53 ദിവസത്തിന് ശേഷം കൊച്ചി മെട്രോ വീണ്ടും സര്‍വീസ് ആരംഭിച്ചു, 8 മുതല്‍ 8 വരെ സര്‍വീസ്
കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസ് കൊച്ചി മെട്രോ വീണ്ടും ആരംഭിച്ചു. 53 ദിവസത്തോളം നിര്‍ത്തിവെച്ച സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. രാവിലെ എട്ട്് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ്. തിരക്കേറിയ സമയങ്ങളില്‍ അടക്കം ചില മാറ്റങ്ങള്‍ സര്‍വീസിലുണ്ട്. തിരക്കേറുമ്പോള്‍ പത്ത് മിനുട്ട് ഇടവേളകളിലാണ് സര്‍വീസ് നടത്തുക. തിരക്ക് കുറവുള്ളപ്പോള്‍ ഇത് 15 മിനുട്ടുള്ള ഇടവേളകളിലായിരിക്കും.

കൊവിഡ് വ്യാപനം കാരണം സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ സര്‍വീസ് എത്രത്തോളം വിജയകരമാകുമെന്നും അറിയില്ല. യാത്രക്കാര്‍ക്കായി സാനിറ്റൈസറുകളും താപമാനിയും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ഫോഗിങ്ങും നടത്തും. സര്‍വീസ് അവസാനിക്കുന്ന സമയത്ത് ട്രെയിനുകള്‍ വൃത്തിയാക്കുകയും ചെയ്യും. ശുചിത്വവും, ഒപ്പം യാത്രക്കാരുടെ സുരക്ഷയും മുന്നില്‍ കണ്ടാണ് തീരുമാനം. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Recommended Video
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം
അതേസമയം സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിതര്‍ കേരളത്തിലാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. പതിനെട്ടിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ടൗണ്‍ ഉണ്ടാവും. ഇവിടെ അത്യാവശ്യം കടകള്‍ മാത്രം തുറക്കാനാണ് അനുമതി. ടിപിആര്‍ 12നും പതിനെട്ടിനും ഇടയിലാണെങ്കില്‍ ലോക്ഡൗണ്‍ ഉണ്ടാവും. സെമി ലോക്ഡൗണ്‍ ആറിനും പന്ത്രണ്ടിനും ഇടയില്‍ ഉള്ള സ്ഥലങ്ങളിലുണ്ടാവും. ഇളവുകള്‍ ആറില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രം. ട്രിപ്പിള്‍ ലോക്ഡൗണ്‍ 24ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളിലുണ്ടാവും.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications