Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്മല്‍ ക്രൂരമായി മര്‍ദിച്ചു, ആഭരണങ്ങള്‍ തട്ടിയെടുത്തു, ശ്രീക്കുട്ടിയെ കേസില്‍ കുടുക്കിയെന്ന് അമ്മ

തിരുവനന്തപുരം: കൊല്ലം മൈനാഗപള്ളിയില്‍ കാറിടിച്ചുണ്ടായ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ അജ്മലിനെതിരെ ഡോ. ശ്രീക്കുട്ടിയുടെ അമ്മ സുരഭി. നിരവധി വെളിപ്പെടുത്തലും അവര്‍ നടത്തിയിട്ടുണ്ട്. മകള്‍ക്ക് യാതൊന്നും അറിയില്ല. അവളെ ഒരുപാട് മര്‍ദിച്ചിട്ടുണ്ട് അജ്മല്‍. ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സുരഭി പറയുന്നു.

അജ്മല്‍ മകളുടെ കൈപിടിച്ച് തിരിച്ച് ഒടിക്കുകയും, ദേഹത്താകെ മുറിവുകള്‍ ഉണ്ടെന്നുമാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കൈയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ അടക്കം മര്‍ദിച്ചാണ് അജ്മല്‍ സ്വന്തമാക്കിയത്. 5 പവന്റെ ബ്രേസ്ലെറ്റ്, കൊലുസ്, മൂന്നര പവന്റെ മാല, രണ്ട് ജോഡി കമ്മലുകളും, മോതിരവും ഉണ്ടായിരുന്നു. മകളുടെ കൈയ്യില്‍ പതിനഞ്ച് പവനോളം സ്വർണം ഉണ്ടായിരുന്നു. പഠിക്കുന്ന കാലത്തേ ഇത് ഉപയോഗിക്കുന്നതാണെന്നും ശ്രീക്കുട്ടിയുടെ അമ്മ സുരഭി പറഞ്ഞു.

dr-sreekutty-mother

അജ്മല്‍ മകളെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. താമസ സ്ഥലത്ത് നിന്ന് ഇറക്കി വിടുമെന്ന് പറഞ്ഞു. മാതാപിതാക്കളെ അടക്കം ഉപദ്രവിക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ആഭരണങ്ങള്‍ നല്‍കിയതെന്നും സുരഭി പറഞ്ഞു. അജ്മലിനെ അധികകാലമായി മകള്‍ക്ക് പരിചയമില്ല. ജൂലായില്‍ വീട്ടില്‍ വന്നപ്പോഴും ശരീരത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് അവ നഷ്ടമായതെന്നും സുരഭി പറയുന്നു.

ശ്രീക്കുട്ടിയോട് അവസാന നിമിഷം വരെ സ്‌നേഹം നടിച്ച് നിന്നാണ് എല്ലാം സ്വന്തമാക്കിയത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്ലാണ് ഈ ആഭരണങ്ങളെല്ലാം അജ്മല്‍ മകളില്‍ നിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയെടുത്തതെന്നും ഡോക്ടറുടെ അമ്മ ആരോപിച്ചു.

കരുനാഗപള്ളിയിലെ ആശുപത്രിയില്‍ മകള്‍ എത്തിയിട്ട് എട്ട് മാസം മാത്രമാണ് ആയത്. ആശുപത്രിയില്‍ എല്ലാവരും നല്ല ഡോക്ടറാണെന്ന് പറഞ്ഞത്. ആരും ഒരു കുറ്റവും പറഞ്ഞിരുന്നില്ല. മകള്‍ ലഹരി ഉപയോഗിക്കുന്നയാളല്ല. ഞാന്‍ ഇതുവരെ മകള്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. വീട്ടില്‍ ആരും ലഹരി ഉപയോഗിക്കുന്ന ശീലക്കാരല്ല. മകളെ അജ്മല്‍ നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചിരിക്കാനാണ് സാധ്യത.

ബാക്കി മാധ്യമങ്ങളില്‍ വന്ന കാര്യങ്ങളെല്ലാം തെറ്റാണെന്നും സുരഭി പറഞ്ഞു. നല്ലൊരു ഡോക്ടറാവണമെന്ന് മാത്രമാണ് ചെറുപ്പം മുതലേ മകളുടെ മനസ്സിലുണ്ടായിരുന്നത്. ഉന്നത വിജയം എംബിബിഎസില്‍ അടക്കം അവള്‍ സ്വന്തമാക്കിയിരുന്നുവെന്ന് അവര്‍ പറഞ്ഞു.

വമ്പന്‍ സ്രാവുകള്‍ തന്നെ ഈ സംഭവത്തിന് പിന്നിലുണ്ട്. ശ്രീക്കുട്ടിയെ ജയിലിലാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മകളുടെ കരിയര്‍ അതിലൂടെ തകര്‍ക്കുകയാണ് ഈ വമ്പന്‍മാര്‍ ലക്ഷ്യമിടുന്നത്. മുന്‍ ഭര്‍ത്താവായ ഭുവനചന്ദ്രനും സോണി എന്ന് പറയുന്ന മറ്റൊരാളും ചേര്‍ന്നാണ് മകളെ കുടുക്കിയിരിക്കുന്നത്.

സോണിക്ക് പണം കൊടുത്താണ് ഇതെല്ലാം ഭുവനചന്ദ്രന്‍ ചെയ്യിച്ചത്.മകളെയും കുടുംബത്തെയും മൊത്തമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സീരീയലില്‍ ഡാന്‍സ് മാസ്റ്ററാണെന്നാണ് അജ്മല്‍ മകളോട് പറഞ്ഞത്. അങ്ങനെയാണ് മകള്‍ അവനുമായി അടുത്തത്. കലാകാരനെന്ന നിലയിലായിരുന്നു ആ ബന്ധമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ശ്രീക്കുട്ടിയുടെ അമ്മ സുരഭി പറഞ്ഞു.

ഒരാളുടെ ദേഹത്തിലൂടെ കാര്‍ കയറ്റി ഇറക്കില്ലെന്നാണ് മകള്‍ പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. ശ്രീക്കുട്ടി അപകടം നടന്നപ്പോള്‍ കാറെടുത്ത് പോകാന്‍ പറഞ്ഞിട്ടില്ല. അജ്മല്‍ എന്താണ് ചെയ്തതെന്ന് പോലും മകള്‍ക്ക് അറിയില്ലെന്നാണ് പറഞ്ഞത്. കാറിന്റെ പിന്‍സീറ്റില്‍ ഒരു പെണ്‍കുട്ടിയും മുന്‍സീറ്റില്‍ മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇവരെ കൊണ്ടുവിട്ട ശേഷമാണ് ശ്രീക്കുട്ടിയെയും കൊണ്ട് അജ്മല്‍ മടങ്ങിയത്. മനപ്പൂര്‍വം മകളെ കുടുക്കാനായി പണം കൊടുത്ത് ചെയ്യിച്ചതാണ് ഇക്കാര്യങ്ങളെല്ലാമെന്നുമാണ് വിശ്വസിക്കുന്നതെന്നും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+