Kozhikode Result LIVE: കോഴിക്കോട് ഫലം: കോഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണിതുടങ്ങിയത്. അതേസമയം ആദ്യ ലീഡ് യുഡിഎഫിന്റെ എംകെ രാഘവനാണ്. എളമരം കരീമാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി.
കഴിഞ്ഞ 3 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലായി ഇവിടെ ജയം നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. 2009ല്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ച് തുടങ്ങിയതാണ് കോണ്‍ഗ്രസ് എംപി എംകെ രാഘവന്റെ തേരോട്ടം.
പിന്നീട് ഓരോ തവണയും എംകെ രാഘവന്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. 2019ല്‍ 85225 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനായിരുന്നു രാഘവന്റെ വിജയം. മണ്ഡലത്തില്‍ ഇത്തവണ ബിജെപിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി എംടി രമേശും രംഗത്തുണ്ട്.
ഇത്തവണ സമീപകാലത്തെ ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എളമരം കരീമിലൂടെ നഷ്ടമായ വോട്ടുകള്‍ എല്ലാം തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളില്‍ അടക്കം നേട്ടമുണ്ടാക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ കോഴിക്കോട് മണ്ഡലത്തില്‍ എക്‌സിറ്റ് പോളുകളില്‍ എല്ലാം ജനപ്രിയന്‍ രാഘവന്‍ തന്നെയാണ്. ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയില്‍ രാഘവന്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. ഫലം വരുമ്പോള്‍ ഞെട്ടിക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ഇത്തവണ 75.52 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 12:38 pm IST
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്ന് എംകെ രാഘവന്‍. ലീഡ് ഒന്നരലക്ഷം കടന്നു. കോഴിക്കോട് ചരിത്ര വിജയത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും.
Jun 04, 2024, 11:52 am IST
കോഴിക്കോട് യുഡിഎഫിന്റെ തേരോട്ടം; നാലാം തവണയും എംകെ രാഘവന്‍ ജയത്തിലേക്ക്. ലീഡ് നില 40000 പിന്നിട്ടു.
Jun 04, 2024, 10:26 am IST
കോഴിക്കോട് മണ്ഡലത്തില്‍ വിജയത്തിലേക്ക് കുതിച്ച് എംകെ രാഘവന്‍. 26467 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
Jun 04, 2024, 9:47 am IST
കോഴിക്കോട് യുഡിഎഫിന്റെ ലീഡ് നില പതിനായിരം കടന്നു. എംകെ രാഘവന് വലിയ മുന്നേറ്റം നടത്തുന്നു
Jun 04, 2024, 8:25 am IST
കോഴിക്കോട് ആദ്യ ലീഡ് എംകെ രാഘവന്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് യുഡിഎഫ് മുന്നിലെത്തിയത്. 80 വോട്ടുകള്‍ക്കാണ് രാഘവന്‍ മുന്നിലുള്ളത്.
Jun 04, 2024, 7:17 am IST
കോഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി സ്‌ട്രോങ് റൂമുകള്‍ തുറന്നു.
7:17 AM, 4 Jun
കോഴിക്കോട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനായി സ്‌ട്രോങ് റൂമുകള്‍ തുറന്നു.
8:25 AM, 4 Jun
കോഴിക്കോട് ആദ്യ ലീഡ് എംകെ രാഘവന്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് യുഡിഎഫ് മുന്നിലെത്തിയത്. 80 വോട്ടുകള്‍ക്കാണ് രാഘവന്‍ മുന്നിലുള്ളത്.
9:47 AM, 4 Jun
കോഴിക്കോട് യുഡിഎഫിന്റെ ലീഡ് നില പതിനായിരം കടന്നു. എംകെ രാഘവന് വലിയ മുന്നേറ്റം നടത്തുന്നു
10:26 AM, 4 Jun
കോഴിക്കോട് മണ്ഡലത്തില്‍ വിജയത്തിലേക്ക് കുതിച്ച് എംകെ രാഘവന്‍. 26467 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
11:52 AM, 4 Jun
കോഴിക്കോട് യുഡിഎഫിന്റെ തേരോട്ടം; നാലാം തവണയും എംകെ രാഘവന്‍ ജയത്തിലേക്ക്. ലീഡ് നില 40000 പിന്നിട്ടു.
12:38 PM, 4 Jun
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്ന് എംകെ രാഘവന്‍. ലീഡ് ഒന്നരലക്ഷം കടന്നു. കോഴിക്കോട് ചരിത്ര വിജയത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും.