കൊച്ചിക്കാർക്ക് ഇനി ആശ്വസിക്കാം; സൗത്ത് റെയിൽവേ സ്‌റ്റേഷൻ വികസനം ട്രാക്കിലേക്ക്, ചിലവ് 380 കോടി!
കൊച്ചി: മാസങ്ങൾ നീണ്ട സ്‌തംഭനാവസ്ഥയ്ക്ക് ശേഷം എറണാകുളം സൗത്ത് അഥവാ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ വേഗത കൈവരിക്കുകയാണ്. റെയിൽവേ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ 300 കോടി രൂപയായിരുന്ന പദ്ധതിയുടെ എസ്‌റ്റിമേറ്റ് 380 കോടി രൂപയായി ഉയർത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌റ്റേഷന്റെ നവീകരണത്തിന് ആക്കം കൂട്ടുന്നതാണ് ഈ നടപടി.
ഈ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പുനർ-ടെൻഡർ നടപടികൾ പൂർത്തിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുനരുജ്ജീവനമുണ്ടായിരിക്കുന്നത്. നവംബർ 9-ന് ഈറോഡ് ആസ്ഥാനമായുള്ള ശ്രീ വെങ്കിടാചലപതി എന്ന നിർമ്മാണ കമ്പനിക്ക് കരാർ ലഭിക്കുകയും ജോലികൾ ഔദ്യോഗികമായി പുനരാരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ പുതിയ കരാറിന്റെ ഭാഗമായി, ബഹുനില കാർ പാർക്കിംഗിന്റെ നിർമ്മാണവും പുനരാരംഭിച്ചു.

വിശദമായ രൂപകൽപ്പന ഉൾപ്പെടെയുള്ള എല്ലാ പ്രാഥമിക ജോലികളും പൂർത്തിയാകുന്നതോടെ കിഴക്ക്, പടിഞ്ഞാറ് ടെർമിനലുകളുടെ പ്രധാന നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന് ഈ ആദ്യഘട്ട ഒരുക്കങ്ങൾ അത്യന്താപേക്ഷിതമാണ്. എന്തായാലും എത്രയും പെട്ടെന്ന് തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
'രണ്ട് ടെർമിനലുകളുടെയും അടിത്തറയുടെ ജോലികൾ മുൻ ഏജൻസി പൂർത്തിയാക്കിയിരുന്നു. പടിഞ്ഞാറ് ടെർമിനലിന്റെ പുതുക്കിയ രേഖാചിത്രം പുതിയ ഏജൻസി ഉടൻ സമർപ്പിക്കും, അതനുസരിച്ച് ഞങ്ങൾ മുന്നോട്ട് പോകും. കിഴക്ക് ടെർമിനലിന്റെ രൂപകൽപ്പന പൂർത്തിയായതിനാൽ അവിടെയും പ്രാഥമിക ജോലികൾ പുനരാരംഭിച്ചു. അടുത്ത മാസത്തോടെ രണ്ട് ടെർമിനലുകളുടെയും പ്രാഥമിക ജോലികൾ പൂർത്തിയാകുമെന്ന് കരുതുന്നു' എന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നത്.
ടെൻഡർ ലഭിച്ചാലുടൻ ആവശ്യമായ തൊഴിലാളികളെയും ഒപ്പം വേണ്ട യന്ത്രങ്ങളും ഉൾപ്പെടെയുള്ള വിഭവങ്ങൾ സമാഹരിക്കാൻ ഏകദേശം രണ്ട് മാസത്തോളം വേണ്ടിവരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ കാലതാമസം മാത്രമാണ് ഇനി പദ്ധതിക്ക് നേരിടേണ്ടി വരിക. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ പദ്ധതി പൂർണതോതിൽ ജോലി തുടങ്ങുന്ന നിലയിലേക്ക് മാറും.
പുനർവികസന പദ്ധതി പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. മുൻപുണ്ടായ കാലതാമസം സ്ഥലപരിമിതി കാരണം യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത്. നിലവിൽ കരാറുകാരനെ മാറ്റിയെങ്കിലും, പദ്ധതിയുടെ രൂപകൽപ്പനയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പദ്ധതി പ്രകാരം, തറനിരപ്പിന് പുറമെ നാല് നിലകളുള്ള 22,066 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള പടിഞ്ഞാറ് ടെർമിനലും, തറനിരപ്പിന് പുറമെ മൂന്ന് നിലകളുള്ള 4425 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള കിഴക്ക് ടെർമിനലും നിർമ്മിക്കും. രണ്ട് എയർ കോൺകോഴ്‌സുകൾ, ഒരു ആകാശ പാത, ബഹുനില കാർ പാർക്കിംഗ് എന്നിവ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
അതേസമയം, ഈ വർഷം മെയ് മാസത്തിലാണ് പഴയകരാറുകാരായ പൊതുമേഖലാ സ്ഥാപനമായ കൊൽക്കത്തയിലെ ബ്രിഡ്‌ജ് ആൻഡ് റൂഫിനെ റെയിൽവേ ഒഴിവാക്കിയത്. സമയബന്ധിതമായി പണി നടക്കാത്തതിനെ തുടർന്ന് റെയിൽവേ ഇവരോട് വിശദീകരണം തേടിയിട്ടും ഫലമില്ലാതായതോടെ കരാർ റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷമാണ് പുതിയ കരാർ ക്ഷണിച്ചതും പദ്ധതിക്ക് പുതുജീവൻ കൈവന്നതും.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications