കൊടകര കുഴല്‍പണ കേസ് സുരേന്ദ്രന്റെ മകനിലേക്ക്, ധര്‍മരാജനെ പല തവണ ഫോണില്‍ വിളിച്ചു
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും കുരുക്ക്. അദ്ദേഹത്തിന്റെ മകനിലേക്കാണ് അന്വേഷണം നീളുന്നത്. പലതവണ ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന് ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ഈ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചറിയും. ധര്‍മരാജനുമായി സുരേന്ദ്രന്റെ മകന് കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയെന്നാണ് വിവരം. സുരേന്ദ്രന്റെയും മകന്റെയും മൊഴി പോലീസ് എടുക്കും. ഇതിലൂടെ അക്കാര്യം വ്യക്തമാകും.

നേരത്തെ സുരേന്ദ്രന്റെ സഹായികളും ധര്‍മരാജനെ ഫോണില്‍ വിളിച്ചെന്ന് മൊഴി നല്‍കിയിരുന്നു. ഇന്ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. പുതിയ ആരോപണങ്ങള്‍ സുരേന്ദ്രനെ ശരിക്കും പ്രതിരോധത്തിലാക്കുന്നതാണ്. കോര്‍കമ്മിറ്റിയില്‍ സുരേന്ദ്രന്റെ രാജിക്കായുള്ള ആവശ്യം ശക്തമാകാനാണ് സാധ്യത. പാര്‍ട്ടിയില്‍ നിന്ന് ഈ വിഷയത്തില്‍ സുരേന്ദ്രന് കാര്യമായ പിന്തുണയൊന്നും കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് തോല്‍വി, കൊടര കേസ്, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ അതൃപ്തി എന്നവയെല്ലാം യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.
അതേസമയം കോര്‍ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം സുരേന്ദ്രന് പക്ഷം നടത്തുമെന്നാണ് സൂചന. നേരത്തെ കേസുമായി ബ ന്ധപ്പെട്ട് സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്, ഡൈവര്‍ ലബീഷ് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ തന്നെ അന്വേഷണം സുരേന്ദ്രനിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. കുഴല്‍പണ ഇടപാട് നടന്ന ദിവസങ്ങളില്‍ ഇവര്‍ ധര്‍മരാജനുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്ക് വേണ്ടിയാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനാണ് പോലീസ് ശ്രമിക്കുന്നത്.
കുഴല്‍പണ കേസിനെ രാഷ്ട്രീയമായി മാറ്റാനുള്ള സുരേന്ദ്രന്റെ നീക്കങ്ങളൊന്നും വലിയ രീതിയില്‍ വിജയിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പിന്തുണയില്ലാത്തതാണ് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ സുരേന്ദ്രനും ഒപ്പമുള്ള നേതാക്കള്‍ക്കും ഇപ്പോഴത്തെ ആരോപണങ്ങളും സത്യാവസ്ഥ കോര്‍ കമ്മിറ്റിയില്‍ വിശദീകരിക്കേണ്ടി വരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേതൃത്വത്തിന്റെ വിശ്വാസ്യത ഈ കേസോടെ ഇല്ലാതായി എന്നാണ് പ്രമുഖ നേതാക്കളുടെ വിമര്‍ശനം.
അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications