കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..!
കൊച്ചി: നഗര നിവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ നിർമ്മാണം കൂടുതൽ വൈകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ദേശീയപാതക്ക് കുറുകെ കടന്നുപോകുന്ന കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ 110 കെവി ട്രാൻസ്‌മിഷൻ ലൈനുകൾ ഉയർത്തുന്നതിലുള്ള മെല്ലെപ്പോക്കാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഈ ലൈനുകൾ ദേശീയപാതയിൽ രണ്ട് സ്ഥലങ്ങളിലാണ് കടന്നുപോകുന്നത്.
കളമശ്ശേരിയിൽ നിന്ന് വരുന്ന ഒരു ട്രാൻസ്‌മിഷൻ ലൈൻ അരൂർ ബൈപ്പാസ് ജംഗ്ഷനിലൂടെയും, പുന്നപ്രയിൽ നിന്നുള്ള മറ്റൊരു ലൈൻ അരൂർ എസ്എൻ. നഗറിനടുത്തുകൂടിയുമാണ് കടന്നുപോകുന്നത്. നിലവിൽ ബൈപ്പാസ് ജംഗ്ഷനിലെ ലൈനുകൾ ഉയർത്തുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. എങ്കിലും ഇതൊക്കെയും മുൻ നിശ്ചയിച്ചതിലും ഇഴഞ്ഞു നീങ്ങുകയാണ്.

ബൈപ്പാസ് ജംഗ്ഷനിലെ പണികൾ പൂർത്തിയായാൽ, അവിടെ താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള എമർജൻസി റെസ്‌റ്റോറേഷൻ സ്‌റ്റേഷൻ പൊളിച്ചുമാറ്റി എസ്എൻ നഗറിൽ വീണ്ടും സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതി വിതരണം തടസപ്പെടുത്താതെയും ലോഡ് ഷെഡിംഗ് ഏർപ്പെടുത്താതെയും ട്രാൻസ്‌മിഷൻ ലൈനുകൾ താൽക്കാലികമായി ഉയർത്താൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ഇആർഎസ് എന്ന പേരിൽ അറിയപ്പെടുന്നത്.
എസ്എൻ നഗറിന് സമീപം, ഉയർത്തുന്ന ലൈനുകളെ താങ്ങുന്നതിനായി നാല് സ്ഥിരം ടവറുകൾ നിർമ്മിക്കുന്നുണ്ട്. ഇആർഎസ് സംവിധാനം കൂടുതൽ എളുപ്പത്തിൽ ഒരുക്കുന്നതിന് സഹായകരമായി 16 ചെറിയ താൽക്കാലിക ടവറുകളും സ്ഥാപിക്കുന്നുണ്ട്. നിർമ്മാണ വേളയിൽ വൈദ്യുതി വിതരണം തടസമില്ലാതെ തുടരുന്നതിനായി ഈ താൽക്കാലിക ഘടനകളാണ് ലൈൻ താങ്ങിനിർത്തുക.
സ്ഥിരം ജോലികൾ പൂർത്തിയാവുമ്പോൾ ഈ 16 താൽക്കാലിക ടവറുകൾ അവിടെ നിന്ന് നീക്കം ചെയ്യും. മൂന്ന് വർഷത്തെ കരാറിൽ ആരംഭിച്ച ഈ മേൽപ്പാലം പദ്ധതി ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ 12.75 കിലോമീറ്റർ നീളമുള്ള പാതയിൽ 25, 26, 27 നമ്പർ തൂണുകളിൽ വി-ക്യാപുകളോ ഗർഡറുകളോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതിയിൽ ഉദ്‌ഘാടനം നേരത്തെ കണക്കുകൂട്ടിയ സമയത്ത് നടക്കില്ല.
മാർച്ചിൽ ഉദ്‌ഘാടനം ഉണ്ടാവില്ല?
നേരത്തെ ഫെബ്രുവരി അവസാനത്തോടെ അരൂർ-തുറവൂർ ഉയരപ്പാതയുടെ മുഴുവൻ ജോലികളും പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും എന്നാണ് അറിയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോലികൾ പൂർത്തിയാക്കാൻ തിരക്കിട്ട് വേഗത കൂട്ടുകയും ചെയ്തെങ്കിലും ഇപ്പോൾ നിരാശ നൽകുന്നതാണ് ഈ മെല്ലെപ്പോക്ക്.
ഡിസൈനിലും മാറ്റം
അതിനിടെ ഉയരപ്പാതയുടെ ഡിസൈനിൽ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. പാത തുടങ്ങുന്ന തുറവൂർ ജംഗ്‌ഷനില്‍ നിന്നു 200 മീറ്റര്‍ തെക്കോട്ട് തൂണുകളിലും പിന്നീട് 280 മീറ്റര്‍ മണ്ണിട്ടുയര്‍ത്തിയുള്ള അപ്രോച്ച് റോഡും നിര്‍മ്മിച്ചുകൊണ്ട് അതിനെ തുറവൂര്‍-പറവൂര്‍ റീച്ചിലെ 6 വരി പാതയില്‍ ബന്ധിപ്പിക്കുന്ന വിധമായിരിക്കും പുതിയ ഡിസൈൻ. നേരത്തെ 350 മീറ്റർ മണ്ണിട്ടുയർത്തി നിർമ്മിക്കാനായിരുന്നു ദേശീയ പാത അതോറിറ്റി തീരുമാനിച്ചിരുന്നത്.
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ
എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് ഒരുപോലെ ഗുണമാവുന്ന അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ 13 കിലോമീറ്റർ നീളമുള്ള, ആറ് വരിപ്പാതയുള്ള, രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയാണ്. കൊച്ചി നഗരത്തിലെഗതാഗത തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കൊണ്ട് വന്നിരിക്കുന്നത്. ദേശീയപാത 66ന്റെ ഭാഗമാണിതും. ദേശീയ പാത അതോറിറ്റിയാണ് 2200 കോടി രൂപ മുടക്കി ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്.
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications