കോഴിക്കോട് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

40 ദിവസം മുമ്പ് മാത്രമാണ് സാജന്‍ കോഴിക്കോട് സൂപ്രണ്ട് ആയി ചുമതല എടുത്തത്. എന്നാല്‍ പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും ഒക്കെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയതാണ്. ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാണെങ്കിലും സാജനെതിരെ നടപടി എടുത്തതില്‍ ജയില്‍ ജീവനക്കാര്‍ക്കുളളില്‍ കടുത്ത പ്രതിഷേധമുണ്ട്.
ജയില്‍ വകുപ്പിന്റേയും ജീവനക്കാരുടേയും അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ജയിലിലെ 24 ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു.ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയാണ് ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികള്‍ ജയിലിനുള്ളില്‍ സ്മാര്‍ട്ട് ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗം സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഡിജിപി കെഎസ് ബാലസുബ്രഹമ്ണ്യം, ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണനും ഡയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബും ആണ് സമിതിയില്‍ ഉള്ളത്. എന്നാല്‍ ജയില്‍ ഡിജിപി അല്ലാതെ മറ്റ് രണ്ട് പേരും കോഴിക്കോട് എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജയില്‍ ഡിജിപി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്കും മറ്റ് രണ്ട് സമിതി അംഗങ്ങള്‍ക്കും അയച്ചത് എന്നാണ് വിവരം.
ടിപി വധക്കേസിലെ അഞ്ച് പ്രതികളെ പൂജപ്പുര ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ വിചാരണ കോടതി ഡിസംബര്‍ 4 ന് തള്ളിയിരുന്നു. ഫേസ് ബുക്ക് ഉപയോഗം വിവാദമായതോടെ കോഴിക്കോടെത്തിയ ആഭ്യന്തര മന്ത്രി നേരിട്ടാണ് പ്രതികളെ ജയില്‍ മാറ്റും എന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോടതിയുടെ ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയായി.












Click it and Unblock the Notifications