'രേണുവിനോട് സതി അനുഷ്‌ഠിക്കാൻ പറയാത്തത് ഭാഗ്യം, ഇത് 2025 ആണ് ലിവിംഗ് ടുഗെദർ കാലഘട്ടമാണ്'; ദാസേട്ടൻ
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരമായിരുന്നു കൊല്ലം സുധി. നിരവധി സ്‌റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ചെറിയ സിനിമകളിലൂടെയും ഒക്കെ തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. എന്നാൽ അപ്രതീക്ഷിതമായി രണ്ട് വർഷം മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ നടനെ സ്നേഹിക്കുന്ന ഒട്ടേറെ പേർ അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസവുമായി രംഗത്ത് വന്നിരുന്നു. ഈ സമയത്താണ് കൊല്ലം സുധിയുടെ ഭാര്യ രേണുവിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാൻ തുടങ്ങിയത്. സുധിയുടെ കുടുംബത്തിന് സുമനസുകൾ ചേർന്ന് വീട് ഉൾപ്പെടെ ഇതിനിടെ വച്ച് നൽകിയിരുന്നു.

പിന്നാലെ റീൽ വീഡിയോകളുമായി രേണു രംഗത്ത് വന്നിരുന്നു. തനിക്ക് ജീവിക്കണമെന്നും അതിനാണ് റീലുകൾ ചെയ്യുന്നതെന്നുമായിരുന്നു രേണു പറഞ്ഞത്. തുടർന്ന് ഒട്ടേറെ സൈബർ അധിക്ഷേപങ്ങൾക്ക് അവർ വിധേയയാവുകയും ചെയ്‌തു. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായ ദാസേട്ടൻ കോഴിക്കോടിനൊപ്പം ചെയ്‌ത റൊമാന്റിക് റീൽ വീഡിയോ വലിയ വിമർശനങ്ങളാണ് വിളിച്ചുവരുത്തിയത്.
ഇരുവരും കടൽത്തീരത്ത് കെട്ടിപ്പുണരുന്ന 'ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ദിലീപ് ചിത്രത്തിലെ ഗാനരംഗമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ പങ്കുവച്ചത്. അതിൽ നിരവധി നെഗറ്റീവ് കമന്റുകളും ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ദാസേട്ടൻ കോഴിക്കോട് ഇപ്പോൾ.
ദാസേട്ടൻ കോഴിക്കോടിന്റെ വാക്കുകൾ
ഞാനും ഇപ്പോൾ എയറിലാണ്. ഞാനും ഇതിന് മുൻപൊക്കെ വളരെയേറെ വൈറൽ ആയൊരു മനുഷ്യനാണ്. എനിക്ക് ഇത് ആദ്യത്തെ അനുഭവം ഒന്നുമല്ല. എന്റെ ഒരുപാട് റീലുകളുടെ കൂട്ടത്തിൽ ഒന്ന് മാത്രമായിരുന്നു ഇത്, അത്രയേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. രേണു എന്റെ പെയർ ആയി വന്നത് കൊണ്ടാവാം ഇത്രയധികം വിവാദങ്ങൾ ഉണ്ടായതെന്നാണ് എന്റെ വിശ്വാസം.
വിവാദങ്ങൾ വിവാദങ്ങളുടെ വഴിക്ക് പോവട്ടെ, നമ്മൾ റീൽസും ഒക്കെയായിട്ട് മുന്നോട്ട് പോവും. മോശപ്പെട്ട കമന്റുകൾ കേട്ട് ഒരാളാണ് ഞാൻ. രേണുവാകട്ടെ ഒട്ടേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയായിരുന്നു. അവരും ഈ വിവാദങ്ങളെ പാടേ തള്ളിയിരുന്നു. നേരത്തെ പരിചയക്കാരായിരുന്നു ഞാനും രേണുവും.ഒരു റീൽസ് എടുക്കാമെന്ന് രേണു പറഞ്ഞപ്പോൾ ഞാനും ഓക്കേ പറയുകയായിരുന്നു.
റൊമാന്റിക് റീൽ എടുത്തെന്നേ ഉള്ളൂ, വിവാദത്തിന് വേണ്ടി ഈ പാട്ട് മനപൂർവം തിരഞ്ഞെടുത്തതല്ല. ഇനിയും റീൽസ് വീഡിയോ വരാനുണ്ട്. അതൊരു ഡാൻസ് വീഡിയോ ആണ്, രേണുവിനൊപ്പം തന്നെ. വൈപ്പിൻ ബീച്ചിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ഇൻസ്‌റ്റഗ്രാമിൽ ഏകദേശം നാലര മില്യൺ ആളുകൾ ഇത് കണ്ടുകഴിഞ്ഞു.
രേണുവിനോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഭർത്താവ് മരിച്ചാൽ ഭാര്യ ഒതുങ്ങിക്കൂടി ജീവിക്കണമല്ലേ.. സതി അനുഷ്‌ഠിക്കാൻ ഒന്നും പറയാത്തത് ഭാഗ്യം. ഭർത്താവ് മരിച്ചാൽ ആ ചിതയിൽ ഭാര്യ ചാടി ചാവണം എന്ന് പറയുന്നൊരു കാലമൊക്കെ ഉണ്ടായിരുന്നു. ഇത് പക്ഷേ 2025 ആണ്, ഇത് ജീവിക്കുന്നവരുടെ കാലഘട്ടമാണ്.












Click it and Unblock the Notifications