വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അഞ്ച് വനിത ജീവനക്കാര്‍ കസ്റ്റഡിയില്‍
കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അഞ്ച് വനിത ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷ ഏജൻസിയിലെ മൂന്നു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരും വനിത ജീവനക്കാരാണ്.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതായി ഡി.ഐ.ജി ആർ. നിശാന്തിനി വ്യക്തമാക്കി. അന്വേഷണ സംഘം ചൊവ്വാഴ്‌ച കോളേജില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ കസ്‌റ്റഡിയിലെടുത്തത്. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഏജൻസി ദേഹപരിശോധനയ്‌ക്കായി നിയോഗിച്ചിരുന്നത്.

സംഭവത്തില്‍ വനിത കമ്മീഷനും, സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസേടുത്തിരുന്നു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെതായി വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. അതേസമയം കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയതായി അഞ്ച് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിട്ടുള്ളത്. എല്ലാ വിദ്യാര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണ് മാർത്തോമാ കോളജും പരിശോധന ചുമതല ഉണ്ടായിരുന്ന ഏജൻസിയും. കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ ജീവനക്കാർ മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്തത് എന്ന് ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റിയൂട്ട് അധികൃതർ പറയുന്നു.
ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെയാണ് നീറ്റ് പരീക്ഷക്കായെത്തിയപ്പോൾ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയുയർന്നത്.
മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍
പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉയര്‍ത്തിയത്. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞിരുന്നു.സംഭവത്തില്‍ അഡീഷനല്‍ സെക്രട്ടറിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്നും മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications