എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് ഇനി പുത്തൻ രൂപത്തിൽ; ഉദ്‌ഘാടനം കെങ്കേമം, വൻ മാറ്റങ്ങൾ
കൊച്ചി: വർഷങ്ങളായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്റെ നവീകരണത്തിന് അവസാനമായിരിക്കുകയാണ്. ഒപ്പം കാരിക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണ ഉദ്‌ഘാടനവും നടന്നതോടെ ഇരട്ടി മധുരമാണ് എറണാകുളത്തുള്ള യാത്രക്കാർക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ് കാര്യം.
പുതിയതായി എറണാകുളം കാരയ്ക്കാമുറിയിൽ നിർമ്മിക്കുന്ന ബസ് ടെർമിനലിന്റെ നിർമ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും ഇന്ന് ഒരുമിച്ചാണ് നടന്നത്. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിൽ എറണാകുളം എംഎൽഎ ടിജെ വിനോദിന്റെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറാണ് നിർവഹിച്ചത്. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തിരുന്നു.

അഞ്ച് പതിറ്റാണ്ടിലേറെയായി, കൊച്ചിയിലെ കെഎസ്ആർടിസി ടെർമിനൽ അവഗണനയുടെ പ്രതീകമായി നിലകൊള്ളുകയായിരുന്നു. തകർന്ന കെട്ടിടവും, വൃത്തിയില്ലായ്‌മയും, വെള്ളക്കെട്ടും ഇതിനെ കൊച്ചിയിലെ മോശം പൊതു ഇടങ്ങളിലൊന്നായി മാറ്റി. സ്‌റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനും പുതിയ ടെർമിനൽ നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ പല തടസങ്ങൾ നേരിട്ടു. എല്ലാം പരിഹരിക്കാമെന്ന കെഎസ്ആർടിസിയുടെ വാഗ്‌ദാനനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങി.
ഒടുവിൽ ഇപ്പോഴാണ് പഴയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് ഒരു ശാപമോക്ഷം ലഭിച്ചത്. മഴക്കാലത്ത് ചെളിക്കുളമായിരുന്ന പഴയ സ്‌റ്റാൻഡിന് പുതിയ രൂപം കൈവന്നിരിക്കുകയാണ് ഇപ്പോൾ. ടിജെ വിനോദ് എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടും ബിപിസിഎൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് 1.88 കോടി രൂപ ചെലവഴിച്ചാണ് ഇവിടെ നിർമ്മാണം നടത്തിയത്.
കെഎസ്ആർടിസി സ്‌റ്റാൻഡിന്റെ പ്രതലം രണ്ടടിയോളം ഉയർത്തി കോട്ട സ്‌റ്റോണുകൾ പാകിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. വിവേകാനന്ദ തോട്ടിൽ നിന്ന് വെള്ളം കയറുന്നത് തടയാൻ സംരക്ഷണ ഭിത്തിയും പുതിയ ഡ്രെയിനേജ് സംവിധാനവും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. 15 ബസ് ബേകൾ, ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രം, ശുചിമുറി കോംപ്ലക്‌സ്, വായനമുറി എന്നിവ അടക്കം ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഒന്നാം ഘട്ടത്തിൽ 13 കോടി രൂപ ചെലവഴിച്ചാണ് കാരിക്കാമുറിയിൽ പുതിയ സ്‌റ്റീൽ ബസ് ടെർമിനൽ നിർമ്മിക്കുന്നത്. ഇവിടെ 22 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇവിടെ വർഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് ഇതോടെ ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിക്കുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications