Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്; തീരുമാനം ഉടന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മടങ്ങിവരവ്. ഇത് സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകും. വ്യാഴാഴ്ച കോടിയേരി പാര്‍ട്ടി ആസ്ഥാനത്തെത്തുന്നുണ്ട്. ഈ വേളയില്‍ ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. പാര്‍ട്ടി ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യത്തിന് നന്ദിയുണ്ടെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞത്. മകന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മാറിനില്‍ക്കല്‍. മകന്റെ അറസ്റ്റ് കോടിയേരിയെ ശരിക്കും തളര്‍ത്തി എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മാറിനില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ച കോടിയേരി ബാലകൃഷ്ണന്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. അര്‍ബുദത്തിന് തുടര്‍ചികില്‍സ ആവശ്യമായതിനാലാണ് അവധി നല്‍കുന്നതെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.

k

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആണ് കോടിയേരിയുടെ പകരക്കാരനായി വന്നത്. കോടിയേരി തന്നെയാണ് വിജയരാഘവന്റെ പേര് സെക്രട്ടേറിയറ്റ് മുമ്പാകെ നിര്‍ദേശിച്ചിരുന്നത്. ആക്ടിങ് സെക്രട്ടറി പദവിയാണ് വിജയരാഘവന്‍ വഹിച്ചുവരുന്നത്. എപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നത് ആ വേളയില്‍ വിജയരാഘവന്‍ മാറുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. 2015ല്‍ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായത്. 2018ലെ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ചില്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനം വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി കോടിയേരി വീണ്ടും ചുമതലയേല്‍ക്കേണ്ടതില്ല എന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

കോടിയേരി തിരിച്ചെത്തുമെന്ന് പറയാന്‍ രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും മകന്‍ ബിനീഷ് ജയില്‍ മോചിതനായതുമാണ് കാരണങ്ങള്‍. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് വിവരം. ബിനീഷ് കോടിയേരി ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം ലഭിച്ച് കേരളത്തിലെത്തിയത്. ചിലരുടെ ഗൂഢാലോചനയാണ് ബിനീഷിനെ കുടുക്കിയത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. വീട്ടിലെത്തി കുടുംബത്തെയും മാതാപിതാക്കളെയും ബിനീഷ് കണ്ടത് വികാരപരമായ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് നല്‍കിയ അനുമതിയാണ് മന്ത്രിസഭ റദ്ദാക്കിയത്. നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയാണ് നടപടി. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാര്‍ കേസില്‍ മരംമുറി ഉത്തരവ് തമിഴ്നാട് ആയുധമാക്കുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+