'ആറ് പേരെയും താൻ കൊന്നുവെന്ന് ജോളി പറഞ്ഞു', കൂടത്തായി കേസിൽ ജോളിക്കെതിരെ സാക്ഷിമൊഴി

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ ജോളി ജോസഫിന് എതിരെ സുഹൃത്തിന്റെ സാക്ഷിമൊഴി. ആറ് കൊലപാതകങ്ങളും നടത്തിയത് താനാണ് എന്ന് ജോളി തന്നോട് പറഞ്ഞിരുന്നതായാണ് സുഹൃത്ത് ജോണ്‍സണ്‍ മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജോളിക്കെതിരെ സഹോദരങ്ങളും മൊഴി നല്‍കിയിരുന്നു. റോയ് തോമസ് വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് 6 കൊലകളും താന്‍ ചെയ്തതാണ് എന്ന് ജോളി പറഞ്ഞിരുന്നുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയത്.
ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നതായി ജോളി തന്നോട് പറഞ്ഞതായി സാക്ഷി വിസ്താരത്തിനിടെ ജോണ്‍സണ്‍ മൊഴി നല്‍കി. മാത്രമല്ല കുടുംബത്തിലെ മറ്റ് അഞ്ച് പേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്ന് ജോളി പറഞ്ഞതായും ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടത്തായി കൊലക്കേസിലെ 21ാം സാക്ഷിയാണ് ജോണ്‍സണ്‍.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശവക്കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജോളി തന്റെ സഹായം തേടിയിരുന്നുവെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തുകയുണ്ടായി. 2019 ഒക്ടോബറിലാണ് അന്വേഷണ സംഘം കല്ലറകള്‍ തുറന്ന് പരിശോധന നടത്തിയത്. അതിന് രണ്ട് ദിവസം മുന്‍പായി ജോളി തന്നെ വീട്ടിലേക്ക് വിളിച്ചു. കല്ലറകള്‍ തുറക്കുന്നത് തടയാന്‍ സഹായിക്കുമോ എന്ന് ചോദിക്കാനായിരുന്നു വിളിച്ചത്. എന്തിനാണ് എന്ന് ചോദിച്ചപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ തന്നോട് ജോളി തുറന്ന് പറഞ്ഞത് എന്നും ജോണ്‍സണ്‍ കോടതിയില്‍ മൊഴി നല്‍കി.

കൊലപാതകങ്ങള്‍ നടത്താനുളള സയനൈഡ് ജോളിക്ക് എത്തിച്ച് നല്‍കിയത് എംഎസ് മാത്യു ആണെന്നും ജോളി പറഞ്ഞതായി ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല കൊലക്കേസില്‍ അറസ്റ്റിലായാല്‍ കേസ് നടത്തുന്നതിന്റെ ആവശ്യത്തിലേക്ക് ജോളി തന്നെ സ്വര്‍ണം ഏല്‍പ്പിച്ചിരുന്നതായും ജോണ്‍സണ്‍ പറഞ്ഞു. ഈ സ്വര്‍ണം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഒരു രഹസ്യനമ്പര്‍ ഉപയോഗിച്ച് ആയിരുന്നു താന്‍ ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നത് എന്നും ജോണ്‍സണ്‍ കോടതിയില്‍ പറഞ്ഞു.
Hair Care-കരുത്തുറ്റ മുടി വേണോ? ചീര ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ
കൂടത്തായി കേസില്‍ അഡ്വക്കേറ്റ് ബിഎ ആളൂര്‍ ആണ് ജോളിക്ക് വേണ്ടി ഹാജരാകുന്നത്. കേസില്‍ രഹസ്യ വിചാരണ ഒഴിവാക്കണം എന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജോളിയുടെ ആവശ്യം നിരസിച്ചു. 2002 മുതല്‍ 2016 വരെയുളള കാലഘട്ടത്തിലാണ് കൂടത്തായിയിലെ ആറ് മരണങ്ങള്‍ നടന്നത്. ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ രണ്ട് വയസ്സുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications