Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരല്ല കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കൊള്ളയും കൊലപാതകവും നടക്കുന്നത്;അതും ദില്ലിയേക്കാള്‍ കൂടുതല്‍

തിരുവനന്തപുരം: ദില്ലിയെയും മുംബൈയെയും പിന്തളി കുറ്റകൃത്യങ്ങളുടെ തോതില്‍ കൊല്ലം നഗരം ഒന്നാമതെത്തിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടം റിപ്പോര്‍ട്ട്. 2015 വരെയുള്ള കണക്കുകളാണ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെ നഗരത്തിലെ മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാണ് തോത് കണക്കാക്കുക.

അത് പ്രകാരം ലക്ഷം പേര്‍ക്ക് 1194 കേസ് എന്നതാണ് കൊല്ലം നഗരത്തിന്റെ നില. 11ലക്ഷം മാത്രം ജനസംഖ്യയുള്ള കൊല്ലത്ത് 13,257 കേസുകളാണ് 2015ല്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദില്ലിയേക്കാള്‍ മുന്നിലാണ് കൊല്ലം. എന്നാല്‍ രാജ്യത്ത് മൊത്തം എടുത്ത് നോക്കുമ്പോള്‍ രണ്ട് ശതമാനം മാത്രമാണ്. മുംബൈ, കൊല്‍ക്കത്ത നഗരങ്ങളെ പിന്തള്ളി കൊല്ലവും തിരുവനന്തപുരവുമൊക്കെ പട്ടികയില്‍ മുന്നിലാണ്.

Crime

സമരങ്ങളുമായി ബന്ധപ്പെട്ട ലാത്തിചാര്‍ജ് സംഭവങ്ങളും കലാപശ്രമങ്ങളായാണ് കണക്കെടുപ്പില്‍ എണ്ണുന്നത്. എന്നാല്‍ ജാതി പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കേരളത്തിന്റെ നില ഉത്തരേന്ത്യയേക്കാള്‍ മെച്ചമാണ്. ഒന്നാം സ്ഥാനത്ത് കൊല്ലം ആണെങ്കില്‍ നാലാം സ്ഥാനത്ത് തിരുവനന്തപുരവുമുണ്ട്. കൊച്ചി-11, കോഴിക്കോട്-17, കണ്ണൂര്‍-52 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച കേരളത്തിലെ മറ്റ് നഗരങ്ങളുടെ സ്ഥാനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+