കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ആക്രമണത്തില്‍ പരിക്കേറ്റെ കെ എസ് യു പ്രവര്‍ത്തകരെ കൊടുക്കുന്നില്‍ സുരേഷ് സന്ദര്‍ശിച്ചു

Google Oneindia Malayalam News

കൊല്ലം: മഹാമാരിയുടെ കാലത്ത് പോലും ഗുണ്ടാപ്പണിയുമായി ഇറങ്ങുന്നവർ വൈറസുകളെക്കാൾ അപകടകാരികളാണെന്ന് കൊടക്കുന്നില്‍ സുരേഷ് എംപി. സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ കെ എസ് യു പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അക്രമികളെ സി പി എം പാർട്ടിയിൽ ഒറ്റപ്പെടുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് സർവ്വാധിപത്യത്തിൽ നിന്ന് മരണ കിടക്കയിലേക്ക് കൂപ്പുകുത്തിയ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾ തന്നെയാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സിപിഎം ഗുണ്ടകളുടെ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മാവേലിക്കരയിലെ കെ എസ് യു സഹോദരങ്ങളെ സന്ദർശിച്ചു. കോവിഡ് നെഗറ്റീവ് ആയ വീടുകൾ പി.പി.ഇ കിറ്റ് ഉൾപ്പടെ മുഴുവൻ കോവിഡ് പ്രോട്ടോകോളും പാലിച്ചു അണുനശികരണം നടത്തിയ പെൺകുട്ടികൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് വള്ളികുന്നത് സിപിഎം ഗുണ്ടകളുടെ അക്രമത്തിനിരയായത്.

kodikunnil

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

Recommended Video

cmsvideo
K Surendran Talks about the BJP Kerala controversy

മഹാമാരിയുടെ കാലത്ത് പോലും ഗുണ്ടാപ്പണിയുമായി ഇറങ്ങുന്നവർ വൈറസുകളെക്കാൾ അപകടകാരികളാണ്. സന്നദ്ധ പ്രവർത്തനം നടത്തുന്ന ഞങ്ങളുടെ കുട്ടികളെ അക്രമിച്ച് ഇല്ലാതാക്കാൻ നോക്കിയാൽ കോൺഗ്രസ് പാർട്ടി കൈകെട്ടി നോക്കിനിൽക്കുമെന്ന് കരുതരുത്.

"അപരൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കണം" എന്ന് നെറ്റിയിൽ എഴുതി വെച്ചിട്ട്, അപരൻ്റെ രക്തത്തിന് വേണ്ടി അലയുന്ന ചെകുത്താൻ കൂട്ടങ്ങളെ സി പി എം പാർട്ടിയിൽ ഒറ്റപ്പെടുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് സർവ്വാധിപത്യത്തിൽ നിന്ന് മരണ കിടക്കയിലേക്ക് കൂപ്പുകുത്തിയ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾ തന്നെയാവും.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

English summary
kodikunnil Suresh mp visited KSU workers who were injured in the CPM attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X