Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി സര്‍ക്കാരില്‍ അംഗമാകുമോ? മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്നും അത്തരമൊരു സാഹചര്യം പാര്‍ട്ടിയിലില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയും അജണ്ടയിലില്ലെന്ന് കോടിയേരി പറഞ്ഞു. എല്‍ ഡി എഫില്‍ പുതിയ കക്ഷികളെ എത്തിക്കുന്നതിനെ കുറിച്ച് നിലവില്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. മുസ്ലിം ലീഗ് അധികാരം ഉള്ളിടത്തെ നില്‍ക്കൂവെന്നും അതുകൊണ്ടുതന്നെ ഭാവിയെ കുറിച്ച് അണികള്‍ ചര്‍ച്ച ചെയ്യുന്നതായും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ വിധേയത്വം കാരണം ലീഗിന് എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. ടി ജലീലും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ലെന്നും രണ്ട് നേതാക്കള്‍ തമ്മില്‍ കാണുന്നതിലും രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. പി ജെ ജോസഫിന്റെ എല്‍ ഡി എഫ് പ്രവേശന സാധ്യതയും അദ്ദേഹം തള്ളി. കൂടുതല്‍ കക്ഷികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനല്ല മറിച്ച് സി പി ഐ എമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി വിശദീകരിച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഇല്ലാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കുമെന്നും കോടിയേരി പറഞ്ഞു.

1

സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് എന്ന പ്രായ പരിധി കര്‍ശനമാക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കും. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും അവര്‍ക്ക് പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തില്‍ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വിശദമാക്കി. യുക്രൈന്‍ റഷ്യ യുദ്ധത്തിലെ പൊളിറ്റ് ബ്യൂറോ നിലപാടിനേയും കോടിയേരി ന്യായീകരിച്ചു. വിഷയത്തില്‍ സി പി ഐ എം കൈക്കൊണ്ടത് കൃത്യമായ നിലപാടാണെന്നാണ് കോടിയേരി പറഞ്ഞത്

2

മാര്‍ച്ച് ഒന്നിനാണ് കൊച്ചിയില്‍ സി പി ഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ അനാരോഗ്യം മൂലം സമ്മേളനത്തില്‍ പങ്കെടുക്കില്ല. വി എസ് ഇല്ലാത്ത ആദ്യ സംസ്ഥാന സമ്മേളനത്തിനാണ് സി പി ഐ എം ഒരുങ്ങുന്നത്. സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതായെന്നും കേന്ദ്രീകൃത നേതൃത്വത്തിന് കീഴില്‍ സി പി ഐ എം പ്രവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

3

ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷ പ്രസ്ഥാനത്തെ മാറ്റണം. ഇതിന് ഇന്നത്തെക്കാള്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടിയായി സി പി ഐ എമ്മിനെ വളര്‍ത്തണം. സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഇതില്‍ വളരെ പ്രധാനമാണെന്നും അടുത്ത 25 വര്‍ഷത്തെ വികസനം സംബന്ധിച്ച് ഇപ്പോള്‍ തന്നെ രൂപരേഖ തയാറാക്കണമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിയുടെ നയരേഖക്ക് അനുസൃതമായാണ് കേരളത്തിലെ എല്ലാ വികസനവും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    തിരുവനന്തപുരം; മന്ത്രിസഭാ പുനസംഘടന അജണ്ടയിലില്ല; സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍
    4

    കേരളത്തിന്റെ താല്‍പര്യത്തിന് ഹാനികരമല്ലാത്ത, പരിസ്ഥിതിക്ക് ദോഷം വരാത്ത പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അതിന്റെ വിവിധ വശങ്ങളാണ് രേഖയില്‍ പ്രതിപാദിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 1985 ന് ശേഷം ആദ്യമായാണ് എറണാകുളത്ത് സി പി ഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്. ഏപ്രിലിലാണ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂരാണ് വേദി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+