നെടുമ്പാശ്ശേരി വിമാനത്താവളം ഉൾപ്പെടെ കൂടുതൽ ഇടങ്ങളിലേക്ക് കൊച്ചി വാട്ടർ മെട്രോ; നീക്കങ്ങൾ ഇങ്ങനെ
കൊച്ചി: നഗരത്തിലെ മുഖമുദ്രയായി മാറിയിരിക്കുകയാണ് ഇപ്പോൾ വാട്ടർ മെട്രോ. വിദേശികൾ ഉൾപ്പെടെ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കി കാണുന്നത്. ഇപ്പോഴിതാ കൊച്ചി വാട്ടർ മെട്രോയുടെ സേവനങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നഗരത്തിലെ കൂടുതൽ പ്രാന്തപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
ഇതിന്റെ ഭാഗമായി നിലവിലുള്ള ബോട്ട് ശൃംഖല വികസിപ്പിക്കാനാണ് നീക്കം. നിലവിൽ, 20 ബോട്ടുകളാണ് വാട്ടർ മെട്രോ സർവീസിനായുള്ളത്. മൂന്ന് പുതിയ ബോട്ടുകൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അവയായിരിക്കും പുതിയ റൂട്ടുകളിൽ സേവനത്തിന് ഉപയോഗിക്കുക.

ഈ ബോട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് വക്താവ് അറിയിച്ചു. നേരത്തെ ഉയർന്ന ചെലവ് കാരണം ഒരു ശ്രമം പരാജയപ്പെട്ടതിനാൽ, അടുത്ത മാസം 15 ബോട്ടുകൾക്കായി വീണ്ടും ടെൻഡറുകൾ ക്ഷണിക്കുമെന്നാണ് മെട്രോ അധികൃതർ തന്നെ പറയുന്നത്. വാട്ടർ മെട്രോ ബോട്ടുകളുടെ എണ്ണം ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
ആകെ 78 ബോട്ടുകൾ വാട്ടർ മെട്രോയ്ക്ക് വേണ്ടി വേണമെന്നാണ് അധികൃതരുടെ കണക്ക്. ഇതിനായി ശേഷിക്കുന്നത് 40 ബോട്ടുകളാണ്. ഇവ പൊതു-സ്വകാര്യ പങ്കാളിത്തം വഴി സഹകരണം തേടാൻ വാട്ടർ മെട്രോ ആലോചിക്കുന്നതായാണ് വിവരം. അങ്ങനെയെങ്കിൽ ഭാരിച്ച ചിലവിനെ കുറിച്ച് ചിന്തിക്കാതെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർക്ക് സാധിക്കും.
നഗരപ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും വിനോദസഞ്ചാര റൂട്ടുകൾ അവതരിപ്പിച്ച് വരുമാനം വർധിപ്പിക്കുന്നതിനുമുള്ള കൊച്ചി വാട്ടർ മെട്രോയുടെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് പുതിയ ബോട്ടുകൾ കൊണ്ട് വരുന്നത്. ഈ വേനൽക്കാലത്ത് ആരംഭിക്കാനിരിക്കുന്ന കടമക്കുടി, പാളിയംതുരുത്ത് സർവീസുകൾ പ്രധാനമായും ഈ ലക്ഷ്യം വെച്ചുള്ളതാണ്.
ഹൈക്കോടതി-ഫോർട്ട് കൊച്ചി പോലുള്ള റൂട്ടുകളിലെ തിരക്ക് കുറയ്ക്കാനും അധിക ബോട്ടുകൾ സഹായിക്കുമെന്നാണ് കരുതുന്നത്. വികസനം മുന്നോട്ട് കൊണ്ടുപോകുമ്പോൾ യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കാനാണ് തീരുമാനം. പുതിയ ബോട്ടുകളും റൂട്ടുകളും സർവീസുകളിലെ യാത്രക്കാരുടെ തിരക്ക് കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി, പെരിയാറിലൂടെയുള്ള ആലുവ-നെടുമ്പാശ്ശേരി റൂട്ടിനായുള്ള ഹൈഡ്രോളജിക്കൽ പഠനം ഈ ആഴ്‌ച തന്നെ തുടങ്ങും. കനാൽ വികസന ആവശ്യകതകൾ വിലയിരുത്തുന്നതിനും, സർവീസ് ജലപ്രവാഹത്തിൽ മാറ്റങ്ങളുണ്ടാക്കുമോ, സമീപ പ്രദേശങ്ങളെ ബാധിക്കുമോ എന്നൊക്കെയാണ് ഇതിൽ പരിശോധിക്കുന്നത്.
ശേഷം മൂന്നാഴ്‌ചയ്ക്കുള്ളിൽ ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സാധ്യതാ റിപ്പോർട്ടും പിന്നീട് വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും തയ്യാറാക്കും. ആലുവയിൽ നിന്ന് വിമാനത്താവളം വരെ എട്ട് കിലോമീറ്റർ ദൂരമാണ് ഈ സർവീസ് ദൈർഘ്യമുണ്ടാവുക. കൂടുതൽ വേഗതയേറിയ ബോട്ടുകളാണ് ഈ റൂട്ടിലേക്ക് നോക്കുന്നത്.
കൂടാതെ ഇതിനെ നെടുമ്പാശ്ശേരിയിൽ വരാനിരിക്കുന്ന റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കാനും പദ്ധതികൾ അണിയറയിലാണ്. അങ്ങനെയെങ്കിൽ കൊച്ചിയിൽ മൂന്ന് സുപ്രധാന ഗതാഗത സൗകര്യങ്ങളും ഒരുമിച്ച് ചേരുന്ന ഇടമായി ഇത് മാറും. ഭാവിയിൽ വിനോദ സഞ്ചാരത്തിനും അല്ലാതെയുള്ള യാത്രക്കാർക്കും വലിയ രീതിയിൽ ഇത് ഗുണമാവുകയും ചെയ്യും.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications