'ഇതൊക്കെ സഹിക്കുന്നതെന്തിനാണെന്ന് ചോദിച്ചു, കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടി'; സാക്ഷിമൊഴി
കൊല്ലം: വിസ്മയയുടെ ആത്മഹത്യയില്‍ കിരണ്‍ കുമാറിനെതിരെ നിര്‍ണായകമായത് ഉറ്റ കൂട്ടുകാരി വിദ്യയുടെ മൊഴി. സ്ത്രീധനമായി നല്കിയ കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ കിരണ്‍ കുമാര്‍ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോട് പറഞ്ഞിരുന്നതായി വിദ്യ വെളിപ്പെടുത്തി. തന്നെ വീട്ടില്‍ കൊണ്ട് നിര്‍ത്തിയെന്നും സ്ത്രീധനത്തിലെ ബാക്കി ലഭിച്ച ശേഷമെ കിരണ്‍ കൂട്ടിക്കൊണ്ടുപോകൂവെന്ന് വിസ്മയ പറഞ്ഞിരുന്നതായും വിദ്യ പൊലീസിനോട് പറഞ്ഞിരുന്നു.
കേസിലെ നാലാം സാക്ഷിയാണ് വിദ്യ. ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് മുന്‍പാകെയാണ് വിദ്യ മൊഴി നല്‍കിയത്. വിസ്മയയുടെ സഹോദരന് വിജിത്തിന്റെ വിവാഹത്തിന് കണ്ടപ്പോഴാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും വിദ്യ വ്യക്തമാക്കി. വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടില്‍ പോയിരുന്നു. ഇതിന് ശേഷം വാട്സാപ്പിലും ഫെയ്സ്ബുക്കിലും മെസഞ്ചറിലും വിദ്യയുമായി ചാറ്റ് ചെയ്തിരുന്നു.

കിരണ്‍ വീട്ടിലേക്ക് വരുമ്പോള്‍ വിസ്മയ സംസാരിക്കാറില്ലെന്നും കിരണിന്റെ മുന്നില്‍ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും വിസ്മയ വിദ്യയോട് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും കിരണിന്റെ വീട്ടില്‍ നിന്ന് പോകാന്‍ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചതായും വിദ്യ മൊഴി നല്കി. ഇരുവരുടേയും വിവാഹ വാര്‍ഷിക ദിനത്തിലാണ് വിദ്യയുമായി സംസാരിച്ചത്. അന്ന് സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വിസ്മയ കരഞ്ഞു. സംസാരം അവിചാരിതമായി തന്റെ ഫോണില്‍ റെക്കോര്‍ഡ് ആയെന്നും വിദ്യ പറഞ്ഞു.

ഫോണിലെ സംസാരവും ചാറ്റും സാക്ഷി തിരിച്ചറിയുകയും ചെയ്തു. വിസ്മയ കരഞ്ഞ് കൊണ്ടു വീട്ടിലേക്ക് കയറി വന്നെന്നും കിരണ്‍ കൂടെ ഉണ്ടായിരുന്നതായും കിഴക്കേ കല്ലട സ്വദേശി ഷൈലയും മൊഴി നല്‍കിയിരുന്നു. കൊല്ലത്ത് നിന്നു വരുമ്പോള്‍ കാറിന്റെ കാര്യം പറഞ്ഞ് കിരണ്‍ വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി വിസ്മയ തന്നോടു പറഞ്ഞിരുന്നു എന്ന് ഷൈല മൊഴി നല്‍കിയിരുന്നു. മോട്ടിവേഷനല്‍ സ്പീക്കര്‍ നിപിന് നിരവത്തും കിരണ്‍ കുമാറിനെതിരായി സമാനമായ മൊഴി നല്കി.

2021 ഫെബ്രുവരി 26നു ഫേസ്ബുക്ക് വഴി സംസാരിക്കണമെന്ന് പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിള്‍ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തു എന്നാണ് നിപിന് നിരവത്ത് പറഞ്ഞത്. പഠിക്കാന്‍ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞതെന്നും കാരണം അന്വേഷിച്ചപ്പോള്‍ സ്ത്രീധനത്തിന് വേണ്ടി ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുള്ള പീഡനമാണെന്ന് മനസ്സിലായെന്നും നിപിന് പറഞ്ഞു. വിസ്മയയുടെ മുഖത്ത് കിരണ്‍ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞിരുന്നു.

ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോള്‍ കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടി എന്നും നിപിന് പറഞ്ഞു. സംഭവത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാന്‍ പറയുകയും നമ്പര്‍ നല്‍കിയതായും ഇദ്ദേഹം മൊഴി നല്കി. ഇന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കിരണ്‍ കുമാറിനുള്ള ശിക്ഷ വിധിച്ചത്. 10 വര്‍ഷം തടവും 1255000 രൂപ പിഴയുമാണ് ശിക്ഷയായി കോടതി വിധിച്ചത്. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണം എന്ന ആവശ്യമായിരുന്നു പ്രോസിക്യൂഷന് ഉന്നയിച്ചത്. അതേസമയം വിധിയില്‍ തൃപ്തനാണെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. പ്രോസിക്യൂഷനുമായി ആലോചിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications