മകളുടെ വേർപാട്! നീതി കിട്ടി; 'തൽക്കാലം താടിയും മുടിയും എടുക്കില്ല';- വിസ്മയയുടെ അച്ഛന്‍
കൊല്ലം: നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് പിന്നാലെ ഏറെ വൈകാരികമായ നിമിഷങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലായിരുന്നു വിസ്മയ കേസിൽ വിധി വന്നത്.
കിരൺ കുമാർ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. നിറ കണ്ണുകളോടെയാണ് വിസ്മയയുടെ രക്ഷിതാക്കൾ ഈ വിധി കേട്ടത്. എന്നാൽ, വിധി ആശ്വാസമാണെങ്കിലും മാനസികമായി തകർന്ന രക്ഷിതാക്കളെയാണ് ഇപ്പോഴും കാണാൻ കഴിയുക.
വിസ്മയയുടെ കല്യാണ ചിത്രങ്ങൾ പരിശോധിച്ചാൽ ക്ലീൻഷേവ് ചെയ്ത പിതാവ് ത്രിവിക്രമന്‍ നായരെ കാണാം. എന്നാൽ, ഇന്ന് ആ അച്ഛനെ കാണാൻ കഴിയില്ല. മകൾ വേർപെട്ട് ഒരു വർഷം തികയാൻ ഇരിക്കുകയാണ്.

വിസ്മയയ്ക്ക് നീതി കിട്ടുന്ന തരത്തിലെ വിധിയാണ് ഇന്നലെ വന്നത്. എന്നിരുന്നാലും മുടിയും താടിയും എടുക്കാൻ ത്രിവിക്രമൻ നായർ തൽക്കാലം ഉദ്ദേശിക്കുന്നില്ല. തന്റെ മകളുടെ ശബ്ദം ഇപ്പോഴും ആ വീട്ടിൽ മുഴങ്ങി കേൾക്കാറുണ്ടെന്നാണ് അച്ഛൻ ത്രിവിക്രമൻ നായർ വെളിപ്പെടുത്തുന്നത്. മക്കളുടെ വേർപാടിൽ വളർന്ന താടിയും മുടിയും ഇനിയെത്ര കാലം എന്നും അച്ഛൻ തീരുമാനിച്ചിട്ടില്ല.

അതേസമയം, കിരൺകുമാർ കുറ്റക്കാരനാണെന്ന കോടതി വിധിയിൽ സന്തോഷമെന്ന് വിസ്മയയുടെ രക്ഷിതാക്കൾ വ്യക്തമാക്കിയിരിക്കുന്നു. സമൂഹത്തിന് ഒന്നാകെ മാതൃകയാകുന്ന തരത്തിലുളള വിധി എന്ന് അമ്മ പറഞ്ഞു. കുറ്റക്കാരനാണെന്ന് അറിഞ്ഞതിൽ സന്തോഷം എന്നും മകൾക്ക് വന്ന ഈ ദുരനുഭവം മറ്റൊരു പെൺകുട്ടിക്കും വരരുതെന്നും അമ്മ പ്രതികരിച്ചു. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് വിസ്മയയുടെ അച്ഛനും പറഞ്ഞിരുന്നു.

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ മരണം ഏറെ അത്ഭുതത്തോടെയാണ് ഏവരും കേട്ടത്. കാത്തിരിപ്പിന് വിരാമം ഇട്ട് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ഇന്നലെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍.

ഇന്നലെ, കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. കഴിഞ്ഞ ജൂൺ 21 - നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു. ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സ്ത്രീധന പ്രശ്നം കൂടി ആയിരുന്നു ഇത്.
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

സംഭവം നടന്നതിന് പിന്നാലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ അറസ്റ്റ്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വിസ്മയുടെ ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും രേഖകളാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ. അതേസമയം, വിസ്മയ മരിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് കേസിലെ വിധി വരുന്നത്.












Click it and Unblock the Notifications