കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനാലെയിലെ അത്ഭുത കാഴ്ചകള്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കലയുടെ മാമാങ്കമായ കൊച്ചി മുസ്സിരിസ് ബിനാലെ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ ബിനാലെയിലെ ഓരോ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളാണ് കാണികള്‍ക്ക് നല്‍കുന്നത്. 30 വിദേശ രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്‍മാരാണ് ബിനാലെയില്‍ മാറ്റുരയ്ക്കുന്നത്. 108 ദിവസം പ്രദര്‍ശിപ്പിക്കുന്ന മേള ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്നതാണ്.

bell

വ്യത്യസ്ഥ കലാസൃഷ്ടിയിലൂടെ പഴമയെ കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുകയാണ് കൊച്ചി ബിനാലെ. സമകാലീന കലയില്‍ നിന്നും ഒരുപാട് അകലെ പോയ സമൂഹത്തെ തിരിച്ചുവിളിക്കുകയാണ് ഓരോ പ്രദര്‍ശനവും. അതുകൊണ്ടു തന്നെ കൊച്ചി മുസ്സിരിസ് ബിനാലെ ഒരു പഠനകേന്ദ്രം തന്നെയെന്നു പറയാം. കലയെ ആസ്വദിക്കാനുള്ള ഒരു മനസ്സ് വാര്‍ത്തെടുക്കാനും ബിനാലെ വഴിയൊരുക്കുന്നുണ്ട്. എല്ലാം കൊണ്ടും ബിനാലെയിലെ ഓരോ കാഴ്ചകളും പുതിയ അനുഭവവും പുതിയ അറിവുമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തിയ ചില കാഴ്ചകള്‍ ഒന്നു കണ്ടു നോക്കാം..

അംബ്രല്ല പവലിയന്‍

അംബ്രല്ല പവലിയന്‍

ബിനാലെയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കാണികളെ ആകര്‍ഷിച്ചത് ബിനാലെയുടെ അംബ്രല്ല രൂപത്തിലുള്ള പവലിയന്‍ ആണ്. ചെമ്മണ്ണിന്റെ നിറമുള്ള ഒരു കൂടാരം എന്നു പറയാം.

കൂറ്റന്‍ മണി

കൂറ്റന്‍ മണി

കായലില്‍ മുങ്ങി കിടക്കുന്നപോലെ തോന്നിപ്പിക്കുന്ന കൂറ്റന്‍ മണിയായിരുന്ന ജനങ്ങളെ ഏറ്റവും അധികം ഞെട്ടിച്ചത്. ചരിത്രവും മിത്തും സമീഹവും ഒരു കായലോരത്ത് ഒന്നിപ്പിച്ച ജിജി സ്‌കറിയയുടെ കലാസൃഷ്ടി.

ഭൂപടങ്ങള്‍ ചരിത്ര കഥകള്‍ പറഞ്ഞു

ഭൂപടങ്ങള്‍ ചരിത്ര കഥകള്‍ പറഞ്ഞു

പതിനാറാം നൂറ്റാണ്ടിനും പത്തൊന്‍പതാം നൂറ്റാണ്ടിനുമിടയിലെ 47 ഭൂപടങ്ങള്‍ കാണികളെ അമ്പരപ്പിച്ചു. ഒരോ ഭൂപടങ്ങളും ഓരോ ചരിത്ര കഥകള്‍ പറഞ്ഞു.

വിസ്മയം തീര്‍ത്ത് ചുമര്‍ച്ചിത്രം

വിസ്മയം തീര്‍ത്ത് ചുമര്‍ച്ചിത്രം

കാല്‍നട യാത്രക്കാര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കിയ ചുമര്‍ ചിത്രങ്ങളായിരുന്നു ബിനാലെയിലെ മറ്റൊരു കാഴ്ച. വര്‍ണ്ണങ്ങള്‍ വിതറുന്ന ചിത്രങ്ങള്‍ കുന്നുംപുറത്തെ ഓഫീസിന്റെ മതിലുകളില്‍ ആയിരുന്നു പതിഞ്ഞത്.

വീ ഓള്‍ ആര്‍ ആസ്‌ട്രോനട്ട്‌സ്

വീ ഓള്‍ ആര്‍ ആസ്‌ട്രോനട്ട്‌സ്

ഫ്രഞ്ച് കലാകാരന്റെ കലാസൃഷ്ടി ദര്‍ബാര്‍ ഹാളിനെ അണിഞ്ഞൊരുക്കുകയായിരുന്നു.ആഗോളവത്ക്കരിക്കപ്പെട്ട ലോകത്തില്‍ മാറിമറിയുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള അന്വേഷണമായൊരു കലാവിന്യാസം.

ചവിട്ടുനാടകത്തിനും അരങ്ങൊരുങ്ങി

ചവിട്ടുനാടകത്തിനും അരങ്ങൊരുങ്ങി

അധികം കേട്ടറിവും കണ്ടറിവും ഇല്ലാത്ത ചവിട്ടുനാടകം എന്ന കലാരൂപവും ബനാലെയ്ക്ക് കൊഴുപ്പേകി. ചവിട്ടുനാടകത്തിന്റെ അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പുരാണകഥ അരങ്ങിലെത്തിയതും ബിനാലെയില്‍ തന്നെ.

യേശുവിന്റെ സുഗന്ധശില്‍പ്പങ്ങള്‍

യേശുവിന്റെ സുഗന്ധശില്‍പ്പങ്ങള്‍

ദി ഫയേഴ്‌സ് ഓഫ് ഫെയ്ത് എന്ന കലാവിന്യാസം യേശുദേവന്റെ ഓര്‍മ്മ കൂടാരമായിരുന്നു.

English summary
The Kochi Muziris Biennale is an international exhibition of contemporary art
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X