സിപിഎം അറിയാതെയല്ല എംകെ ദാമോദരന്‍ ലോട്ടറി രാജാവിനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്..
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എംകെ ദാമോദരനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോട്ടറി കേസില്‍ എംകെ ദാമോദരന്‍ ഹാജരായതില്‍ തെറ്റില്ല. സ്വന്തം നിലയ്ക്ക് കേസില്‍ ഹാജരാകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ഹാജരായിട്ടുണ്ടോ എന്ന് പരിശേധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂട്ടി ചേര്‍ത്തു. ഇതര സംസ്ഥാന ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായതിനു പിന്നാലെ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസിലും മുഖ്യ പ്രതിക്കായി എംകെ ദാമോദരന്‍ രംഗത്ത് വന്നു.

ഐഎന്‍ടിയുസി പ്രസിഡന്റായ ആര്‍ ചന്ദ്രശേഖരനാണ് കേസിലെ മുക്യ പ്രതി. ഇദ്ദേഹം കശുവണ്ടി കോര്‍പ്പറേഷന്റെ അധ്യക്ഷനായ കാലത്ത് നടന്ന അഴിമതികളില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ട് കെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ എംകെ ദാമോദരന്‍ ഹാജരായത് ഏറെ വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് ആയിരിക്കെ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ അനുകൂലിച്ച് പാര്‍ട്ടി സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications