കൊടകര കുഴല്‍പണ കേസ്: മോദിക്ക് കടുത്ത അതൃപ്തി, സന്തോഷിനെ ദക്ഷിണേന്ത്യന്‍ ചുമതലയില്‍ നിന്ന് മാറ്റും?
ദില്ലി: കൊടകര കുഴല്‍പണ കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക്. വിഷയത്തില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ഫണ്ട് കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. രണ്ട് ദിവസത്തെ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് മോദി അതൃപ്തി നേരിട്ടറിയിച്ചത്. കേരളത്തിലെ വിഷയങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം നിര്‍ണായക നിര്‍ദേശവും മോദി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയുമായി കൂടുതല്‍ അടുപ്പിക്കണമെന്നാണ് മോദി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ബിജെപി ഇപ്പോള്‍ സ്വീകരിച്ച് വരുന്ന കടുത്ത നിലപാടുകളില്‍ അയവ് വരുത്തണമെന്നും, അതിലൂടെ ക്രൈസ്തവ വിഭാഗത്തെ ബിജെപിയിലേക്ക് കൂടുതലായി കൊണ്ടുവരാനാകുമെന്നും മോദി വ്യക്തമാക്കി. എന്നാല്‍ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെ മാറ്റുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ നിന്ന് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാറ്റാനാണ് നീക്കം. കേരളത്തിലും തമിഴ്‌നാട്ടിലും സന്തോഷ് മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പാര്‍ട്ടിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തില്‍ നിന്ന് ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാനൊരുങ്ങുന്നത്.
കുഴല്‍പണ കേസില്‍ ബിജെപി ബന്ധത്തിന് ധര്‍മരാജന്‍ തന്നെ തെളിവ് നല്‍കിയിട്ടുണ്ട്. കള്ളപണം നഷ്ടപ്പെട്ട കാര്യം അറിയിക്കാനായി ഏഴ് ബിജെപി നേതാക്കളെയാണ് ധര്‍മരാജന്‍ വിളിച്ചത്. കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള നമ്പറിലേക്ക് വിളിച്ച് 24 സെക്കന്‍ഡാണ് സംസാരിച്ചത്. പണം നഷ്ടപ്പെട്ട കാര്യം ബിജെപി നേതാക്കളെ അറിയിച്ചത് എന്തിനായിരുന്നുവെന്നും അന്വേഷിക്കും. അതേസമയം ധര്‍മരാജന്റെ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ സ്പിരിറ്റ് കടത്ത് കേസുകള്‍ പന്നിയങ്കര, ബത്തേരി സ്റ്റേഷനിലുണ്ട്. 70 ദിവസത്തോളം പന്നിയങ്കര കേസില്‍ ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
Recommended Video
തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗിക്കാന്‍ മൂന്നംഗ സമിതിയിലെ ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുകയാണ്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവര്‍ അടങ്ങുന്നതാണ് സമിതി. ഇവര്‍ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. സുരേഷ് ഗോപിക്കും പരാതികള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കെ സുരേന്ദ്രനെതിരെ കേസെടുത്തേക്കും. തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദം ചെലുത്താന്‍ തട്ടിക്കൊണ്ട് പോയെന്ന് അടക്കം സുന്ദര മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications