കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പളിനെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതായി പരാതി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പാളിന് പരുക്കേറ്റതായി പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കരന്‍ പറഞ്ഞു. എന്നാല്‍ അധ്യാപകരാണ് മര്‍ദിച്ചതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഒരു വിഭാഗം എസ്എഫ്‌ഐക്കാര്‍ എത്തി കൈപിടിച്ച് തിരിക്കുകയും, മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിച്ചു. പ്രിന്‍സിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അതേസമയം അധ്യാപകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവദാം ചോദിച്ചെത്തിയ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐക്കാര്‍ ആരോപിക്കുന്നത്. അഡ്മിഷന്‍ തുടങ്ങുന്നതിനാല്‍ ഓഫീസിന് മുമ്പില്‍ ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ എസ്എഫ്‌ഐ തീരുമാനിച്ചിരുന്നു.
എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രിന്‍സിപ്പാളിന് പരുക്കേറ്റപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നും, തുടര്‍ന്ന് മറ്റ് അധ്യാപകര്‍ എത്തിയാണ് പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അധ്യാപകനായ രമേശിന് പരുക്കേറ്റത്.












Click it and Unblock the Notifications