Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?

Recommended Video

cmsvideo
    koodathai case accuse jolly is part of black mass | Oneindia Malayalam

    കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ എന്‍ഐടി ബന്ധത്തിന്‍റെ ചുരുളഴിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. 14 വര്‍ഷത്തോളമാണ് എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ജോളി പുറപ്പെട്ട് പോയത്. രാവിലെ പോകുന്ന ജോളി വൈകീട്ട് മാത്രമേ മടങ്ങി വരാറുണ്ടായിരുന്നുള്ളു. ചോദ്യം ചെയ്യലില്‍ എന്‍ഐടി പരിസരത്തെ പള്ളികളിലും ബ്യൂട്ടിപാര്‍ലറുകളിലുമെല്ലാം സമയം ചെലവഴിക്കാറുണ്ടെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയത്.

    എന്നാല്‍ ഇക്കാലങ്ങളില്‍ ജോളി പോയത് സാത്താന്‍ പൂജയ്ക്കാണെന്നാണ് പോലീസ് നിഗമനം. കോഴിക്കോടും ജോളിയുടെ സ്വദേശമായ കട്ടപ്പനയില്‍ ഇത്തരം സാത്താന്‍ പൂജ സംഘങ്ങള്‍ ഉണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

    14 വര്‍ഷം

    14 വര്‍ഷം

    എന്‍ഐടിയിലേക്കെന്ന് കളവ് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ജോളി ഇക്കാലയളവില്‍ എവിടെ ചെലവഴിക്കുന്നുവെന്നത് കണ്ടെത്താനുള്ള ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. എന്‍ഐടിക്ക് സമീപത്തുള്ള ബ്യൂട്ടിപാര്‍ലറിലും തയ്യല്‍ കടയിലും പരിസരത്തെ പള്ളിയിലും പോകാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജോളിയെ ഇവിടെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

    സാത്താന്‍ പൂജ

    സാത്താന്‍ പൂജ

    എന്നാല്‍ ജോളിയുടെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജോളിക്ക് സാത്താന്‍ പൂജ (ബ്ലാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    എന്‍ഐടി പരിസരത്ത്

    എന്‍ഐടി പരിസരത്ത്

    കൂടത്തായി-പുലിക്കയം മേഖലയില്‍ നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.നേരത്തേ കോഴിക്കോട് നഗരത്തില്‍ സാത്താന്‍ പൂജ സംഘം വിലസുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജോളിയുടെ സ്വദേശമായ കട്ടപ്പനയിലും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്‍ഐടി ഭാഗം കേന്ദ്രീകരിച്ചും സാത്താന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

    കോഴിക്കോടെ ക്ലബ്

    കോഴിക്കോടെ ക്ലബ്

    കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബ് ആണ് സാത്താന്‍ പൂജക്കാരുടെ സങ്കേതമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചകളിലാണ് സാത്താന്‍ പൂജ നടക്കുകയത്രേ. അംഗങ്ങള്‍ക്ക് മാത്രമേ ക്ലബ്ബിലേക്ക് പ്രവേശനമുള്ളു. പുറത്ത് നിന്നുള്ള ആരേയും ക്ലബ്ലിലേക്ക് കടത്തി വിടാറില്ല. ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്.

    പണം വര്‍ധിക്കാന്‍

    പണം വര്‍ധിക്കാന്‍

    സാത്താന്‍ പൂജയിലൂടെ സ്വത്തും പണവും വര്‍ധിക്കുമെന്നാണ് ഇക്കൂട്ടരുടെ അന്ധവിശ്വാസം. ക്രിസ്ത്യാനികളുടെ ഹോളി ബൈബിളിനേയും വിശുദ്ധ കുര്‍ബ്ബാനയേയും അവഹേശിക്കുന്ന തരത്തിലുള്ള ആഭിചാര കര്‍മ്മങ്ങളാണത്രേ ഇക്കൂട്ടര്‍ നടത്തുന്നത്.

    ആഭിചാര കര്‍മ്മങ്ങള്‍

    ആഭിചാര കര്‍മ്മങ്ങള്‍

    ജോളി ആഭിചാര കര്‍മ്മങ്ങള്‍ നടത്താറുണ്ടെന്ന സംശയം നേരത്തേ തന്നെ ഉണ്ടായിരുന്നു. വീട്ടില്‍ ചില പൂജകളും മറ്റ് റോയിയും ജോളിയും നടത്തിയിരുന്നതായി ചില അയല്‍വാസികളും പറഞ്ഞിരുന്നു. കട്ടപ്പന സ്വദേശിയായ ജ്യോത്സന്‍റെ വീട്ടിലെത്തി ജോളി പൂജ നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    പെണ്‍കുട്ടികളുടെ കൊല

    പെണ്‍കുട്ടികളുടെ കൊല

    അതേസമയം അരുംകൊല അല്ലേങ്കില്‍ കുരുതി സാത്താന്‍ പൂജയുടെ ഭാഗമായുള്ള ആഭിചാര ക്രിയയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്നതിലൂടെ എളുപ്പത്തില്‍ ഫല പ്രാപ്തി നടക്കുമെന്നാണ് സാത്താന്‍ പൂജയിലെ വിശ്വാസം. ഇത് സംബന്ധിച്ച് ചില വെബ്സൈറ്റുകളിലും വിവരങ്ങള്‍ ഉണ്ട്.

    ജോളിയുടെ ശ്രമം

    ജോളിയുടെ ശ്രമം

    ഇതിന്‍റെ ഭാഗമായിട്ടാണ് ജോളി തന്‍റെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ പെണ്‍കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത് ഇതിന്‍റെ ഭാഗമാണോയെന്ന് സംശയമുണ്ട്.

    അഞ്ച് പെണ്‍കുട്ടികളെ

    അഞ്ച് പെണ്‍കുട്ടികളെ

    തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്ന് ജോളി നേരത്തേ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടികളെ വെറുത്തിരുന്ന ജോളി, തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെ അടക്കം കൊല്ലാന്‍ ശ്രമിച്ചു എന്നുളള വിവരവും പുറത്ത് വന്നിരിക്കുന്നു. ജോളി ഒരുക്കിയ മരണക്കെണിയില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.

    വിദേശത്തെന്ന്

    വിദേശത്തെന്ന്

    ജയശ്രീയുടെ മകളേയും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ജി തോമസിന്‍റെ മകളേയും ജോളി സയനൈഡ് കൊടുത്ത് കൊലപ്പെടുത്താവന്‍ ശ്രമിച്ചിരുന്നെന്നും തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചൊരു പെണ്‍കുട്ടി വിദേശത്താണെന്നാണ് വിവരം.

    അരുംകൊലകള്‍

    അരുംകൊലകള്‍

    ഈ മൂന്ന് പെണ്‍കുട്ടികളെ കൂടാതെ രണ്ട് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയത്. ഇത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ആറ് കുരുതികള്‍ നടത്തിയും പെണ്‍കുരുതിക്കൊരുങ്ങിയതുമെല്ലാം സാത്താന്‍ പൂജയ്ക്ക് വേണ്ടി തന്നെയാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

    ദാദാ ബംഗാള്‍ രാഷ്ട്രീയത്തിലേക്ക്? എല്ലാം മാറ്റി മറിച്ചത് അമിത് ഷായുടെ വീട്ടിലെ ആ ഒറ്റ രാത്രി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+