കൊച്ചിക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; കടമക്കുടിയിലേക്ക് വാട്ടർ മെട്രോ എത്തും, ഏപ്രിൽ 1 മുതൽ
കൊച്ചി: ലോകത്തിന് തന്നെ മാതൃകയാവുകയാണ് കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ. അങ്ങനെ പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവുകയില്ല. എന്തെന്നാൽ നടത്തിപ്പിലൂടെയും നൂതനമായ മാറ്റങ്ങളിലൂടെയും ഇവ കൂടുതൽ പേരുടെ ശ്രദ്ധ നേടുകയാണ്. മാത്രമല്ല ടൂറിസത്തിനും പ്രാമുഖ്യം നൽകി കൊണ്ടാണ് വാട്ടർ മെട്രോ ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കടമക്കുടിയിലേക്ക് സർവീസ് നീട്ടുന്നത്.
വാട്ടർ മെട്രോ കടമക്കുടി ദ്വീപിലേക്ക് സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. രണ്ട് പുതിയ ടെർമിനലുകൾ പൂർത്തിയാകുന്നതോടെയാണിത്. കേരളീയ ഗ്രാമീണ ജീവിതം, പൊക്കാളി പാടങ്ങൾ, കായൽക്കാഴ്‌ചകൾ എന്നിവയ്ക്ക് പേരുകേട്ട 14 ദ്വീപുകളുള്ള കടമക്കുടിയെ നഗരത്തിന്റെ ഇലക്ട്രിക് ഫെറി ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് സുപ്രധാന ചുവടുവെയ്പ്പാണ്.

നിലവിൽ പദ്ധതിയുടെ ഭാഗമായി കടമക്കുടി, പാളിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. എയർ കണ്ടീഷൻ ചെയ്‌ത ലോഞ്ചുകൾ, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകൾ, ഭിന്നശേഷിക്കാർക്ക് സുഗമമായ പ്രവേശനം എന്നിവ ഇവിടെയുണ്ട്. ബാറ്ററി ബോട്ടുകൾക്ക് സമീപന ചാനലുകളിൽ രണ്ട് മീറ്റർ ആഴം ഉറപ്പാക്കാൻ ഡ്രഡ്‌ജിംഗ് പുരോഗമിക്കുകയാണ്.
ഹൈക്കോടതി ടെർമിനലിനെ കടമക്കുടിയുമായി ബന്ധിപ്പിക്കുന്നതാണ് പ്രധാന പാത. ഇത് നഗരത്തിൽ നിന്ന് ദ്വീപുകളിലേക്കുള്ള യാത്രാസമയം 20 മിനിറ്റായി കുറയ്ക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള നീണ്ട യാത്ര ഒഴിവാക്കാൻ ഇത് സഹായിക്കും. പീഴാല-കടമക്കുടി പാതയിലെ 40 ചീനവലകൾ സംരക്ഷിക്കാൻ, ബോട്ടുകൾ വൈപ്പിൻ വഴിയോ വല്ലാർപാടം വഴിയോ തിരിച്ചുവിടും.
നിലവിൽ കൊച്ചി നഗരത്തിലെ 15 മിനിറ്റ് ഇടവേളയിലുള്ള സർവീസുകളിൽ നിന്ന് വ്യത്യസ്‌തമായി, കടമക്കുടിയിലെ സേവനങ്ങൾ യാത്രക്കാരുടെ ആവശ്യം അനുസരിച്ചായിരിക്കും നടത്തുക. ടൂറിസത്തിനാണ് പ്രാഥമിക ഊന്നൽ. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഉടൻ മൂന്ന് ബോട്ടുകൾ കൈമാറും. ഇത് കടമക്കുടിയിലേക്ക് പതിവ് സർവീസുകൾക്ക് വഴിയൊരുക്കും.
കടമക്കുടിയിലെ മത്സ്യബന്ധന ഗ്രാമങ്ങൾ, കണ്ടൽക്കാടുകൾ, പക്ഷിവർഗങ്ങളെ തേടിയെത്തുന്ന സ്വദേശി, വിദേശ വിനോദസഞ്ചാരികൾക്ക് പദ്ധതി പ്രയോജനമാകും. ദ്വീപ് നിവാസികൾക്ക് ഇടുങ്ങിയ റോഡുകൾക്ക് പകരം വിശ്വസ്‌തവും ശേഷിയുള്ളതുമായ യാത്രാമാർഗവും കിട്ടും. കൊച്ചിയിലുടനീളം 10 ടെർമിനലുകളെ ബന്ധിപ്പിച്ച് 19 ഇലക്ട്രിക് ഫെറികളാണ് വാട്ടർ മെട്രോ നിലവിൽ സർവീസ് നടത്തുന്നത്.
എന്തുകൊണ്ട് കടമക്കുടി?
കൊച്ചി നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ തിരക്കുകളിൽ നിന്ന് മാറി സഞ്ചരിക്കാൻ സാധിക്കുന്ന ഇടമാണ് ഇവിടം. വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി എന്ന പേരിൽ അറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്‌ട മേഖല കൂടിയാണ് ഇത്.
കൊച്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിശാലമായ കായൽ, നെൽവയലുകൾ, മീൻപിടിത്തക്കാരുടെ വള്ളങ്ങൾ, വിവിധ ഇനം പക്ഷികൾ എന്നിവയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വാട്ടർ മെട്രോ കൂടി വരുന്നതോടെ കടമക്കുടിയുടെ വിനോദ സഞ്ചാര സ്വപ്‌നങ്ങൾക്ക് കൂടുതൽ തെളിച്ചം കൈവരും.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications