കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവന്റെ മുഖം മാറുമ്പോ എനിക്ക് ടെന്‍ഷനാ..അടി കിട്ടുവോന്ന്'; വിസ്മയയുടെ ശബ്ദ സംഭാഷണം പുറത്ത്

Google Oneindia Malayalam News

കൊല്ലം: നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക ശബ്ദ രേഖകൾ വീണ്ടും പുറത്ത്. വിസ്മയ തന്റെ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് പുറത്തായത്.

കിരണ്‍ കുമാർ മര്‍ദിക്കാറുണ്ടെന്നും തനിക്ക് ഇവിടെ കഴിയാൻ പേടിയാണെന്നും വിസ്മയ തന്റെ സുഹൃത്തിനോട് പറയുന്നുണ്ട്. കിരൺ കൂടുതല്‍ സ്ത്രീധനം ആവിശ്യപ്പെടുന്നതായി വിസ്മയ ഇതിലൂടെ വെളിപ്പെടുത്തുന്നു.

പുറത്ത് ശബ്ദ സംഭാഷണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ -

സുഹൃത്ത് - സ്ത്രീധനത്തിന്റെ കാര്യം ആണോ ?

വിസ്മയ - ഉം അതെ

1

സുഹൃത്ത് - അവന് ഇനിയും മതിയായില്ലേ... എഴുപത് പവനാണോ 100 പവനാണോ കൊടുത്തത്.

വിസ്മയ - കൊറോണ സമയം ആയതോണ്ട് അന്ന് എഴുപത് പവനേ കൊടുക്കാന്‍ പറ്റിയൂള്ളൂ. ഒരു കാറും കൊടുത്തു. ഇപ്പോ അതും പോര. പത്ത് പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്തു. ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഇതിലും കൂടുതല്‍ കിട്ടൂന്നാ പറയുന്നേ -

മകളുടെ വേർപാട്! നീതി കിട്ടി; 'തൽക്കാലം താടിയും മുടിയും എടുക്കില്ല';- വിസ്മയയുടെ അച്ഛന്‍മകളുടെ വേർപാട്! നീതി കിട്ടി; 'തൽക്കാലം താടിയും മുടിയും എടുക്കില്ല';- വിസ്മയയുടെ അച്ഛന്‍

2

സുഹൃത്ത് - ഏതായിരുന്നു കൊടുത്ത കാര്‍

വിസ്മയ - ടൊയോട്ട യാരിസ്.. ഇതാന്നും അല്ല. ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇതൊന്നുമല്ല കിട്ടുന്നത് എന്നൊക്കയാ പറയുന്നത്. അത് മാത്രമല്ല.. ഞാന്‍ എപ്പോഴും പ്രാര്‍ഥിച്ചു കൊണ്ടിരിക്കും. അവന് സമാധാനം കിട്ടണേ, സമാധാനം കിട്ടണേയെന്ന. അമ്മ സത്യം. ഒന്ന് മുഖം മാറിയ അപ്പോ എനിക്ക് ടെന്‍ഷനാ. കാരണം എനിക്ക് പേടിയാ...

3

സുഹൃത്ത് - നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ?

വിസ്മയ - എനിക്ക് അടിയൊക്കെ കിട്ടാറുണ്ട്. അടി കിട്ടുന്നത് കൊണ്ട് എനിക്ക് പേടിയാ. അടിക്കോ എന്നൊക്കെ...'

അതേസമയം, വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കോടതി ശിക്ഷ വിധിച്ചു. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കിരൺ അടയ്ക്കണം. ഇതിന് പുറമേ, രണ്ടു ലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.

ആ നോട്ടത്തിൽ പതറി വീണ് ആരാധകർ; അനുശ്രീയുടെ പുതിയ ചിത്രങ്ങൾ ഇതാ..വൈറലാണ്...

4

ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ആയിരുന്നു കോടതിയുടെ ശിക്ഷ. ഐ പി സി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറു വര്‍ഷവും, 498 അനുസരിച്ച് രണ്ടു വര്‍ഷവുമാണ് ശിക്ഷ. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളായിരുന്നു കിരണിതെരിരെ ചുമത്തിയിരുന്നത്.

5

ഈ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു ശിക്ഷ തീരുമാനിച്ചത്. അതേസമയം, കേസിൽ കോടതി വിധി പറയുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതിയായ കിരണ കുമാറിനോട് ചോദിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും കിരൺ വ്യക്തമാക്കി. വിസ്മയുടേത് ആത്മഹത്യ ആണെന്നും ശിക്ഷയില്‍ ഇളവ് ലഭിക്കണം എന്നും കിരണ്‍ കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു.

6

തന്റെ അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. എന്നാൽ, കഴിഞ്ഞ ജൂൺ 21 - നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു. ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സ്ത്രീധന പ്രശ്നം കൂടി ആയിരുന്നു ഇത്.

Recommended Video

cmsvideo
MVD ആയി വിലസിയ കിരൺ കുമാറിന് ജയിലിൽ വിലസാം,10 വർഷം സുഖ ജീവിതം

English summary
kollam vismaya death case update: late vismaya and her friend tele conversation is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X