കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; സിറ്റി ഉപജില്ലയ്ക്ക് ഓവറോള്‍

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: കോഴിക്കോട് റെവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് ഓവറോൾ കിരീടം. 892 പോയന്റുകളുമായാണ് കോഴിക്കോട് സിറ്റി ഉപജില്ല ഓവറോൾ ചാംപ്യന്മാരായത്. 812 പോയന്റുമായി കൊയിലാണ്ടി ഉപജില്ല രണ്ടാം സ്ഥാനവും 763 പോയന്റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി.

സംഘര്‍ഷത്തിനിടെ ഗാസയ്‌ക്കെതിരേ ഇസ്രായേലിന്റെ വ്യോമാക്രമണം; 25 പേര്‍ക്ക് പരിക്ക്
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ കൊയിലാണ്ടി ഉപജില്ല 359 പോയന്‍റുമായി ഒന്നാമതെത്തി. 357 പോയന്‍റുമായി സിറ്റി ഉപജില്ലയാണ് രണ്ട‌ാം സ്ഥാനത്ത്. 319 പോയന്‍റ് നേടിയ പേരാമ്പ്രയാണ്‌ മൂന്നാം സ്ഥാനത്ത്.

melafina

ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ 393 പോയന്‍റുകൾ നേടി കോഴിക്കോട് സിറ്റി ഒന്നാമതെത്തിയപ്പോൾ ബാലുശേരി ഉപജില്ല 344 പോയന്‍റുകൾ നേടി രണ്ടാം സ്ഥാനവും 332 പോയന്‍റുകളുമായി കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. യുപി ജനറൽ വിഭാഗത്തിൽ 147 പോയന്‍റുമായി സിറ്റി ജേതാക്കളായി. 145 പോയന്‍റുമായി കുന്നുമ്മൽ ഉപജില്ല രണ്ടാം സ്ഥാനവും 139 പോയന്‍റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി.

logo

ഹയർസെക്കൻഡറി വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് 162 പോയന്‍റുമായി മികച്ച സ്കൂളായി. 158 പോയന്റുമായി മേ മുണ്ട എച്ച് എസ് എസ് ,115 പോയന്റുമായി കൊയിലാണ്ടി ഗവ. മാപ്പിള വിഎച്ച്എസ്എസ്യം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഹസൈ്കൂൾ വിഭാഗത്തിൽ മേമുണ്ട എച്ച്എസ്എസ് 163 പോയന്‍റുമായി മികച്ച സ്കൂളായി. 137 പോയന്‍റ് നേട‌ിയ ചേവായൂർ സിൽവർഹിൽസ് സ്കൂളും 130 പോയന്‍റ് നേടിയ വടകര സെന്‍റ് ആന്‍റണീസ് ഗേൾസ് സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

യുപി വിഭാഗത്തിൽ 58 പോയന്‍റുകളുമായി പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂൾ മികച്ച സ്കൂളായി. 45 പോയന്‍റ് നേടിയ കോഴിക്കോട് സെന്‍റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 40 പോയന്‍റുമായി വടകര സെന്‍റ് ആന്‍റണീസ് ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.

അറബിക് കലോത്സവം ഹസൈ്‌കൂള്‍ വിഭാഗത്തില്‍ 87 പോയന്‍റുമായി നാദാപുരം ഉപജില്ല ജേതാക്കളായി. 82 പോയന്‍റുകള്‍ നേടി തോടന്നൂരും ഫറോക്ക് ഉപജില്ലയും രണ്ടാം സ്ഥാനം നേടിയപ്പോൾ 80 പോയന്‍റുമായി കൊയിലാണ്ടി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.

യുപി വിഭാഗം അറബിക് കലോത്സവത്തില്‍ 63 പോയന്‍റുമായി ചോമ്പാല ഉപജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കി. 59 പോയന്‍റുമായി കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനവും 46 പോയന്‍റുമായി നാദാപുരം ഉപജില്ല മൂന്നാം സ്ഥാനവും നേടി.

അറബിക് കലോത്സവത്തില്‍ ഹസൈ്‌കൂള്‍ വിഭാഗത്തില്‍ 51 പോയന്‍റ് നേടി വാണിമേല്‍ ക്രസന്‍റ് എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. വടകര എംയുഎം വിഎച്ച്എസ്എസും കുട്ടമ്പൂര്‍ എച്ച്എസും രണ്ടാം സ്ഥാനം പങ്കിട്ടു. നൊച്ചാട് എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.

യുപി വിഭാഗത്തില്‍ ഓര്‍ക്കാട്ടേരി എംയുപിഎസ് 48 പോയന്‍റോടെ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. എഎംയുപിഎസ് രണ്ടാം സ്ഥാനവും വടകര എംയുഎം വിഎച്ച്എസ് മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 88 പോയന്‍റോടെ ചോമ്പാല ഉപജില്ല ഒന്നാം സ്ഥാനം നേടി. 86 പോയന്‍റുമായി ചേവായൂര്‍ രണ്ടാം സ്ഥാനവും 84 പോയന്‍റുകളുമായി മേലടിയും കുന്നുമ്മലും മൂന്നാം സ്ഥാനവും പങ്കിട്ടു. യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ അഴിയൂര്‍ ഈസ്റ്റ് യുപി, ചാത്തമംഗലം എയുപിഎസ്, ചെറുവണ്ണൂര്‍ യുപിഎസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

English summary
Kozhikode; District youth festival; Overall score
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X