Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യമല്ലേ അപ്പോള്‍ തോല്‍ക്കും, ഇഎംഎസ് വരെ തോറ്റിട്ടുണ്ട്, തിരിച്ചുവരുമെന്ന് കോടിയേരി

ത്രിപുരയിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു

കണ്ണൂര്‍: കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചാണ് ത്രിപുരയില്‍ ബിജെപി ജയിച്ചതെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പാകുമ്പോള്‍ ജയവും തോല്‍വിയുമുണ്ടാകും. ഇന്ത്യയില്‍ ജനാധിപത്യമാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാണ് ബിജെപി ത്രിപുരയില്‍ ജയിച്ചതെന്നും കോടിയേരി ആരോപിച്ചു.

1

ബിജെപി ത്രിപുരയില്‍ നേടിയ ജയം താല്‍ക്കാലികമാണ്. സിപിഎം ശക്തമായി തിരിച്ചുവരും. ത്രിപുരയിലെ ജയത്തിന് ശേഷം കേരളമാണ് അടുത്ത ലക്ഷ്യമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വലിയ തമാശയാണ്. കേരളത്തില്‍ അധികാരം പിടിച്ചെടുക്കുക എന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നടക്കാത്ത സ്വപ്‌നമായി മാറുമെന്നും കോടിയേരി പറഞ്ഞു. ത്രിപുരയില്‍ നേരത്തെയും സിപിഎം തോറ്റിട്ടുണ്ട്. ഇങ്ങ് കേരളത്തില്‍ ഇഎസും കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയും വരെ തോറ്റിട്ടുണ്ട്. അപ്പോള്‍ ത്രിപുരയിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

2

ഇപ്പോള്‍ ബിജെപിയുടെ കാര്യം തന്നെ എടുക്കുക പാര്‍ലമെന്റില്‍ രണ്ടുസീറ്റ് മാത്രമായിരുന്നു വര്‍ക്കുണ്ടായിരുന്നത്. പിന്നീട് അവര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തി. അതുകൊണ്ട് വിജയങ്ങള്‍ ഒന്നും സ്ഥിരമല്ല എന്നാണ് മനസിലാവുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാളത്തില്‍ ഒളിച്ചിരുന്ന് ജയിക്കുമ്പോള്‍ പുറത്തുവരുന്നവരല്ല ഇടതുപക്ഷം. വിജയത്തില്‍ ആര്‍എസ്എസും ബിജെപിയും മതിമറന്ന് ആഹ്ലാദിക്കട്ടെ. ഭാവിയില്‍ അവര്‍ക്ക് സങ്കടപ്പെടേണ്ടി വരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+