കൊച്ചിക്കാർക്ക് ഇനി ആശ്വസിക്കാം; മെട്രോയുടെ പിങ്ക് ലൈൻ ജൂണിൽ തുറക്കും, ആദ്യഘട്ടം ഈ 5 സ്‌റ്റേഷനുകൾ
കൊച്ചി: നഗരം കാത്തിരിക്കുന്ന മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ പദ്ധതിയുടെ സിവിൽ ജോലികളുടെ 40 ശതമാനവും പൂർത്തിയായ സാഹചര്യത്തിൽ കാലതാമസം കൂടാതെ തന്നെ തുറന്ന് കൊടുക്കുമെന്ന് റിപ്പോർട്ട്. തുവർഷത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത കൈവരിച്ചതായി കൊച്ചി മെട്രോയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ജോലികൾ അന്തിമ ഘട്ടത്തിലാണെന്നാണ് അധികൃതർ പറയുന്നത്.
11.2 കിലോമീറ്റർ ദൂരമുള്ള പിങ്ക് ലൈൻ ഒരു എലിവേറ്റഡ് മെട്രോ പാതയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തെ കിഴക്കൻ റെസിഡൻഷ്യൽ പ്രാന്തപ്രദേശങ്ങളുമായും പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായ ഇൻഫോപാർക്ക്, സിഇഎസ്ഇസഡ്, കിൻഫ്ര എന്നിവയുമായും ബന്ധിപ്പിക്കുന്ന ഈ പാതയിൽ ആകെ 11 സ്‌റ്റേഷനുകളാണുള്ളത്. പ്രധാനപ്പെട്ട ഈ സ്‌റ്റേഷനുകളിൽ അഞ്ചെണ്ണം 2026 ജൂണോടെ പ്രവർത്തനക്ഷമമാക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. ശേഷിക്കുന്നവ അതേ വർഷം അവസാനത്തോടെ പൂർത്തിയാകും.

'കഴിഞ്ഞ വർഷം നേരിട്ട ചില നിർമ്മാണപരമായ തടസങ്ങൾ കാരണം ജോലികളിൽ കാലതാമസം സംഭവിച്ചിരുന്നു. അത് പരിഹരിക്കുന്നതിനായി ഞങ്ങൾ ഇപ്പോൾ ജോലികൾക്ക് വേഗത കൂട്ടിയിരിക്കുകയാണ്. ആദ്യ അഞ്ച് സ്‌റ്റേഷനുകളുടെ നിർമ്മാണം ജൂൺ മാസത്തെ സമയപരിധിക്കുള്ളിലും, ബാക്കിയുള്ളവ വർഷാവസാനത്തോടെയും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്' കൊച്ചി മെട്രോ ഉദ്യോഗസ്ഥൻ തന്നെ അറിയിക്കുന്നു.
പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരമായതുമായ പൈലിംഗ് ജോലികൾ പൂർത്തീകരണത്തിന്റെ വക്കിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. ആകെ പദ്ധതിക്ക് ആവശ്യമുള്ള 2,027 പൈലുകളിൽ 1450-ലധികം എണ്ണം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. എൺപത് ശതമാനത്തോളമാണ് ഇത് പൂർത്തിയായത്.
മെട്രോയുടെ പിയറുകളുടെ നിർമ്മാണവും സജീവമായി പുരോഗമിക്കുകയാണ്. പാതയിൽ ആസൂത്രണം ചെയ്‌ത 470 പിയറുകളിൽ 175 എണ്ണം ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 144 വയഡക്റ്റ് പിയറുകളും 32 സ്‌റ്റേഷൻ പിയറുകളും ഉൾപ്പെടുന്നു. പൈൽ ക്യാപ്പുകളുടെ കാര്യത്തിൽ, 477 യൂണിറ്റുകളാണ് ആവശ്യമുള്ളത്, അതിൽ 257 എണ്ണം പൂർത്തിയാക്കി ഉപയോഗിക്കാൻ തയ്യാറായിട്ടുണ്ട്.
പിയറുകൾക്ക് മുകളിൽ സ്ഥാപിക്കുകയും ഗർഡറുകൾക്ക് ആവശ്യമായ താങ്ങായി വർത്തിക്കുകയും ചെയ്യുന്ന പിയർ ക്യാപ്പുകളുടെ നിർമ്മാണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ 62 പിയർ ക്യാപ്പുകളിൽ 36 എണ്ണവും നിലവിൽ പൂർത്തിയായി കഴിഞ്ഞു. അതേസമയം, മെട്രോ നിർമ്മാണത്തിലെ ഏറ്റവും ദൃശ്യമായ ഘട്ടങ്ങളിലൊന്നായ ഗർഡർ ലോഞ്ചിംഗ്, തിരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങളിൽ വിജയകരമായി പുരോഗമിക്കുന്നുണ്ട്.
പദ്ധതിക്ക് മൊത്തം 488 പ്രീകാസ്‌റ്റ് ഗർഡറുകളാണ് വേണ്ടത്, അതിൽ 149 എണ്ണത്തിന്റെ ജോലികൾ പൂർത്തിയായി. കൂടാതെ, ഗർഡർ സ്ഥാപിക്കുന്നതിന് 337 പിയർ ക്യാപ്പുകൾ കൂടി ആവശ്യമാണ്; അതിൽ 177 എണ്ണം ഇപ്പോൾ തയ്യാറാണ്. ഉയരം കൂടിയ ഗർഡറുകളുടെ കാര്യത്തിൽ, ആവശ്യമായ 544 എണ്ണത്തിൽ 108 എണ്ണം ഇതിനോടകം കാസ്‌റ്റ് ചെയ്‌ത് വിജയകരമായി സ്ഥാപിച്ചുവെന്നും മെട്രോ അധികൃതർ അറിയിച്ചു.
അലിഞ്ചുവട്, വാഴക്കാല, സെസ്, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽ സ്‌റ്റേഷൻ മെട്രോ സ്‌റ്റേഷൻ, ഇൻഫോപാർക്ക്, പാദമുകൾ, പാലാരിവട്ടം എന്നിവിടങ്ങളിലെ സ്‌റ്റേഷൻ ജോലികളും നല്ല നിലയിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ ആറ് സ്‌റ്റേഷനുകളിലെയും പൈലിംഗ് ജോലികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് വിവരം.
അതേസമയം, പിങ്ക് ലൈൻ സർവീസുകൾ എംജി റോഡിലേക്ക് നീട്ടുമോ അതോ ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വെച്ച് അവസാനിക്കുമോ എന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ അതിനും മെട്രോ അധികൃതർ മറുപടി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങളും പരിശോധനകളും ആവശ്യമാണെന്നാണ് അധികൃതർ പറയുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications