കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ ബിനാലെ പോലെ കോഴിക്കോട്ട് ഒരു സംഗീത ബിനാലെ വേണം: കമല്‍

Google Oneindia Malayalam News

കോഴിക്കോട്: കൊച്ചിയിലെ ബിനാലെ പോലെ ലോകത്തെങ്ങുമുള്ള സംഗീതത്തിനു മാത്രമായി കോഴിക്കോട് ഒരു ബിനാലെക്ക് തുടക്കം കുറിക്കണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. കോഴിക്കോട് അബ്ദുള്‍ഖാദര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടക്കുന്ന സുനൈന സംഗീത പരിപാടിയില്‍ അവതരിപ്പിക്കുന്ന പാട്ടുകളടങ്ങിയ പാട്ടുപുസ്തകം സംവിധായകന്‍ ടിവി ചന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉഷ ഭാര്യയായിരുന്നില്ല, ജീവനായിരുന്നു.. പോലീസ് ചവിട്ടി വീഴ്ത്തി കൊന്നത് മൂന്ന് മാസം ഗർഭിണിയെ!
ബിനാലെയ്ക്കായി അബ്ദുള്‍ഖാദര്‍ ഫൗണ്ടേഷന്‍ പോലുള്ളവര്‍ മുന്‍കൈയെടുക്കണം. ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരണം. ചെറുപ്പകാലങ്ങളില്‍ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത് അബ്ദുള്‍ഖാദറിന്റെയും ബാബുരാജിന്റെയുമൊക്കെ നേതൃത്വത്തിലുള്ള സംഗീത കൂട്ടായ്മകളായിരുന്നു. എന്റെ നാട്ടില്‍ അന്ന് ഇല്ലാതിരുന്നതും ഇതായിരുന്നു. പാട്ടുകളോടുള്ള താല്‍പര്യമാണ് തന്നെ ചലച്ചിത്രകാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബീരാന്‍ കല്‍പ്പുറത്ത്, അബൂബക്കര്‍ കക്കോടി, ലത്തീഫ് സ്റ്റേര്‍ലിംഗ്, കോയമുഹമ്മദ് എിവര്‍ സംസാരിച്ചു.

 sunayanapaattupusthakamrelase

പാട്ടുപുസ്തകം ടിവി ചന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് നല്‍കി പ്രകാശനം ചെയ്യുന്നു

ശനിയാഴ്ച രാവിലെ കേരളനവോത്ഥാനവും സംഗീതവും എന്ന വിഷയത്തിലുള്ള സെമിനാറോടു കൂടി സുനൈനക്ക് തുടക്കമാകും. ഇതിനു ശേഷം അബ്ദുള്‍ ഖാദറിന്റെ കാലത്തെക്കുറിച്ച് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരുടെ ഓര്‍മകള്‍ പങ്കിടുന്ന സൗഹൃദ സംഗമം നടക്കും. വൈകിട്ട് അഞ്ചിന് അനുസ്മരണ സദസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോപോള്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍ അനുസ്മരണപ്രഭാഷണം നടത്തും. രാത്രി ഏഴിന് കോഴിക്കോട് അബ്ദുള്‍ഖാദര്‍, ബാബുരാജ്, പിഎം കാസിം, പി ഭാസ്‌കരന്‍ തുടങ്ങിയവരുടെ സൃഷ്ടികള്‍ കോര്‍ത്തിണക്കിയുള്ള സംഗീത സന്ധ്യ അരങ്ങേറും. സതീഷ്ബാബു, മായ, നിമിഷ സെലിന്‍ തുടങ്ങിയവര്‍ പാടും.

ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...

വീപ്പക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം; രണ്ട് കൊലകള്‍ക്ക് പിന്നിലും ഒരേ സംഘം? നാലു പേര്‍!!വീപ്പക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം; രണ്ട് കൊലകള്‍ക്ക് പിന്നിലും ഒരേ സംഘം? നാലു പേര്‍!!

English summary
kozhikode need a biennale like kochi biennale says kamal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X