Get Updates
Get notified of breaking news, exclusive insights, and must-see stories!

പി വി അൻവറിന്റെ കക്കാടം പൊയിലിലെ തടയണകൾ പൊളിച്ചു നീക്കണം: ഉത്തരവിട്ട് ജില്ലാ കളക്ടർ

കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റിസോർട്ടിലുള്ള തടയണകൾ പൊളിച്ചുനീക്കാൻ ഉത്തരവ്. റിസോർട്ടിലെ നാല് തടയണകൾ പൊളിച്ചുനീക്കാൻ കോഴിക്കോട് ജില്ലാ കളക്ടറാണ് ഉത്തരവിട്ടിട്ടുള്ളത്. കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടിവി രാജൻ സമർപ്പിച്ചിട്ടുള്ള ഹർജി പരിഗണിച്ച കേരള ഹൈക്കോടതിയും തടയണ പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നു.

'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1


പി വി അൻവർ എംഎൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പിവി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ചിട്ടുള്ള മുഴുവൻ തടയണകളും പൊളിച്ച് നീക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതോടെ നാല് തടയണകൾ ഒരു മാസത്തിനകം പൊളിച്ച് നീക്കേണ്ടതായി വരും. ജിസ്ലാ കളക്ടർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെയാണ് ജില്ലാകളക്ടർ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് തടയണ നിർമിച്ചിട്ടുള്ളത്.

2


ജില്ലാ കളക്ടറുടെ ഉത്തരവ് പാലിച്ച് ഈ നാലു തടയണകളും അനുവദിച്ച സമയത്തിനുള്ളിൽ പൊളിച്ച് നീക്കാത്ത പക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് തടയണകൾ പൊളിച്ച് നീക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കൂടാതെ അതിന് ചിലവാകുന്ന തുക പാർക്കിന്റെ ഉടമയിൽ നിന്ന് ഈടാക്കണമെന്നുമാണ് കളക്ടറുടെ ഉത്തരവിലെ നിർദേശം. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ തടയണ നിർമിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേ സമയം ഇത്തരത്തിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുകൊണ്ട് തടയണകൾ നിർമ്മിക്കുന്നത് അപകട സാധ്യതകൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

3


സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. തടയണ നിർമാണത്തിനെതിരെ രാജൻ കോടതിയെ സമീപിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്നായിരുന്നു രാജൻ ഉന്നയിച്ച ആവശ്യം. ഇക്കാര്യത്തിൽ രണ്ട് മാസത്തിനകം കോഴിക്കോട് ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്ന് കേരളക്കോടി 2020 ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു.

4


ഈ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുകൊണ്ട് അനുമതിയില്ലാതെയാണ് പാർക്കിനുള്ളിൽ അനധികൃത തടയണ കെട്ടിയതെന്നാണ് സംഭവത്തിൽ കൂടരഞ്ഞി വില്ലേജ് ഓഫീസറും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് നൽകിയത്. പ്രസ്തുത പരിഗണിച്ചുകൊണ്ടാവണം കളക്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാതിരുന്ന ജില്ലാ കളക്ടർ 2021 ജനുവരി 25ന് വിചാരണ നടത്തി റിസോർട്ടിലെ തടയണകളും അനധികൃത നിർമ്മാണങ്ങളും പരിശോധിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

5


കോഴിക്കോട് ജില്ലാ കളക്ടർ വിദഗ്ദ സമിതിയെ നിയോഗിച്ചുവെന്നല്ലാതെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് അഞ്ചുമാസം പിന്നിട്ടെങ്കിലും ജില്ലാ കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് രാജൻ കോഴിക്കോട് ജില്ലാ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

6

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമൊഴുതിയെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ ഒരു സ്ഥലത്താണ് അനധികൃതമായി 4 തടയണകൾകെട്ടി വെള്ളം സംഭരിച്ചിട്ടുണ്ടെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇത് കൂടാതെ നീരുറവക്ക് കുറുകെ റോഡ് നിർമിച്ചുകൊണ്ടാണ് റിസോർട്ടിലേക്കുള്ള വഴിയൊരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിന് പുറമേ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിക്കൊണ്ടാണ് റിസോർട്ട് ഉടമ തടയണകൾ നിർമ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല.

7


ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി വി അൻവർ എംഎൽഎ നിർമ്മിച്ച തടയണപൊളിച്ചു നീക്കി വെള്ളം തുറന്നുവിടാൻ മലപ്പുറം ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പുറത്തുവന്നതോടെ തന്റെ ഭാഗം കേൾക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി പിവി അൻവറിന്റെ ഭാര്യാപിതാവ് സ്റ്റേ വാങ്ങിയെങ്കിലും. സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരി വെക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+