'അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം', ഫോൺ വിളിയിൽ കുടുങ്ങി മുകേഷ് എംഎൽഎ
കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് മോശമായി പെരുമാറി കൊല്ലം എംഎൽഎയും നടനുമായ മുകേഷ് വിവാദത്തിൽ. പാലക്കാട് ഒറ്റപ്പാലത്ത് നിന്നും സഹായം അഭ്യർത്ഥിച്ച് വിളിച്ച കുട്ടിയോടാണ് എംഎൽഎ പൊട്ടിത്തെറിച്ചത്.
കുട്ടിക്ക് പറയാനുളളത് എന്താണെന്ന് കേൾക്കാൻ തയ്യാറാകാതിരുന്ന മുകേഷ് തന്റെ ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും പറയുന്നുണ്ട്.

ഫോണ്‍ സംഭാഷണം ഇങ്ങനെ
കുട്ടി- ഹലോ സര്‍, ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്
മുകേഷ്- പാലക്കാടോ. ഈ 6 പ്രാവശ്യമൊക്കെ വിളിക്കാന്‍, നമ്മളൊരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ
കുട്ടി- ഞാനൊരു അത്യാവശ്യകാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്
മുകേഷ്- നിങ്ങളിങ്ങനെ ഒരു പ്രാവശ്യം വിളിച്ച് അഞ്ച് പ്രാവശ്യം വിളിച്ച്.. ഒന്നാമത് പാലക്കാട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല
കുട്ടി- സര്‍ ഞാനൊരു അത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാണ്
മുകേഷ്- അത്യാവശ്യകാര്യം പാലക്കാട് എംഎല്‍എയെ അല്ലേ വിളിച്ച് പറയേണ്ടത്
കുട്ടി- ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ്
മുകേഷ്- സ്റ്റുഡന്റ് ആണേലും എന്താണേലും പാലക്കാട് എംഎല്‍എ എന്ന് പറഞ്ഞൊരാള്‍ ജീവനോടെ ഇല്ലേ
കുട്ടി- സാറേ എനിക്ക് സാറിന്റെ നമ്പര്‍ ഒരു കൂട്ടുകാരന്‍ തന്നപ്പോള്‍ ഞാനൊന്ന് വിളിച്ച് നോക്കിയതാണ്
മുകേഷ്- കൂട്ടുകാരന്‍ തന്നുവെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം. സ്വന്തം മണ്ഡലത്തിലുളള എംഎല്‍എയുടെ നമ്പര്‍ തരാതെ വേറെ ഏതോ രാജ്യത്തുളള, വേറെ ഏതോ ജില്ലയിലുളള എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് അവന്‍ എന്താണ് പറഞ്ഞത്
കുട്ടി- ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞു
മുകേഷ്- വേണ്ട. ഇയാള്‍ എംഎല്‍എയെ വിളിച്ചോ. സ്വന്തം എംഎല്‍എയെ വിളിച്ചിട്ട് അയാള്‍ എന്ത് പറയുന്നു എന്ന് പറഞ്ഞിട്ട് വേണം എന്നെ വിളിക്കാന്‍. ഇത് സ്വന്തം എംഎല്‍എയെ ഏതോ ഒരുത്തന്‍ ജയിപ്പിച്ച് വിട്ട് അയാള്‍ മരിച്ച് പോയിട്ടെന്ന പോലെ ആണല്ലോ നിങ്ങള്‍ എന്നെ വിളിക്കുന്നത്. 6 പ്രാവശ്യം. ഞാനിവിടെ വലിയ ഇംപോര്‍ട്ടന്റ് ആയിട്ടുളള മീറ്റിംഗില്‍ ഇരിക്കുകയല്ലേ. ഒരു പ്രാവശ്യം വിളിച്ച് രണ്ട് പ്രാവശ്യം വിളിച്ചിട്ട് 6 പ്രാവശ്യം വിളിച്ചിട്ട് ആള്‍ക്കാര് എല്ലാവരും തന്നെ നോക്കി ചിരിക്കുകയാണ്. എന്താണ് പിള്ളേര് കളിയാണോ ഇത്
കുട്ടി- സോറി സര്‍
മുകേഷ്- സോറിയൊന്നുമല്ല, ഇത് വെളച്ചില്. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എ അവിടെ കിടക്കുമ്പോ അയാളെ വിളിക്കാതെ അയാളെ വെറു ഡൂക്കിലിയാക്കിയിട്ട് ബഫൂണാക്കിയിട്ട് വേറെ നാട്ടിലുളള എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്
കുട്ടി- സോറി സര്‍. അറിയാതെ പറ്റിപ്പോയി
മുകേഷ്- നിങ്ങളുടെ എംഎല്‍എ ആരാണെന്ന് അറിയാമോ
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
കുട്ടി- ഇല്ല
മുകേഷ്- സ്വന്തം എംഎല്‍എ ആരാണെന്ന് അറിഞ്ഞ് കൂട. പത്താം ക്ലാസില്‍ പഠിക്കുന്ന നിനക്ക്. എന്റെ മുന്നിലുണ്ടായിരുന്നുവെങ്കില്‍ ചൂരല്‍ വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാണെന്ന് അറിഞ്ഞൂട. പാലക്കാട് എവിടെയാണ് നിന്റെ വീട്
Recommended Video
കുട്ടി- പാലക്കാട് ഒറ്റപ്പാലം
മുകേഷ്- ഒറ്റപ്പാലത്തെ ആരാണെന്ന് നിനക്ക് അറിഞ്ഞുകൂടേ. ആദ്യം ആ എംഎല്‍എയെ കണ്ട് പിടിക്ക് കെട്ടോ. എംഎല്‍എയുടെ അടുത്ത് പോയി സംസാരിക്ക്. മേലാല്‍ എംഎല്‍എയുടെ അടുത്ത് പോയി സംസാരിക്കാതെ എന്നെ വിളിക്കരുത്.
ശിവാനി നാരായണന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications