കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞുമോന്റെ പാർട്ടി വീണ്ടും കുഞ്ഞാവുന്നു: ആർഎസ്പി(എല്‍) മൂന്നാമത്തെ പിളർപ്പിലേക്ക്

Google Oneindia Malayalam News

കൊല്ലം: കുന്നത്തൂർ എം എല്‍ എ കോവൂർ കുഞ്ഞുമോന്‍ രൂപീകരിച്ച ആർ എസ് പി (ലെനിനിസ്റ്റ്) വീണ്ടും പിളർപ്പിലേക്ക്. ആറ് വർഷത്തിന് ശേഷം രൂപീകരിച്ച പാർട്ടിയുടെ മൂന്നാമത്തെ പിളർപ്പാണ് ഇത്. സംസ്ഥാന സെക്രട്ടറിയായ ഷാജി ഫിലിപ്പ്, കൊല്ലം ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളിയെ സ്ഥാനത്ത് നിന്നും നീക്കിയതാണ് പുതിയ പിളർപ്പിന്റെ കാരണം.

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വ്യക്തിയായതിനാല്‍ പാർട്ടി അംഗത്വം ഏറ്റെടുക്കാതെ പുറത്ത് നിന്നാണ് ആർ എസ് പി ലെനിനിസ്റ്റിനെ കോവൂർ കുഞ്ഞുമോന്‍ നയിക്കുന്നത്. പുതിയ പിളർപ്പില്‍ കൊല്ലം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കോവൂർ കുഞ്ഞുമോനെന്നാണ് വിവരം.

ദിലീപിന് വേണ്ടിയോ ഷോണിന്റെ ഇടപെടല്‍? അവസാനം നിമിഷം ചോദ്യം ചെയ്യല്‍ മാറ്റി, പൊലീസ് തന്ത്രംദിലീപിന് വേണ്ടിയോ ഷോണിന്റെ ഇടപെടല്‍? അവസാനം നിമിഷം ചോദ്യം ചെയ്യല്‍ മാറ്റി, പൊലീസ് തന്ത്രം

പാർട്ടിയുടെ പാലക്കാട് തരൂർ മണ്ഡലം സമ്മേളനത്തിൽ

പാർട്ടിയുടെ പാലക്കാട് തരൂർ മണ്ഡലം സമ്മേളനത്തിൽ 'സംസ്ഥാന ജോയിന്റ് സെക്രട്ടറി' എന്നപേരിൽ കൊല്ലം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചതോടെയാണ് പുതിയ തർക്കങ്ങള്‍ ആരംഭിച്ചത്. ഇതോടെ കൊല്ലം ജില്ലാ സെക്രട്ടിക്കൊപ്പം പാലക്കാട് ജില്ലാ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടി ഷാജി ഫിലിപ്പ് പദവിയില്‍ നിന്നും നീക്കി. ഇതിന് പ്രതികാര നടപടിയെന്ന നിലയില്‍ ഷാജി ഫിലിപ്പിനെ നീക്കാന്‍ മറുവിഭാഗം അടുത്തദിവസം തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുമുണ്ട്.

പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍

ആർ എസ് പിയെ പിളർത്തി കോവൂർ കുഞ്ഞുമോന്‍

ആർ എസ് പിയെ പിളർത്തി കോവൂർ കുഞ്ഞുമോന്‍ രൂപീകരിച്ച പാർട്ടിയാണ് ആർ എസ് പി ലെനിനിസ്റ്റ്. എൻ.കെ.പ്രേമചന്ദ്രന് കൊല്ലം പാർലമെന്റ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർ എസ് പി ഷിബു ബേബി ജോണ്‍ നയിക്കുന്ന പാർട്ടിയുമായി ലയിച്ച് യു ഡി എഫിലെത്തിയപ്പോള്‍ കോവൂർ കുഞ്ഞുമോനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോവൂർ കുഞ്ഞുമോന്‍ ആർ എസ് പി ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതുമുന്നണിയോടൊപ്പം എത്തി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കുന്നത്തൂരില്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കുന്നത്തൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. 2021 ല്‍ സീറ്റ് സി പി എം ഏറ്റെടുത്തേക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും എല്‍ ഡി എഫ് അദ്ദേഹത്തിന് തന്നെ സീറ്റ് നല്‍കുകയായിരുന്നു. 2001, 2006, 2011 വര്‍ഷങ്ങളിലും കുന്നത്തൂരില്‍ നിന്നുമുള്ള എംഎല്‍എയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍.

2016 ല്‍ അമ്പലത്തറ ശ്രീധരന്‍ നായരുടെ നേതൃത്വത്തില്‍ ഒരു

2016 ല്‍ അമ്പലത്തറ ശ്രീധരന്‍ നായരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഔദ്യോഗിക ആര്‍എസ്പിയിലേക്ക് തിരികെ പോയതായിരുന്നു കുഞ്ഞുമോന്റെ പാർട്ടിയിലെ ആദ്യ പിളർപ്പ്. എൽ.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് കുഞ്ഞുമോനും അമ്പലത്തറയും തമ്മിൽ തർക്കമുണ്ടായി. ഒടുവില്‍ അമ്പലത്തറയെ കുഞ്ഞുമോന്‍ പുറത്താക്കുകയായിരുന്നു.

അമ്പലത്തറ ശ്രീധരൻ നായർക്ക് പകരം, അഡ്വ.

അമ്പലത്തറ ശ്രീധരൻ നായർക്ക് പകരം, അഡ്വ. എസ്.ബലദേവിനെയായിരുന്നു സംസ്ഥാന സെക്രട്ടറിയാക്കിയത്. എന്നാല്‍ 2020-ൽ പി.എസ്.സി. മെമ്പർ സ്ഥാനം സംബന്ധിച്ച തർക്കത്തെത്തുടർന്ന് ബലദേവിനെയും പുറത്താക്കി. എന്നാല്‍ ആര്‍എസ്പി എല്ലിന് കുന്നത്തൂര്‍ സീറ്റ് വേണ്ടതില്ലെന്ന് കാട്ടി എസ് ബലദേവ് അന്നത്തെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് കത്ത് നല്‍കുകയും ചെയ്തിരുന്നു. സംവരണ സീറ്റായ കുന്നത്തൂര്‍ ഏറ്റെടുത്തും പകരം ഏതെങ്കിലും ജനറല്‍ സീറ്റ് പാര്‍ട്ടിക്കായി നല്‍കണമെന്നായിരുന്നു എസ് ബലദേവ് കത്തിലൂടെ ആവശ്യപ്പെട്ടത്

ഇതിന് പിന്നാലെ എസ് ബലദേവിനെ പാര്‍ട്ടിയില്‍ നിന്ന്

ഇതിന് പിന്നാലെ എസ് ബലദേവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബലദേവിന് പകരക്കാരനായിട്ടായിരുന്നു പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനേയും (കോട്ടയം)അസിസ്റ്റന്റ് സെക്രട്ടറിമാരായി എച്ചോം ഗോപി (വയനാട്), ഷാജാ ജി.എസ്. പണിക്കർ (തിരുവനന്തപുരം) എന്നിവരെയും അന്ന് കോവൂർ കുഞ്ഞുമോന്‍ നിശ്ചയിച്ചത്.

English summary
Kovoor Kunjumon MLA's RSP-L splits for the third time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X