Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാൾ അടിപൊളിയാക്കാൻ കൊച്ചി മെട്രോ; യാത്രക്കാർക്ക് മികച്ച ഓഫർ: 5 രൂപയ്ക്ക് യാത്ര പോകാം !

കൊച്ചി : അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് കൊച്ചി മെട്രോ. കടന്നുപോയ ഈ അഞ്ച് വർഷവും കൊച്ചി നഗരത്തെ ഏറെ സ്വാധീനിച്ച പ്രധാന ഘടകമായിരുന്നു മെട്രോയിലെ യാത്രകൾ.

കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് യാത്രക്കാർക്കായി പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. വരുന്ന ജൂൺ 17 - നാണ് കൊച്ചി മെട്രോയ്ക്ക് അഞ്ചാം വയസ്സ് തികയുന്നത്. ഈ ദിവസം യാത്രക്കാർക്ക് വേണ്ടി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ നൽകുന്നുണ്ട്.

kochi

അതായത് വെറും അഞ്ചു രൂപ ഉണ്ടെങ്കിൽ കൊച്ചി നഗരത്തിന്റെ ഏതു സ്ഥലത്തേക്കും മെട്രോയിൽ യാത്ര ചെയ്യാം. അധിക തുക ഈടാക്കില്ല. പിറന്നാൾ ദിനമായ ജൂൺ 17 - നാണ് ഈ ഇളവ് പൊതു ജനങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ, ഈ ഓഫറിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി കൊച്ചി മെട്രോ ഉണ്ട്. കൂടുതൽ യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കുക, അറിയാത്ത ആളുകളിലേക്ക് കൊച്ചി മെട്രോയെ പരിചയപ്പെടുത്തുക എന്നീ ആശയങ്ങൾക്ക് പിന്നാലെയാണ് അഞ്ചു രൂപ ഇളവുമായി കൊച്ചി മെട്രോ എത്തിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വിവരങ്ങൾ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. "യാത്ര സുഗമമാക്കൂ, പൊതു ഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി" എന്ന ടാഗ് ലൈനോടെ മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വിവരം എത്തിയത്.

പോസ്റ്റ് ഇങ്ങനെ ;-

'കൊച്ചി മെട്രോയുടെ അഞ്ചാം പിറന്നാൾ ദിനമായ ജൂൺ 17ന് നിങ്ങൾക്കായി ഇതാ കെ എം ആർ എല്ലിന്റെ പിറന്നാൾ സമ്മാനം!!!
5@5 offer
ജൂൺ പതിനേഴിന് കൊച്ചി മെട്രോ യാത്ര വെറും അഞ്ച് രൂപക്ക്.
യാത്ര സുഗമമാക്കൂ പൊതുഗതാഗതം ശീലമാക്കൂ
കൊച്ചി മെട്രോ... ലൈഫ് എത്ര ഈസി !!!'....

അതേസമയം, 2017 ജൂൺ 17 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നടന്നത്. അന്നു മുതൽ പുതിയൊരു യാത്ര യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു കൊച്ചി. ജൂൺ 17 - ന് ഉദ്ഘാടനം നിർവഹിച്ചു എങ്കിലും ജൂൺ 19 - നാണ് പൊതു ജനങ്ങൾക്ക് വേണ്ടി കൊച്ചി മെട്രോ പ്രവർത്തിച്ച് തുടങ്ങിയത്.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

അതേസമയം, അഞ്ചാം പിറന്നാളിന്റെ ഭാഗമായി ജൂൺ മാസം ആദ്യം മുതൽ 17 വരെ വേറിട്ട നിരവധി പരിപാടികളാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിങ്ങനെ പ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പിറന്നാൾ അടിപൊളിയാക്കുന്നത്. ആലുവയിൽ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാണ് പിറന്നാൾ ദിവസം ടിക്കറ്റ് ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+