കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്‌ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ
കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് ഒരു സംയുക്ത യോഗം നടത്തുമെന്ന് ദേശീയപാത അതോറിറ്റി. മനുഷ്യാവകാശ കമ്മീഷനെയാണ് എൻഎച്ച്എഐ ഇക്കാര്യം അറിയിച്ചത്. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവിനെ തുടർന്നാണ് ഈ നീക്കം. ഏറെക്കാലമായി വൈറ്റിലയിലെ ഗതാഗത കുരുക്ക് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
നേരത്തെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി, ഫ്ലൈഓവറിന് താഴെയുള്ള മീഡിയന്റെ വീതി കുറച്ച്, വാഹനങ്ങൾക്ക് കൂടുതൽ ഇടം കണ്ടെത്താനുള്ള ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസിന്റെ നിർദ്ദേശം യോഗം പരിഗണിക്കുമെന്ന് എൻഎച്ച്എഐ വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ദേശീയപാത അതോറിറ്റി കൂട്ടിച്ചേർത്തു.

കൂടാതെ, ആവശ്യമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെയും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെയും (ആർടിഒ) അഭിപ്രായങ്ങൾ തേടുമെന്നും സ്‌റ്റാൻഡിംഗ് കൗൺസൽ അറിയിച്ചു. വൈറ്റില ജംഗ്ഷനിലെ തകരാറിലായ ട്രാഫിക് സിഗ്നലുകൾ നന്നാക്കാൻ കൊച്ചി സ്‌മാർട്ട് മിഷൻ ലിമിറ്റഡ് കെൽട്രോണിന് ഫണ്ട് അനുവദിച്ചതായും പോലീസ് കമ്മീഷണർ അറിയിച്ചു.
പല കാരണങ്ങളാൽ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ ബസുകൾ പലപ്പോഴും റോഡിന്റെ നടുവിൽ നിർത്തി ഗതാഗതം തടസപ്പെടുത്തുന്നു. കൂടാതെ ശരിയായ ബസ് ബേകൾ, കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കൽ, കാര്യക്ഷമമായ ഗതാഗത നിയന്ത്രണം എന്നിവയില്ലാത്തതും ഇവിടെ തിരിച്ചടിയാണ്.
വൈറ്റിലയിൽ കാര്യങ്ങൾ സങ്കീർണം
അരൂരിൽ നിന്ന് കടവന്ത്രയിലേക്ക് മേൽപ്പാലത്തിനടിയിലൂടെയും, ദേശീയപാത വഴി ഇടപ്പള്ളിയിലേക്ക് എതിർദിശയിലും പോകുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ നിശ്ചയിച്ച ബസ് ബേകളിൽ പ്രവേശിക്കാതെ റോഡിൽ നിർത്തിയിടുന്നത് പതിവാണ്. ഇത് വാഹനങ്ങളുടെ സുഗമമായ ഒഴുക്കിന് കാര്യമായ തടസമുണ്ടാക്കുന്ന കാര്യമാണ്.
ബസ് സ്‌റ്റോപ്പുകൾ ഉണ്ടായിട്ടും അമിതമായ തിരക്ക് കാരണം മിക്ക ബസുകളും അവ ഒഴിവാക്കുകയാണ് ചെയ്യുന്നത്. യാത്രക്കാർ കയറിക്കഴിയും വരെ റോഡിൽ മിനിറ്റുകളോളം നിർത്തിയിടുന്നത് പിന്നാലെ വരുന്ന മറ്റ് ബസുകളെയും നിർത്താൻ പ്രേരിപ്പിക്കുന്നു. നിർത്തിയിട്ട ബസുകളെ മറികടക്കാൻ വാഹനങ്ങൾ ശ്രമിക്കുമ്പോൾ, പിന്നിലുള്ളവയും കുരുക്കിൽപ്പെടുന്നു. രാവിലെയും വൈകുന്നേരവുമുള്ള ഓഫീസ് സമയത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
ഈ തിരക്കേറിയ പാതയിൽ ശരിയായ കാൽനടപ്പാത ഇല്ലാത്തത് കാൽനടയാത്രക്കാരെയും അപകടത്തിലാക്കുന്നുണ്ട്. ബശുകകൾ നിശ്ചയിച്ച സ്‌റ്റോപ്പിൽ മാത്രം നിർത്തുന്നു എന്ന് ഉറപ്പാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, അധികൃതർ ഇതുവരെ അത്തരം നടപടികളോ തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് വാർഡൻമാരെ വിന്യസിക്കുന്നതിന് വേണ്ട നടപടികളോ സ്വീകരിച്ചിട്ടില്ല.
എസ്എ റോഡിൽ നിന്ന് പാലാരിവട്ടത്തേക്ക് തിരിയുന്ന ജംഗ്ഷനിലും സമാനമായ സാഹചര്യമാണ്. അവിടെ ബസ് സ്‌റ്റോപ്പില്ലാത്തപ്പോഴും, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള സിഗ്നലിന് കാത്തുകിടക്കുന്ന വലിയ വാഹനങ്ങൾ പാതയെ സ്‌തംഭിപ്പിക്കുന്നു. ബസുകളും മറ്റ് വാഹനങ്ങളും ഇടതുവശത്ത് മുന്നോട്ട് കയറ്റിയിടുന്നതിനാൽ പാലാരിവട്ടം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് വഴിമുടങ്ങുകയാണ്. ഇത്തരം നിരവധി ജംഗ്‌ഷനുകളാണ് നഗരത്തിൽ അങ്ങോളം ഇങ്ങോളമുള്ളത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications