Get Updates
Get notified of breaking news, exclusive insights, and must-see stories!

പാടത്തെ കൂലികിട്ടാന്‍ ആരും വരമ്പത്ത് വരേണ്ടതില്ല... വിവാദ പ്രസ്താവന മയപ്പെടുത്തി കോടിയേരി

തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ എതിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനും കൊലപ്പെടുമെന്നും കോടിയേരി ഉദ്ദേശിച്ചത്

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മയപ്പെടുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാടത്ത് വരാതിരുന്നാല്‍ വരമ്പത്ത് കൂലിയുമില്ലെന്നാണ് കോടിയേരി പറഞ്ഞിരിക്കുന്നത്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം. നേരത്തെ അദ്ദേഹത്തിന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു.

1

രാഷ്ട്രീയ കൊലപാതകങ്ങളെ ഉദ്ദേശിച്ചായിരുന്നു കോടിയേരിയുടെ പ്രസ്താവന. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ എതിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനും കൊലപ്പെടുമെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞതാണെന്ന് കോടിയേരി പറഞ്ഞു. പാടത്ത് വന്നാലല്ലേ വരമ്പത്ത് കൂലി കൊടുക്കേണ്ടതുള്ളൂ. പാടത്ത് വരാതിരുന്നാല്‍ പോരെയെന്ന് കോടിയേരി ചോദിച്ചു. ഇക്കാര്യത്തില്‍ സിപിഎമ്മും മറ്റുള്ള പാര്‍ട്ടിക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2

അതേസമയം കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുള്ളതായി കണ്ടതിനാല്‍ സംസ്ഥാന സമ്മേളനത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ഷുഹൈബിനെ വധിച്ചത് അപലപനീയമാണ്. ഒരു തരത്തിലും അങ്ങനെയൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു. പാര്‍ട്ടി മുന്‍കൈയ്യെടുത്ത് ഒരു ആക്രമണങ്ങളും നടത്തരുതെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അക്രമത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+