പാലക്കാടിന് 3 പുതിയ സൂപ്പർഫാസ്‌റ്റ് ബസ് കൂടി; രണ്ടെണ്ണം എറണാകുളത്തേക്ക്, രാവിലെ 10 മണിക്ക് മുൻപ് എത്തും..!
പാലക്കാട്: പുത്തൻ പുതിയ ബസുകൾ നിരത്തിൽ ഇറക്കി റൂട്ടുകൾ പിടിക്കാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മധ്യകേരളത്തിൽ എന്നല്ല, മൊത്തം സംസ്ഥാനത്തിലെ തന്നെ സാമ്പത്തിക തലസ്ഥാനം എന്ന് വിളിപ്പേരുള്ള കൊച്ചിയിലേക്ക് കാര്യമായ സർവീസുകൾ വടക്കൻ ജില്ലകളിൽ നിന്ന് ഇല്ലെന്ന് പലപ്പോഴും പരാതി ഉയരാറുണ്ട്. അത്തരത്തിൽ പാലക്കാട് നിന്ന് കൊച്ചിയിൽ അല്ലെങ്കിൽ എറണാകുളത്ത് എത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സന്തോഷ വാർത്ത വന്നിരിക്കുകയാണ് ഇപ്പോൾ.
അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസുകളാണ് ഇപ്പോൾ പാലക്കാട് ഡിപ്പോയ്ക്ക് അനുവദിച്ച് കെഎസ്ആർടിസി രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ രണ്ട് ബസുകൾ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോട്ടേക്കും സർവീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്ക് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എസി ബസിന് പകരമായാണ് പുതിയ ബസ് സർവീസ് നടത്തുകയെന്നും കെഎസ്ആർടിസി പറയുന്നു.

പുതുതായി പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോകുന്ന രണ്ടു ബസുകളും ബൈപാസ് റൈഡറുകളായാണ് സർവീസ് നടത്തുക. പാലക്കാട് നിന്നു പുറപ്പെട്ടാൽ അങ്കമാലിയിലെ കെഎസ്ആർടിസി സ്‌റ്റാൻഡിൽ മാത്രമേ പിന്നെ ഇവ നിർത്തൂ. മറ്റ് സ്‌റ്റോപ്പുകൾ ഇല്ലാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തുമെന്നാണ് അധികൃതർ പറയുന്നത്.
ഇതിലൂടെ കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. നിലവിൽ പല യാത്രക്കാരും ട്രെയിനിനെ ആയിരിക്കും കൂടുതലായി ഈ റൂട്ടിൽ ആശ്രയിക്കുന്നുണ്ടാവുക. എങ്കിലും അവർക്ക് ഷൊർണൂരിൽ വന്ന ശേഷമേ എറണാകുളത്തേക്ക് പോവാൻ സാധിക്കൂ.
പാലക്കാട് നിന്ന് അത്യാധുനിക സൗകര്യങ്ങൾ ഉള്ള എസി പ്രീമിയം ബസിൽ യാത്ര പോവുക എന്നതാവും കൂടുതൽ പേരും തിരഞ്ഞെടുക്കുക. രാവിലെ 10ന് മുൻപ് എറണാകുളത്ത് എത്തുമെന്നതിനാൽ ജോലിക്കാർക്കും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും എന്നാണ് പൊതുവെയുള്ള ധാരണ. എന്തെന്നാൽ എറണാകുളത്തേക്ക് പാലക്കാട് സ്‌റ്റാൻഡിൽ നിന്ന് രാവിലെ 6.15, രാവിലെ 7.30 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക.
കോഴിക്കോട്ടേക്ക് നിലവിൽ സർവീസ് നടത്തുന്ന സമയമായ രാവിലെ 6.30ന് തന്നെയാണ് പാലക്കാട്ട് നിന്ന് സൂപ്പർ ഫാസ്‌റ്റ് ബസ് പുറപ്പെടുക. ആകെ ഇതിൽ 39 സീറ്റുകളാണുള്ളത്. കെഎസ്ആർടിസിയുടെ വെബ്സൈറ്റിലൂടെയും എന്റെ കെഎസ്ആർടിസി ആപ്പിലൂടെയും കൗണ്ടർ മുഖേനയും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് മൂന്ന് ബസുകളുടെയും അടുത്ത ആഴ്‌ച തന്നെ ഉണ്ടാവും.
സ്ഥിരം ബസുകളിൽ നിന്ന് വേറിട്ട് ഒട്ടേറെ സൗകര്യങ്ങളോടെയാണ് എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസുകൾ എത്തുന്നത്. എല്ലാ സീറ്റിനു മുകളിലും എസി വെന്റും റീഡിങ് ലൈറ്റും ഉണ്ടാവും. കൂടാതെ എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോയിന്റുകൾ, പുഷ്ബാക്ക് കുഷ്യൻ സീറ്റ്, ഫൂട്ട് റസ്‌റ്റ് സൗകര്യം, ടിവി, മ്യൂസിക് സിസ്‌റ്റം, നിരീക്ഷണ ക്യാമറകൾ, ഫ്രീ വൈഫൈ എന്നീ സൗകര്യങ്ങളാണ് ഇതിൽ ഉണ്ടാവുക എന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications