Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി മാറുന്നു? മുഖ്യമന്ത്രിയും യെച്ചൂരിയും ബേബിയും കോടിയേരിയുടെ വീട്ടില്‍, സിപിഎമ്മില്‍ തിരക്കിട്ട ചര്‍ച്ച

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയേക്കും. അനാരോഗ്യം മൂലം കോടിയേരിക്ക് വിശ്രമം അനുവദിക്കാന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു എന്നാണ് വിവരം. സി പി ഐ എം നേതൃയോഗങ്ങളില്‍ ഇത് സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്.

സി പി ഐ എം സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ഉടന്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവര്‍ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. സെക്രട്ടറിയേറ്റ് തീരുമാനം മൂവരും കോടിയേരിയെ അറിയിച്ചു.

sqdds

ഇതിന് ശേഷം മൂവരും സംസ്ഥാന കമ്മിറ്റി യോഗത്തിനായി സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവര്‍ എ കെ ജ സെന്ററിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

തലയില്‍ ടവല്‍, കൂളിംഗ് ഗ്ലാസ് പിന്നെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ഉണ്ട്..; ഫ്രീക്ക് ലുക്കില്‍ ശ്വേത മേനോന്‍

ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോടിയേരി ബാലകൃഷ്ണന്‍ നാളെ മുതല്‍ വീണ്ടും ചികിത്സയിലേക്ക് കടക്കും.നാളെ തന്നെ തുടര്‍ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെ ചെന്നൈയിലേക്ക് കൊണ്ടുപോകും.

നേരത്തെ 2020 ലും സി പി ഐ എം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്തിരുന്നു. ആ സമയം എല്‍ ഡി എഫ് കണ്‍വീനറായിരുന്ന എ വിജയരാഘവനാണ് സി പി ഐ എം ആക്ടിംഗ് സെക്രട്ടറിയായിരുന്നു.

പുതിയ സാഹചര്യത്തിലും ആക്ടിംഗ് സെക്രട്ടറിയെ നിശ്ചയിച്ചാല്‍ പോരെ എന്ന് നേതൃത്വം കോടിയേരിയോട് ആവശ്യപ്പെട്ടു എന്നാണ് സൂചന. എന്നാല്‍ മാറാം എന്ന് കോടിയേരി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇ പി ജയരാന്‍, എ കെ ബാലന്‍ എന്നിവരുടെ പേരുകളാണ് പകരം സാധ്യതയുള്ളത്. അതേസമയം മന്ത്രി എം വി ഗോവിന്ദനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ മന്ത്രിസഭയിലും മാറ്റം വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+