കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാത്യുവിനെ കൊന്നത് മദ്യത്തില്‍ വിഷം ചേര്‍ത്ത്... ഒപ്പം മദ്യപിച്ചു, ആല്‍ഫൈന് വിഷം നല്‍കിയിട്ടില്ല

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജോളി കുടുംബാംഗങ്ങളെ കൊന്ന രീതികളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ആല്‍ഫൈന്റെ മരണത്തില്‍ മാത്രമാണ് ജോളി നിഷേധ സ്വഭാവം പുലര്‍ത്തിയത്. ചോദ്യം ചെയ്യലില്‍ ജോളി എല്ലാം കാര്യങ്ങളും പറഞ്ഞെന്നാണ് സൂചന. അന്നമ്മയെ ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്താണ് കൊലപ്പെടുത്തിയത്.

അതേസമയം ജോളിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍, ഓരോ കൊലപാതകങ്ങളും ആസൂത്രിതമായും അതിദാരുണമായിട്ടുമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വരാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കൊലപാതകം ഇങ്ങനെ

കൊലപാതകം ഇങ്ങനെ

കൂടത്തായി കൊലപാതക പരമ്പരയില്‍ ചോദ്യം ചെയ്യലുമായി അന്വേഷണം ശക്തമായിയ പോലീസിനെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അന്നമ്മയെ വളരെ ആസൂത്രിതമായിട്ടാണ് ജോളി ഇല്ലാതാക്കിയത്. ഭക്ഷണത്തില്‍ കീടനാശിനി ചേര്‍ത്ത് നല്‍കുകയായിരുന്നു. അതേസമയം വൈറ്റമിന്‍ കാപ്‌സ്യൂള്‍ കഴിക്കാറുള്ള ടോം തോമസിനെ അതേ മരുന്നില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് കൊലപ്പെടുത്തിയത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് പോലീസ് ജോളിയില്‍ നിന്ന് ചോദിച്ചറിഞ്ഞത്.

 റോയിയെ തീര്‍ത്തു

റോയിയെ തീര്‍ത്തു

റോയ് തോമസിനെ കൊല്ലണമെന്ന് നേരത്തെ തന്നെ ജോളി തീരുമാനിച്ചിരുന്നു. ഇയാളെ മദ്യത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെന്നും ജോളി പറഞ്ഞു. അതേസമയം മാത്യുവിനെയും മദ്യത്തില്‍ വിഷം ചേര്‍ത്താണ് കൊലപ്പെടുത്തിയത്. സിലിയെ കൊല്ലാന്‍ റോയ് തോമസിനെ കൊന്ന അതേ രീതിയാണ് പരീക്ഷിച്ചത്. വൈറ്റമിന്‍ ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചായിരുന്നു കൊലപാതകം.

ആല്‍ഫൈന്റെ മരണം

ആല്‍ഫൈന്റെ മരണം

ആല്‍ഫൈന്റെ കൊലപാതകം ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ്. എന്നാല്‍ ഇക്കാര്യം ജോളി നിഷേധിക്കുന്നുണ്ട്. തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ക്ക് സയനൈഡ് നല്‍കിയിട്ടില്ലെന്ന് ജോളി പറയുന്നു. കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയാണെന്നും ജോളി പറഞ്ഞു. അതേസമയം അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ കൊലപാതകത്തില്‍ പ്രത്യേകം കേസെടുത്തിട്ടുണ്ട്.

മാത്യുവിന്റെ പങ്ക്

മാത്യുവിന്റെ പങ്ക്

അന്നമ്മയ്ക്ക് ശേഷം നടന്ന അഞ്ച് കൊലപാതകങ്ങളും മാത്യുവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രജുകുമാറിന്റെ കൈയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയാണ് മാത്യു ജോളിക്ക് നല്‍കിയത്. എന്നാല്‍ മാത്യുവുമായി പ്രജുകുമാറിന് ആറുവര്‍ഷത്തെ പരിചയം മാത്രമാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ഇതിന് മുമ്പ് മാത്യുവിന് സയനൈഡ് എവിടെ നിന്ന് ലഭിച്ചെന്ന കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു പ്രജുകുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയത്.

മാത്യുവിനൊപ്പം മദ്യപാനം

മാത്യുവിനൊപ്പം മദ്യപാനം

മാത്യുവിനൊപ്പം താന്‍ പലപ്പോഴായി മദ്യപിച്ചിരുന്നുവെന്ന് ജോളി വെളിപ്പെടുത്തി. ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വെച്ച് തന്നെയാണ്. തെളിവെടുപ്പിനിടെ ഇക്കാര്യം ജോളിയും മാത്യുവും സമ്മതിച്ചു. സയനൈഡ് രണ്ടുവട്ടം രണ്ട് കുപ്പികളിലായി നല്‍കി. ഒരു കുപ്പി ഉപയോഗിക്കുകയും, രണ്ടാമത്തേത് ഒഴുക്കി കളയുകയും ചെയ്തു. അതേസമയം ഇരകളുടെ വിശ്വാസം നേടിയ ശേഷമുള്ള കൊലപാതക രീതിയാണ് ജോളി സ്വീകരിച്ചിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കണ്ടെത്തല്‍ ഇങ്ങനെ

കണ്ടെത്തല്‍ ഇങ്ങനെ

പൊന്നാമറ്റം വീട്ടില്‍ നിന്ന് ഗുളികകളും കീടനാശിനിയുടെ കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോളിയുടെ വിദ്യാഭ്യാസ രേഖകള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയും വീട്ടില്‍ ഇല്ലെന്നാണ് ജോളി പറയുന്നത്. അതേസമയം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജോളിയുടെ മക്കളാണ് ഫോണുകള്‍ കൈമാറിയത്.

 ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില്‍ സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ് ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില്‍ സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ്

English summary
jolly confess about 5 murders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X