കൊച്ചി ഔട്ടർ റിംഗ് റോഡ് എന്ന് യാഥാർഥ്യമാവും? നഗരത്തിലെ ഗതാഗതകുരുക്ക് അഴിയും, 64 കി.മീ വേണം..!
കൊച്ചി: മെട്രോയും വാട്ടർ മെട്രോയും ദേശീയപാത വികസനവും ഒക്കെയായി കൊച്ചിയുടെ മുഖം തന്നെ മാറുകയാണ്. ഇത് കൂടാതെ പ്രാദേശിക തലത്തിൽ വിവിധ ഇടങ്ങളെ ബന്ധിപ്പിക്കുന്ന നല്ല റോഡുകളും ധാരാളമായി വരുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുമ്പോഴും കഴിഞ്ഞ എത്രയോ വർഷങ്ങളായി കൊച്ചിക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിൽ ഒന്നിന് പരിഹാരം കാണാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.
അതാണ് കൊച്ചി ഔട്ടർ റിംഗ് റോഡ്. തിരുവനന്തപുരത്ത് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് വാർത്തകളിൽ നിറയുമ്പോഴാണ് കൊച്ചിയിലും സമാനമായ ഒന്നിന്റെ ആവശ്യകതയെ കുറിച്ച് നഗരവാസികൾ ഊന്നിപ്പറയുന്നത്. തിരുവനന്തപുരത്ത് പണി തകൃതിയായി നടക്കുകയാണ്. നഗരത്തിൽ ഇത്രയൊക്കെ വികസന പ്രവർത്തനങ്ങൾ വന്നിട്ടും വാഹനങ്ങൾ നിറയുന്നതും വലിയ ഗതാഗതകുരുക്ക് പലയിടത്തും രൂപപ്പെടുന്നതും പതിവ് കാഴ്‌ചയായി മാറിയിരിക്കുകയാണ്.

കൊച്ചി മെട്രോപൊളിറ്റൻ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന് നിലയിലാണ് ഏറെ നാളായി ഔട്ടർ റിംഗ് റോഡ് ആവശ്യം ഉയരുന്നത്. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിനെയും ദേശീയപാത 544-ൽ അങ്കമാലിയെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഔപചാരികമായി തുടക്കം കുറിച്ചപ്പോൾ ഈ പാതയുടെ കാര്യം ആളുകൾ വീണ്ടും ഉന്നയിക്കുകയാണ്.
അടുത്തിടെ ദേശീയപാത 66-ലെ കൊടുങ്ങല്ലൂരിൽ നിന്ന് ദേശീയപാത 544-ലെ അങ്കമാലിയിലേക്ക് പുതിയ ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ മാസം ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എൻഎച്ച്എഐ അധികൃതർ പറയുന്നതനുസരിച്ച്, നിർദ്ദിഷ്‌ട 20 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി ഒരു ഗ്രീൻഫീൽഡ് ഹൈവേയായി വികസിപ്പിക്കും.
നിർമ്മാണത്തിലിരിക്കുന്ന 44.7 കിലോമീറ്റർ കുണ്ടന്നൂർ-അങ്കമാലി കൊച്ചി ബൈപാസിന്റെ വിപുലീകരണമായാണ് ഈ പുതിയ പാത രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അങ്കമാലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് ബൈപാസ് നീളുന്നതോടെ, ഈ പുതിയ റോഡ് കൊച്ചിക്ക് ചുറ്റും അർധവൃത്താകൃതിയിലുള്ള ഒരു ഔട്ടർ റിംഗ് റോഡായി മാറും. ഇതിന്റെ പണി പെട്ടെന്ന് പൂർത്തിയാക്കണം എന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.
ഈ പദ്ധതി കൊച്ചി നഗരത്തിന്റെ വളർച്ചയ്ക്കും നഗരവികസനത്തിനും വലിയ രീതിയിൽ ഉത്തേജനം നൽകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. 2006-ൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി 64 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഔട്ടർ റിംഗ് റോഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് നടപ്പായിരുന്നില്ല.
പത്തൊൻപത് വർഷങ്ങൾക്ക് ശേഷവും ഈ പദ്ധതി പെട്ടിയിലാണ്. എങ്കിലും പുതിയ ഗ്രീൻഫീൽഡ് ഹൈവേ ഇതിന് ബദലാവും. വടക്കൻ പറവൂർ, പുത്തൻവേലിക്കര എന്നിവയുൾപ്പെടെ വടക്കൻ മേഖലയിലെ നിരവധി പട്ടണങ്ങൾക്ക് പുറമേ, ഗ്രീൻഫീൽഡ് ഹൈവേ അങ്കമാലി മേഖലയിലും വലിയ വികസനം കൊണ്ടുവരുമെന്ന് തന്നെയാണ് കരുതുന്നത്.
നിലവിൽ, കുണ്ടന്നൂർ-അങ്കമാലി ബൈപാസ് ആറ് വരി പാതയായി വികസിപ്പിക്കാനാണ് എൻഎച്ച്‌എഐ പദ്ധതിയിടുന്നത്. എന്നാൽ എംഒആർടിഎച്ചിന്റെ പ്രാഥമിക പദ്ധതി പ്രകാരം, അങ്കമാലി-കൊടുങ്ങല്ലൂർ ഭാഗം നാലുവരി പാതയായിരിക്കും. ഇതിന് പിന്നാലെ രണ്ട് ഭാഗങ്ങളും ആറ് വരി പാതകളായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ പാത വന്നാൽ കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ രീതിയിൽ പരിഹാരമാവും.
നിലവിൽ രണ്ട് റോഡ് പദ്ധതികളും സംയോജിപ്പിക്കാൻ ദേശീയപാത അതോറിറ്റി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ചിലർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഔട്ടർ റിംഗ് റോഡ് എന്ന പ്രധാന ആവശ്യത്തിന് ബദലായി മാറും. മാത്രമല്ല അങ്കമാലിയിലെയും കുണ്ടന്നൂരിലെയും ഫ്ലൈഓവറുകളെ കുറിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
-
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ്











Click it and Unblock the Notifications