ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ശ്രമം വർഗീയ സംഘർഷം; കടുപ്പിച്ച് കോടിയേരി ബാലകൃഷ്ണൻ
പാലക്കാട്: പാലക്കാട് സംഭവിച്ച ഇരട്ട കൊലപാതകങ്ങളിൽ വീണ്ടും പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയ സംഘർഷം ഉണ്ടാക്കാൻ ആണ് എസ് ഡി പി ഐ യുടെയും ആർ എസ് എസിന്റെയും ശ്രമം എന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകൾ പരസ്പരം ചൂണ്ടിക്കാണിച്ച് വളരാൻ നോക്കുകയാണ് ശ്രമം. ആർ എസ് എസ് , എസ് ഡി പി ഐ കേരളത്തിന്റെ മത നിരപേക്ഷ അന്തരീക്ഷം തകർക്കാൻ വേണ്ടി ആണ് പ്രവർത്തിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങൾക്കിടയിൽ സംഘ പരിവാർ ആക്രമണങ്ങൾ ഭീതി പരത്തുന്നു. അതേസമയം, യു ഡി എഫ് എതിരെയും ശക്തമായ വിമർശനം ആണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചത്.

എസ് ഡി പി ഐ പ്രവർത്തകനെയും ആർ എസ് എസ് പ്രവർത്തകന്റെയും കൊലപാതകങ്ങൾ പാലക്കാട് സംഭവിച്ചു. എന്നാൽ ഇതിൽ യു ഡി എഫിന്റെ നിലപാട് അത്ഭുതകരം ആണ്. ഇരട്ട കൊലപാതക സംഭവത്തെ അപലപിക്കാൻ പോലും യു ഡി എഫ് തയ്യാറായില്ല. പകരം സർക്കാറിനെ കുറ്റപ്പെടുത്താൻ ആണ് യു ഡി എഫ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ നിലപാട് മത നിരപേക്ഷതയ്ക്ക് എതിര് എന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തിലും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ച് രംഗത്ത് എത്തി. തിരുവമ്പാടി മുൻ എം എൽ എയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ആയ ജോർജ് എം. തോമസിനെ തള്ളിയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഉണ്ടായത്. ജോർജ് എം തോമസിന് എതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുളള ശ്രീനിവാസനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications