Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ തമ്മനം-പുല്ലേപ്പടി നാലുവരി പാത ഇപ്പോഴും ചുവപ്പുനാടയിൽ; 4 കി.മീ ഇടനാഴി വന്നാൽ ഗുണങ്ങൾ ഏറെ

കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമ്മനം-പുല്ലേപ്പടി നാലുവരി റോഡ് പദ്ധതി ഭരണനടപടികളിലെ കാലതാമസത്തിൽ കുടുങ്ങിക്കിടക്കുന്നതിൽ അതൃപ്‌തി പുകയുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ എംജി റോഡിൽ നിന്ന് ദേശീയപാത 66 ബൈപാസിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരമുള്ള നാല് കിലോമീറ്റർ കിഴക്ക്-പടിഞ്ഞാറ് ഗതാഗത ഇടനാഴിയായാണ് ഈ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.

അങ്കമാലിയെ കൊച്ചി പോലെ വൻ നഗരമാക്കി മാറ്റും; മാസ്‌റ്റർ പ്ലാനുമായി നഗരസഭ, 2041ൽ ലക്ഷ്യം കൈവരിക്കും
അങ്കമാലിയെ കൊച്ചി പോലെ വൻ നഗരമാക്കി മാറ്റും; മാസ്‌റ്റർ പ്ലാനുമായി നഗരസഭ, 2041ൽ ലക്ഷ്യം കൈവരിക്കും

കൊച്ചിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2004-ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 'ഭൂമി ഏറ്റെടുക്കൽ നടപടികളിലെ തുടർച്ചയായ കാലതാമസമാണ് പദ്ധതിയെ ബാധിക്കുന്നത്. ഇതുസംബന്ധിച്ച് നിയമസഭയിൽ സബ്‌മിഷൻ നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ച വിഷയം സഭയിൽ ചർച്ച ചെയ്യും. പദ്ധതിയുടെ സ്‌തംഭനാവസ്ഥ പുതിയ സർക്കാരിന്റെ ശ്രദ്ധയിൽ നേരിട്ട് കൊണ്ടുവരും' എറണാകുളം എംഎൽഎ ടിജെ വിനോദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

kochi

കഴിഞ്ഞ വർഷം അവസാനത്തോടെ പദ്ധതിയിൽ ഉണ്ടായ മുന്നേറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ നിലവിലെ കാലതാമസം പ്രദേശവാസികളെ ഏറെ നിരാശരാക്കുന്നതാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഡിസംബർ 24-ന് പദ്ധതി സംബന്ധിച്ച സാമൂഹിക പ്രത്യാഘാത പഠനത്തിന് റവന്യൂ വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് അംഗീകാരം നൽകിയിരുന്നു.

അതിന് ഒരാഴ്‌ചയ്ക്ക് ശേഷം, കനയന്നൂർ താലൂക്കിലെ പൂണിത്തുറ, ഏലങ്കുളം, ഇടപ്പള്ളി സൗത്ത് എന്നിവ ഉൾപ്പെടുന്ന നാല് വില്ലേജുകളിലായി 3.92 ഹെക്‌ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കേരള റോഡ് ഫണ്ട് ബോർഡിന് സർക്കാർ അനുമതി നൽകി. ഗതാഗതക്കുരുക്ക് രൂക്ഷമായ പുല്ലേപ്പടി പാലം വീതികൂട്ടുന്നതും പദ്ധതിയുടെ ഭാഗമാണ്.

എന്നാൽ, ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിർണായകമായ 11(1) വിജ്ഞാപനം റവന്യൂ വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. 11(1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നാണ് കാലതാമസം ഉണ്ടായിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്‌ടർ സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്. ഭൂമിയുടെ വിശദാംശങ്ങളും സർവേ നമ്പറുകളും പരിശോധിച്ച് സ്ഥിരീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്; എന്ന് ഒരു കെആർഎഫ്ബി ഉദ്യോഗസ്ഥൻ പറയുന്നു.

രണ്ട് മാസത്തിനകം 11(1) വിജ്ഞാപനം പുറത്തിറങ്ങുമെന്നും, തുടർന്ന് ഏകദേശം ഒരു വർഷത്തിനകം 19(1) വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. അതിന് ശേഷമായിരിക്കും ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്യുക.

പൊതുജനങ്ങളുടെ എതിർപ്പല്ല, മറിച്ച് സർക്കാർ തലത്തിലെ അനാസ്ഥയാണ് പദ്ധതിക്ക് തിരിച്ചടിയായിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ 20 വർഷത്തിനിടെ എറണാകുളം, പൂണിത്തുറ വില്ലേജുകളിലെ 84 ഭൂവുടമകൾ സ്വമേധയാ 163 സെന്റ് ഭൂമി പദ്ധതിക്കായി വിട്ടുനൽകിയിരുന്നു. കൂടാതെ 45 ഭൂവുടമകളിൽ നിന്ന് 54 സെന്റ് ഭൂമിയും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

കൊച്ചിക്കാർക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ; അറ്റലാന്റിസ് റെയിൽവേ ഓവർബ്രിഡ്‌ജ്‌ യാഥാർത്ഥ്യത്തിലേക്ക്
കൊച്ചിക്കാർക്ക് ഇനി ആശ്വാസത്തിന്റെ നാളുകൾ; അറ്റലാന്റിസ് റെയിൽവേ ഓവർബ്രിഡ്‌ജ്‌ യാഥാർത്ഥ്യത്തിലേക്ക്

പുതിയ സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ ഏറ്റവും വേഗത്തിൽ തന്നെ പദ്ധതി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ഒരുപോലെ ആവശ്യപ്പെടുന്നത്. കൊച്ചിയുടെ മാറിയ സാഹചര്യത്തിൽ പലയിടത്തും ഗതാഗത കുരുക്ക് സാധാരണയായ ഈ സമയത്ത് പദ്ധതി ഇനിയും വൈകിക്കരുത് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+