കോഴിക്കോട് യുഡിഎഫ് എട്ട് നിലയില്‍ പൊട്ടും, സൗത്തും കുറ്റ്യാടിയും പിടിക്കുമെന്ന് ടിപി രാമകൃഷ്ണന്‍
കോഴിക്കോട്: കോഴിക്കോട്ട് ഇത്തവണ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് ടിപി രാമകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു വീടും പട്ടിണിയായില്ലെന്നതാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഭവം. അവരുടെ അനുഭവമാണ് എല്‍ഡിഎഫിന് നേട്ടമാകാന്‍ പോകുന്നത്. കോഴിക്കോട് ജില്ലയിലെ 13 സീറ്റും ഇത്തവണ എല്‍ഡിഎഫ് തൂത്തുവാരും. യുഡിഫിനോ കോണ്‍ഗ്രസിനോ ഒരു സീറ്റ് പോലും കോഴിക്കോട് ജില്ലയില്‍ ലഭിക്കാന്‍ പോകുന്നില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് സൗത്തും കുറ്റ്യാടിയും ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കും. പേരാമ്പ്രയില്‍ എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷം ഉറപ്പാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം ബിജെപിക്കും സിപിഎമ്മിനും ഒരേ ആശയമാണെന്ന രാഹുലിന്റെ പ്രസംഗത്തിനെതിരെയും ടിപി രാമകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ ഉ ന്നയിച്ചു. രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നത് പഴയ ശീലങ്ങള്‍ കൊണ്ടാണ്. ഇടതുപക്ഷത്തിന് ബാധകമായ കാര്യമല്ല അതെന്നും ടിപി വ്യക്തമാക്കി. അതേസമയം പേരാമ്പ്രയില്‍ പ്രചാരണം കഴിഞ്ഞതോടെ വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് രാമകൃഷ്ണന്‍ വോട്ടുറപ്പിക്കുന്നത്. നിശബ്ദ പ്രചാരണത്തില്‍ വോട്ടുമറിയുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ കടകംപള്ളി സുരേന്ദ്രനും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രചാരണ വേദിയില്‍ സജീവമായിരുന്നുവെങ്കിലും, രാഹുലിന് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ യാതൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് യാതൊരു പ്രസക്തയില്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം കഴക്കൂട്ടത്ത് ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് വിഷയമെന്നും, വികസനം ചര്‍ച്ച ചെയ്താകും ജനം വിധി എഴുതുകയെന്നും കടകംള്ളി വ്യക്തമാക്കി.
Recommended Video
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
അതേസമയം പിണറായി വിജയന്‍ തന്നെയാണ് ക്യാപ്റ്റനെന്ന് കടകംപള്ളി പറഞ്ഞു. കപ്പലിന്റെ കപ്പിത്താനെ പോലെയാണ് പിണറായി നാടിനെ നയിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. ഇത്തവണ കഴക്കൂട്ടത്ത് കടുത്ത പോരാട്ടമാണ് കടകംപള്ളി നേരിടുന്നത്. ശോഭാ സുരേന്ദ്രന്‍ ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തില്‍. കോണ്‍ഗ്രസ് എസ്എസ് ലാലിനെ കൂടി രംഗത്തിറക്കിയതോടെ പ്രചാരണം മുറുകി. ശബരിമല വിഷയം രണ്ട് മുന്നണികളും ഒരുപോലെ ഉന്നയിച്ചു. എന്നാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കടകംപള്ളി ശ്രമിച്ചത്. പരമാവധി മണ്ഡലത്തിലെ വികസന കാര്യങ്ങളിലേക്കാണ് അദ്ദേഹം പോയത്.












Click it and Unblock the Notifications