന ദിവസങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുള്ള ട്രയല്‍ സര്‍വീസുണ്ടാവും. മുഴുവന്‍ സംവിധാനങ്ങളും പൂര്‍ണമായും തൃപ്തികരമാണെന്ന് ഉറപ്പാക്കുന്നതു വരെ സര്‍വീസ് ട്രയല്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

തുടക്കത്തില്‍ 6 ട്രെയിനുകള്‍

മൂന്നു കോച്ചുകളുള്ള ആറു ട്രെയിനുകളാവും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറു മുതല്‍ രാത്രി 11 മണി വരെ പത്ത് മിനിറ്റ് ഇടവിട്ടാവും സര്‍വീസ്. തിരക്ക് കുറവുള്ള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്.

11 സ്റ്റേഷനുകള്‍

ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഇപ്പോള്‍ ഉദ്ഘാടനസജ്ജമായത്. ആലുവയ്ക്കും പാലാരിവട്ടത്തിനുമിടയില്‍ 11 സ്റ്റേഷനുകളുണ്ടാവും.

നിരക്ക് ഇങ്ങനെ

കൊച്ചി മെട്രോയില്‍ കുറഞ്ഞ ട്രെയിന്‍ നിരക്ക് 10 രൂപയാണണ്. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കളമശേരി വരെ 3 രൂപ, ഇടപ്പള്ളി വരെ 40 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

സ്മാര്‍ട്ട് കാര്‍ഡ്

ആലുവയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ് കൊണ്ടു പാലാരിവട്ടത്തെത്തും. സ്ഥിരം യാത്രക്കാര്‍ക്കായി കൊച്ചി വണ്‍ ഡൗണെന്ന സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കും. ഇതുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കു 20 ശതമാനം വരെ നിരക്കില്‍ ഇളവുണ്ടാവും.

വിദ്യാര്‍ഥികള്‍ക്ക് ഇളവില്ല ?

വിദ്യാര്‍ഥികള്‍ക്കു മെട്രോയില്‍ ഇളവ് നല്‍കുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇളവ് നല്‍കണമെന്ന് ഇതിനകം ആവശ്യമുയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ബസ് യാത്രയ്ക്കുള്ളതുപോലെ കണ്‍സഷന്‍ മെട്രോയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രാക്കാര്‍ഡ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു യാത്രക്കാരെപ്പോലെ ഇളവ് ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

English summary
Kochi metro trail service started.
Please Wait while comments are loading...