കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് കള്ളക്കണക്കുണ്ടാക്കി പണം തട്ടിയ കോട്ടയം സ്വദേശി കണ്ടക്ടര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണക്കില്‍ തിരിമറി നടത്തി പണം തട്ടിയ കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം മറ്റംകര കരിമ്പനി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണനെ(29)യാണ് മലപ്പുറം പോലീസിലെ സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.


2013-14 വര്‍ഷത്തില്‍ മലപ്പുറം കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. ഇതിനിടെ കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലും കളക്ഷന്‍ തുക മുഴുവന്‍ ഇയാള്‍ ഓഫീസില്‍ അടച്ചിരുന്നില്ല. രണ്ടരലക്ഷം രൂപയാണ് ഈ വിധം അപഹരിച്ചിരുന്നത്.

rajesh

മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണക്കില്‍ തിരിമറി നടത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ രാജേഷ് രാധാകൃഷ്ണന്‍.

ഇതേത്തുടര്‍ന്നു അധികൃതരുടെ പരാതിയില്‍ 2015ല്‍ മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതറിഞ്ഞ രാജേഷ് മുങ്ങിയതോടെ ഇയാളെ കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. വീണ്ടും ഒളിവില്‍ പോയ രാജേഷ് രണ്ടു വര്‍ഷമായി എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു.

അശാസ്ത്രീയ വികസനം; സംസ്ഥാന പാതയില്‍ റോഡ് പുഴയാകുന്നു
ഇതിനിടെയാണ് എറണാകുളത്തുവച്ചു ഇയാളെ മലപ്പുറം സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കീര്‍, മന്‍സൂറലി മാര്യാട് തുടങ്ങിയവര്‍ ചേര്‍ന്നു അറസ്റ്റു ചെയ്തത്. സര്‍ക്കാരിനോടു പൊതുജനസേവനകനെന്ന നിലയില്‍ വിശ്വാസവഞ്ചന കാണിച്ചതാണ് ഇയാള്‍ക്കെതിരേയുള്ള കുറ്റം.

English summary
Kottayam Native KSRTC conductor arrested for stealing cash by financial malpractice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X