'എനിക്ക് പ്രായം കുറവാണ്, ശിക്ഷയില്‍ ഇളവ് വേണം'; കോടതിയില്‍ കിരണ്‍ കുമാര്‍
കൊല്ലം: വിസ്മയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാര്‍. തനിക്ക് പ്രായം കുറവാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിസ്മയയുടേത് ആത്മഹത്യയാണെന്നുമാണ് കിരണ്‍ കുമാര്‍ പറഞ്ഞത്. കേസില്‍ താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാര്‍ പറഞ്ഞു.

Recommended Video

വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി കിരണ്‍ കുമാറിനോട് ചോദിച്ചിരുന്നു. അപ്പോഴായിരുന്നു കിരണ്‍ കുമറിന്റെ പ്രതികരണം. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന്‍ ഓര്‍മകുറവുണ്ട്, അമ്മയ്ക്ക് ബ്ലഡ് പ്ലഷറുണ്ട് എന്നൊക്കെയായിരുന്നു കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞത്.
അത്തരത്തിലുള്ള കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കഠിന ശിക്ഷ നല്‍കരുതെന്നും കിരണ്‍ കുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിയോട് അനുകമ്പ പാടില്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് ഒരു വ്യക്തിക്കെതിരെ അല്ലെന്നും കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
അതേസമയം ജീവപര്യന്തം ശിക്ഷ വിധിക്കരുത് എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ആത്മഹത്യപ്രേരണയ്ക്ക് ലോകത്ത് എവിടേയും ജീവപര്യന്തം ശിക്ഷ വിധിച്ച ചരിത്രമില്ലെന്നും പ്രതിഭാഗം പറഞ്ഞു. കിരണ്‍ കുമാറിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അത് പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ ഉപദ്രവിച്ചതെന്നും അത് പരിഗണിച്ചുള്ള ശിക്ഷയാണ് വിധിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് കോടതി ചൂണ്ടികാട്ടി.
കിരണ്‍ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്നാണ് കോടതി പറഞ്ഞത്. ഐ പി സി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി അംഗീകരിച്ചത്. അതേസമയം ഐപിസി 506, 323 വകുപ്പുകള്‍ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications