കൊടകര കുഴൽപ്പണക്കേസ്; പിന്നിൽ കർണാടകയിലെ ഉന്നതൻ? മൂന്ന് ബിജെപി നേതാക്കളുടെ പേരും റിപ്പോർട്ടിൽ
തൃശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തുന്ന പോലീസ് റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കർണാടകയിലെ ഒരു ഉന്നതന്റെ പങ്കിനെ സൂചിപ്പിക്കുന്ന വിവരങ്ങൾ പോലീസ് ഇഡിക്ക് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. കൂടാതെ സംസ്ഥാനത്ത് മൂന്ന് ഉന്നത നേതാക്കളുടെ പേരുകളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. എങ്കിലും ഇഡി റിപ്പോർട്ടിൽ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ധർമ്മരാജന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പോലീസ് റിപ്പോർട്ട് തയാറാക്കിയത്. 41 കോടിയിലധികം രൂപ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കേരളത്തിലേക്ക് എത്തിയ തുകയുടെ കണക്കുകകളാണ് ഇത്.

ബെംഗളൂരുവിൽ നിന്നാണ് ഈ പണമെത്തിയത്. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയതാണ് ഇതുവരെ പുറത്തുവരാത്ത പോലീസ് റിപ്പോർട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരാണ് ഈ പണം കൈകാര്യം ചെയ്‌തതെന്ന് റിപ്പോർട്ടിൽ പറയുന്നതായി ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കർണാടകയിൽ നിന്ന് പണമെത്തിച്ചു നൽകിയ ഉന്നതന്റെ പേര് വിവരങ്ങൾ ഉൾപ്പെടെ പോലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പണം എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചത്, എത്ര തുക വച്ചാണ് ഓരോ ദിവസവും കൊണ്ട് വന്നത്, ഏതൊക്കെ വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചത് എന്നിവ ഉൾപ്പെടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെങ്കിലും ഇഡി ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നതാണ് ശ്രദ്ധയമായ കാര്യം.
വിശദമായ അന്വേഷണ റിപ്പോർട്ടാണ് ഈ കേസിൽ എസ്ഐടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകിയത്. കർണാടകയിലെ ഹവാല ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീഴുന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഹവാല ഓപ്പറേറ്റർമാരുടെ വിവരങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളോടെ പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് വിലയിരുത്തൽ, പ്രത്യേകിച്ച് സംസ്ഥാന അധ്യക്ഷൻ കൂടി ഉൾപ്പെടെ വിവാദമായതും പാർട്ടിക്ക് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications