• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അരുംകൊലകള്‍ക്ക് പിന്നില്‍ ലൈംഗിക വ്യതിചലനം!! കൂടത്തായിയില്‍ നടന്നത്, പഠന റിപ്പോര്‍ട്ട്

 • By Aami Madhu

കോഴിക്കോട്: കൂടത്തായിയിലെ ആറ് കൊലപാതകങ്ങളും താന്‍ തന്നെയാണ് നടത്തിയെന്നത് ഒരു കൂസലുമില്ലാതെയാണ് ജോളി പോലീസിന് മുന്നില്‍ തുറന്ന് സമ്മതിച്ചത്. ഒട്ടും പതറാതെ കൃത്യമായ ആസൂത്രണത്തോടെയുള്ള ഓരോ കൊലകള്‍. മനോശാസ്ത്ര വിദഗ്ദരേയും ക്രിമിനോളജിസ്റ്റുകളേയുമെല്ലാം ഒരു പോലെ അമ്പരിക്കുകയാണ് ജോളി എന്ന കൊലപാതകി. എന്തുകൊണ്ടാകാം ഈ 14 കൊല്ലത്തിനിടയിലും അവര്‍ക്ക് തെല്ലൊരു കുറ്റബോധവും തോന്നാതിരിന്നിട്ടുണ്ടാവുക?

ജോളി നടത്തിയ 'അരുംകൊല'കളെ കുറിച്ച് പോലീസ് അന്വേഷിക്കുമ്പോള്‍ ജോളിയെന്ന സീരിയല്‍ കില്ലറെ കുറിച്ചാണ് മനശാസ്ത്രജ്ഞരും ക്രിമിനോളജിസ്റ്റുകളും അന്വേഷിക്കുകയും പപഠിക്കുകയും ചെയ്യുന്നത്. വിവിധ കാരണങ്ങളാണ് ജോളിയെ കൊലപാതകിയാക്കിയതെന്നാണ് ഇവരുടെ നിഗമനം. കൊലപാതകത്തിന് ജോളിക്ക് പ്രേരണയായ ഘടകങ്ങളെ പറ്റി മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡീനും പ്രഫസറുമായ ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ. മനോരമയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആദ്യ കൊല

ആദ്യ കൊല

2002 ലാണ് കൂടത്തായി കേസിലെ ആദ്യ കൊലപാതകം നടക്കുന്നത്. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മയായിരുന്നു ആദ്യ ഇര. കീടനാശിനി നല്‍കിയാണ് അവരെ കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി. അന്നമ്മയെ കൊലപെടുത്താനുള്ള കാരണമായി ഡോ വര്‍ദീസ് പറയുന്നത് അധികാരമോഹവും അന്നമ്മയുടെ കുടുംബത്തിലെ സ്വാധീനവുമാണെന്നതാണ്.

അധികാര കേന്ദ്രം

അധികാര കേന്ദ്രം

റിട്ട. അധ്യാപികയായിരുന്നു അന്നമ്മ. തറവാട്ടിലെ അധികാര കേന്ദ്രം. സ്വത്ത് കൈകാര്യം ചെയ്യുന്നതിലും വീട്ടിലെ അവരുടെ അധികാരവും ജോളിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടാകാം. അന്നമ്മയെ കൊല്ലുന്നതിലൂടെ ആ അധികാരവും സ്വാധീനവുമെല്ലാം തന്നിലേക്കും വന്ന് ചേരുമെന്നാണ് ജോളി കരുതികാണുക. ഇതാണ് കൊലയിലേക്ക് നയിച്ചത് എന്നാകാം റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ടാമത്തേതിന് പിന്നില്‍

രണ്ടാമത്തേതിന് പിന്നില്‍

2008 ലാണ് കൂടത്തായിയിലെ രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസ് ആണ് കൊല്ലപ്പെട്ടത്. കൂടത്തായിയിലെ തന്നെ സമ്പന്ന കുടുംബാംഗമാണ് പൊന്നാമറ്റത്തെ ടോം തോമസ്. വിദ്യാഭ്യാസ വകുപ്പില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ചയാളായി ടോം തോമസ്.

മറുചിന്തയേ ഇല്ലാതെ

മറുചിന്തയേ ഇല്ലാതെ

തറവാട് വീട് ടോം തോമസിന്‍റെ പേരിലായിരുന്നു. വീട് കൈയ്യില്‍ വന്ന് ചേരണം എന്ന ഒറ്റ ചിന്തയാണ് ടോമിനെ വകവരുത്താന്‍ കാരണമായിട്ടുണ്ടാകുക. ആ സ്വത്ത് തട്ടിയെടുക്കുന്നതിലെ ആനന്ദമാകും തെല്ലൊരു മറുചിന്തയ്ക്കും ഇടനല്‍കാതെ ഭര്‍തൃപിതാവിനെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗിക വ്യതിചലനം

ലൈംഗിക വ്യതിചലനം

ഭര്‍ത്താവ് റോയിയെ കൊല്ലാനുള്ള കാരണം ലൈംഗിക വ്യതിചലനമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൈവരുന്ന അധികാരത്തിന് അനുസരിച്ച് ലൈംഗിക താത്പര്യങ്ങളില്‍ മാറ്റം വന്നേക്കുമെന്ന് പഠനത്തില്‍ പറയുന്നു. സെക്ഷ്വല്‍ ഡീവിയന്‍സ് എന്നാണ് ഇത് പറയുന്നത്.സമൂഹം അനുശാസിക്കുന്ന രീതിയില്‍ നിന്ന് മാറി ചിന്തിക്കാനുള്ള ത്വര.

ലക്ഷ്യം ഷാജു

ലക്ഷ്യം ഷാജു

ഷാജുവായിരുന്നു ജോളിയുടെ മനസില്‍ അതുകൊണ്ട് തന്നെ കുട്ടികളെ ഉറക്കി കിടത്തി റോയിയെ ഇല്ലാതാക്കുന്നതില്‍ ജോളി അണുവിട പോലും പശ്ചാതപിച്ച് കാണില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാമത് ജോളി കൊലപ്പെടുത്തിയത് മാത്യുവിനെയാണ് അന്നമ്മയുടെ ബന്ധുവായ മാത്യുവാണ് റോയിയുടെ കൊലപാതകത്തില്‍ സംശയം ഉന്നയിച്ചയാള്‍.

കോപമേറ്റി

കോപമേറ്റി

കാര്യങ്ങള്‍ എല്ലാം ശരിയായെന്ന് ജോളി കണക്കാക്കുന്നിടത്താണ് റോയിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വേണമെന്ന വാദവുമായി മാത്യു രംഗപ്രവേശം ചെയ്യുന്നത്. താന്‍ ആഗ്രഹിച്ച ജീവിതം സാധ്യമാകണമെങ്കില്‍ ജോളിക്ക് മാത്യുവിനെ ഇല്ലാതാക്കണമായിരുന്നു.

ബാധ്യതയാകും

ബാധ്യതയാകും

രണ്ടര വയസുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയത് ഷാജുവിനെ സ്വന്തമാക്കുകയെന്ന ഒറ്റലക്ഷ്യത്തിന് പുറത്താണ്. ഷാജുവിനെ സ്വന്തമാക്കുന്നതിന് പിന്നീടുള്ള ഏക തടസം. ജോളിയെ സംബന്ധിച്ച് സിലി ഭാഗ്യവതിയായിരുന്നു. ജോളിയെ സംബന്ധിച്ച് തന്‍റെ ജീവിതം പൂര്‍ണതയില്‍ എത്താതിന് കാരണവും സിലിയാണ്. ഇതാണ് സിലിയെ ഇല്ലാതാക്കിയതിന് കാരണമായി കണക്കാക്കപ്പെടുന്നത്.

കുടുംബ പശ്ചാത്തലം

കുടുംബ പശ്ചാത്തലം

അരുംകൊലകള്‍ക്ക് പിന്നില്‍ തന്‍റെ കുടുംബ പശ്ചാത്തലത്തോടുള്ള ജോളിയുടെ അപകര്‍ഷത ബോധവും ഒരു പരിധി വരെ കാരണമായിട്ടുണ്ട്. കട്ടപ്പനയിലെ വളരെ സാധാരണ കുടുംബത്തിലാണ് ജോളി ജനിച്ചത്. പരിമിതമായ വിദ്യാഭ്യാസം. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം പാലായില്‍ പാരലല്‍ കോളേജിലായിരുന്നു ജോളിയുടെ തുടര്‍ പഠനം.

വ്യത്യസ്ത സാഹചര്യം

വ്യത്യസ്ത സാഹചര്യം

കൊമേഴ്സിലായിരുന്നു ബിരുദം. ഇവിടെ പഠിക്കുമ്പോഴാണ് ഒരു ബന്ധുവിന്‍റെ വിവാഗ ചടങ്ങിനിടെ റോയിയെ ജോളി പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. പൊന്നാമറ്റം തറവാട് ജോളിയെ സംബന്ധിച്ച് തീര്‍ത്തും അത്ഭുദമായിരുന്നു.

cmsvideo
  Jolly Koodathai : ജോളി റോയിയെ കൊല്ലാനുള്ള 4 കാരണങ്ങള്‍ | Oneindia Malayalam
  അപകര്‍ഷത ബോധം

  അപകര്‍ഷത ബോധം

  ഉയര്‍ന്ന സാമ്പത്തിക സ്ഥിതി. എല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം. ഇതെല്ലാം ജോളിയെ അപകര്‍ഷത ബോധത്തിന്‌റെ പടുകുഴിയില്‍ എത്തിച്ചു. ഈ ചിന്തയാണ് കൊടുംക്രൂരതകളിലേക്കുള്ള തുടക്കവും. എന്‍ഐടി അധ്യാപികയാണെന്ന് സ്വയം പ്രഖ്യാപിച്ചതിന് പിന്നിലും ഈ അപകര്‍ഷത ബോധവും കാരണമായിട്ടുണ്ടാകാം.

  ഒരൊറ്റ നേതാവ് പോലും തിരിഞ്ഞ് നേക്കിയില്ല! ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചു

  വീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹത

  'എന്‍റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും'.. ജോളിയുടെ തുറന്ന് പറച്ചില്‍.. ആറ് കൊലയും നടത്തി

  English summary
  Koodathai murder; this is why Jolly did the murder says report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more