കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്തയ്ക്ക് മുകളിലാണ് കോടതി, ജലീലിന് നിയമപരമായി നീങ്ങാം: കോടിയേരി

ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ടെന്നും കോടിയേരി പറഞ്ഞു

Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീലിന് നിയമപരമായി നീങ്ങാമെന്ന് സിപിഎം സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ. ജലീലിന് നിയമപരമായ തുടർനടപടി സ്വീകരിക്കാം. ലോകായുക്തയ്ക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള അവകാശം ജലീലിനുണ്ടെന്നും കോടിയേരി പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

മുഖ്യമന്ത്രിക്ക് സമയമുണ്ട്

മുഖ്യമന്ത്രിക്ക് സമയമുണ്ട്

മുഖ്യമന്ത്രിക്ക് ജലീലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്. നേരത്തെ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജലീലിന്റെ വിഷയവുമായി താരതമ്യം ചെയ്യാനാകില്ല. ഇ.പി ജയരാജന്‍ സ്വന്തമായി നിലപാടെടുത്ത് രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. ജയരാജന്റെ പേരില്‍ കേസുപോലും ഉണ്ടായിരുന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും.

രാജിയാണ് ഉചിതമെന്ന് എൽജെഡി

രാജിയാണ് ഉചിതമെന്ന് എൽജെഡി


അതേസമയം ജലീൽ രാജിവെക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട് ഇടത് ഘടകക്ഷിയായ ലോക് തന്ത്രിക് ജനതാദൾ രംഗത്തെത്തി. എൽജെഡി നേതാവ് സലീം മടവൂരാണ് കെ.ടി.ജലീൽ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുറന്നു പറഞ്ഞത്. ബാക്കിയുള്ള 18 ദിവസത്തേക്കായി മാത്രം മന്ത്രി സ്ഥാനത്ത് തുടരണമോ അതോ വരും കാലത്ത് യഥാർഥ അഴിമതിക്കാർക്ക് അധികാരത്തിൽ കടിച്ചുതൂങ്ങാൻ മാതൃക നൽകാതെ മാറി നിൽക്കണമോ എന്ന് ആലോചിക്കണമെന്നും സലീം പറഞ്ഞു. ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധിയുണ്ടെങ്കിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുരുക്കായി കത്ത്

കുരുക്കായി കത്ത്

അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28നു ജലീൽ അയച്ച കത്താണ് ജലീലിനെതിരായ കുരുക്ക് മുറുക്കിയത്. ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നാണു ജലീൽ ആവശ്യപ്പെട്ടത്

സിപിഎം നിലപാട്

സിപിഎം നിലപാട്

സംസ്ഥാനത്ത് വീണ്ടും ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ ജലീൽ മന്ത്രിയാകുന്നതിന് ഇപ്പോൾ രാജിയാണ് നല്ലതെന്ന് നിയമോപദേശം. നിയമപരവും ധാർമ്മികവുമായി അങ്ങനെ ചെയ്യുന്നത് ജലീലിനും മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സിപിഎം നിലപാട്. ഇക്കാര്യത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് നിർണായകമാണ്. തൽക്കാലം രാജിവെക്കണ്ടെന്ന തീരുമാനമാണ് സിപിഎമ്മിന്റേത്. കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.

നിയമോപദേശം

നിയമോപദേശം

നിലവിൽ ലോകായുക്ത വിധിക്കെതിരെ സ്റ്റേ ലഭിച്ചാൽ തൽക്കാലം രാജി ഒഴിവാക്കാമെങ്കിലും ഉടൻ തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നൽകുമെന്നതിനാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ധാർമികവും നിയമപരമായും പ്രശ്നമായേക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ രാജിവെച്ച് ലോകായുക്ത വിധി അംഗീകരിക്കുകയും ലോകായുക്ത വിധിയിലെ പരാമർശം നീക്കാൻ ഹൈക്കോടതിയെ സമീപിക്കുകയുമാകാം. അങ്ങനെയെങ്കിൽ വീണ്ടും മന്ത്രിയായി ജലീലിന് വരാൻ സാധിക്കും.

നടി അനഘയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kodiyeri Balakrishnan on Lokayuktha report agaisnt KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X