അശാസ്ത്രീയ വികസനം; സംസ്ഥാന പാതയില്‍ റോഡ് പുഴയാകുന്നു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം : ഒരു മഴ പെയ്താല്‍ മതി വടകര- കുറ്റ്യാടി സംസ്ഥാന പാത വെള്ളത്തിനടിയിലാകും .മഴ പെയ്യരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് കല്ലാച്ചിയിലെ വ്യാപാരികള്‍ രാവിലെ കടകള്‍ തുറക്കാനെത്തുന്നത് .ചെറിയ മഴ പെയ്താല്‍ പോലും കല്ലാച്ചി മല്‍സ്യമാര്‍ക്കറ്റ് പരിസരത്ത് റോഡ് പുഴയാകും. റോഡിന്റെ ഇരുവശത്തുമുള്ള കടകള്‍ വെള്ളത്തിനടിയിലുമാകും.

കടകളില്‍ വെള്ളം കയറിയാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നത്. അശാസ്ത്രിമായ ഡ്രൈനേജ് നിര്‍മ്മാണമാണ് റോഡിലേക്ക് ഒഴുകി എത്തുന്ന മഴവെള്ളം കടകള്‍ക്ക് ഉള്ളിലേക്ക് കയറാന്‍ കാരണമാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.എന്നാല്‍ വ്യാപാരികള്‍ രാത്രിയില്‍ തങ്ങളുടെ കടകളിലെ മാലിന്യങ്ങള്‍ ഓടകളിലേക്ക് തള്ളുന്നത് കൊണ്ടാണ് മഴവെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ വെള്ളം കെട്ടികിടക്കാന്‍ ഇടയാക്കുന്നതെ്ന്ന് പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അശാസ്ത്രീയ

ടൗണിലെ താഴ്ന്ന ഭാഗമായ മല്‍സ്യ മാര്‍ക്കറ്റ് പരിസരത്താണ് വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകുന്നത്. വാണിയൂര്‍ റോഡിന്റെ ഇരുവശവുമുള്ള വയലുകളും ,തണ്ണീര്‍ തടങ്ങളും വ്യാപകമായി മണ്ണിട്ട് നികത്തിയതും വെള്ളക്കെട്ട് രൂക്ഷമാകാന്‍ ഇടയാക്കി .ഈ റോഡ് വീതികൂട്ടി ഇരുഭാഗത്തും ഡ്രൈനേജ് നിര്‍മ്മിക്കാന്‍ പദ്ധതിക്ക് രൂപം കൊടുത്തെങ്കിലും പ്രദേശത്തെ ഭൂവുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഡ്രൈനേജ് റോഡിന്റെ ഒരുഭാഗത്ത് മാത്രമായതും റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ ഇടയാക്കിയതായി നാട്ടുകാര്‍ ആരോപിക്കുന്നു .

അലൈന്‍മെന്റ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയ നാദാപുരം മേഖലയിലും ഗെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വികസന നേട്ടങ്ങളുടെ പേരില്‍ നിരവധി തവണ ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നാദാപുരം ഗ്രാമ പഞ്ചായത്തിനെ തേടിയെത്തിയെങ്കിലും പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കല്ലാച്ചി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല.

English summary
Unscientific development; State highway becoming worse

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്