കൊച്ചി വാട്ടർ മെട്രോയുടെ കടമക്കുടി വിപുലീകരണം അന്തിമ ഘട്ടത്തിൽ; ദ്വീപുകളിലെ ടെർമിനൽ പൂർത്തിയായി
കൊച്ചി: ലോകോത്തര നിലവാരത്തിൽ എത്തി നിൽക്കുന്ന കൊച്ചി വാട്ടർ മെട്രോ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. നഗരത്തിന് പുറത്തും പ്രാന്ത പ്രദേശങ്ങളിലേക്കും സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി കാര്യമായ പ്രവർത്തനം തന്നെ ഇതിനായി നടക്കുന്നുണ്ട്. അത്തരം വിപുലീകരണങ്ങൾക്ക് ഇടയിൽ ഏറ്റവും ശ്രദ്ധേയമായതും ആളുകൾ കാത്തിരിക്കുന്നതും കടമക്കുടിയിലേക്ക് സർവീസ് ആരംഭിക്കുന്നതാണ്.
കൊച്ചി മെട്രോയുടെ കടമക്കുടി സർവീസ് ഇനി അധികം വൈകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കടമക്കുടി പഞ്ചായത്തിലെ പാലിയംതുരുത്ത്, വലിയ കടമക്കുടി, നോർത്ത് മുളവുകാട് ദ്വീപുകളിലെ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്നാണ് കെഎൻ ഉണ്ണികൃഷ്‌ണൻ എംഎൽഎ അറിയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബറിൽ പൂർത്തിയാക്കി ഉദ്‌ഘാടനം നിർവഹിക്കുമെന്ന് കരുതിയ പദ്ധതികളാണ് ഇവ.

വൈപ്പിൻ നിയോജക മണ്ഡലത്തിൽ കൊച്ചി നഗരവുമായി ചേർന്നു കിടക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ഇത്. ഈ മേഖലയിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉൾനാടൻ ടൂറിസം സാധ്യതകളുടെ വികസനവുമാണ് പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. പലരുടെയും ബക്കറ്റ് ലിസ്‌റ്റിൽ ഉൾപ്പെടെ ഇടം കൂടിയാണ് കടമക്കുടി. അതുകൊണ്ട് തന്നെ വാട്ടർ മെട്രോ വരുന്നതിന് ഏറ്റവും അധികം സ്വാഗതം ചെയ്യുന്നത് വിനോദസഞ്ചാരികളാണ്.
ഫോർട്ട് കൊച്ചി, എറണാകുളം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വാട്ടർ മെട്രോയിലൂടെ എളുപ്പത്തിൽ മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ, വരാപ്പുഴ തുടങ്ങിയ ദ്വീപുകളിലേക്ക് എത്താൻ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വികസനം അതുകൊണ്ടും തീർന്നില്ല, ദ്വീപുകളിലെ വിവിധ മെട്രോ ടെർമിനലുകളിലേക്ക് നഗരത്തിൽ നിന്നും വിമാനത്താവളത്തിൽ നിന്നും ബസ് സർവീസുകൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
മാത്രമല്ല മെട്രോ ടെർമിനലുകൾ ഈ മേഖലയിൽ കൂടുതലായി കൊണ്ട് വരാനും അണിയറയിൽ പദ്ധതികൾ ഒരുങ്ങുന്നുണ്ട്. അതിൽ പ്രധാനമായി മുളവുകാട്, പൊന്നാരിമംഗലം, മൂലമ്പിള്ളി, ചരിയംതുരുത്ത്, ചേന്നൂർ, പിഴല, കോതാട്, എളങ്കുന്നപ്പുഴ, തുരുത്തുംകടവ് തുടങ്ങിയ സ്ഥലങ്ങളിലും മെട്രോ ടെർമിനലുകൾ നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പരിഗണിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇത് മേഖലയ്ക്ക് കൂടുതൽ ഗുണകരമാവും.
കടമക്കുടിയുടെ ഭംഗി ആസ്വദിക്കാം മെട്രോയിൽ
കൊച്ചി നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ദ്വീപ് മേഖലയാണ്. വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി എന്ന പേരിൽ അറിയപ്പെടുന്നത്.
വിശാലമായി പരന്നുകിടക്കുന്ന കായൽ, പച്ചപ്പ് നിറഞ്ഞ നെൽവയലുകൾ, മീൻപിടിത്തക്കാരുടെ വള്ളങ്ങൾ, വിവിധ ഇനം പക്ഷികൾ എന്നിങ്ങനെ കടമക്കുടി നമുക്ക് നൽകുന്ന കാഴ്‌ചാനുഭവം മനോഹരമാണ്. വൈകുന്നേരങ്ങളിൽ ഇവിടേക്കുള്ള യാത്ര തികച്ചും വ്യത്യസ്‌തമായ അനുഭൂതി തന്നെ സഞ്ചാരികൾക്ക് നൽകുമെന്നതാണ് കാര്യം. സൂര്യാസ്‌തമയം ഇവിടുത്തെ പ്രധാന കാഴ്‌ചകളിൽ ഒന്നാണ്. വാട്ടർ മെട്രോ എത്തുന്നതോടെ മേഖലയുടെ വിനോദ സഞ്ചാരത്തിന് പുത്തനുണർവ് ലഭിക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications